- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്ന്ന്മര്കസ് ഓ ഖാലിദ് ഇംഗ്ലീഷ് സ്‌കൂള്‍
കാരന്തൂര്‍: മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പുനരധിവാസത്തിനായി മര്‍കസ് പ്രഖ്യാപിച്ച ആദ്യഘട്ട ദുരിതാശ്വാസ പാക്കേജിന് കരുത്തുപകര്‍ന്ന് ചൊക്ലിയിലെ മര്‍കസ് ഓ ഖാലിദ് മെമ്മോറിയല്‍ ഇംഗ്ലീഷ് സ്‌കൂള്‍. ഉരുള്‍പൊട്ടലും താഴ്ന്നപ്രദേശങ്ങളില്‍ വെള്ളംകയറിയതും മൂലം ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും കഴിയുന്ന വയനാടിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഉള്ള ജനങ്ങളുടെ ക്ഷേമത്തിനായാണ് സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്ന് സ്വരൂപിച്ച വസ്തുക്കള്‍ ഉപയോഗപ്പെടുത്തുക.
സ്‌കൂള്‍ അധികൃതര്‍ ശേഖരിച്ച വസ്ത്രങ്ങള്‍, പായ, ഭക്ഷ്യവസ്തുക്കള്‍, ബ്ലാങ്കറ്റുകള്‍, വീട്ടുപകരണങ്ങള്‍, നിത്യോപയോഗ സാമഗ്രികള്‍ എന്നിവ മര്‍കസ് സെന്‍ട്രല്‍ ക്യാമ്പസിലെ കളക്ഷന്‍ പോയിനിലെത്തിച്ചു. ഇവിടെനിന്ന് സംസ്ഥാനത്തെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് ആവശ്യാനുസരണം കൈമാറും. മര്‍കസ് സാരഥി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിവിധയിടങ്ങളിലെ മര്‍കസ് സ്ഥാപനങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. കളക്ഷന്‍ ഏകോപനത്തിന് വി എം റശീദ് സഖാഫി, കെ കെ ഷമീം, ഹൈദര്‍ നൂറാനി, ശരീഫ് കെ എം, സൈനുല്‍ ആബിദ് സുല്‍ത്താനി നേതൃത്വം നല്‍കി.