ഭാരതീയ പ്രവാസി പരിഷത്ത് അബ്ബാസിയാ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർഗ്ഗസായാഹ്നം എന്ന ശീർഷകത്തിൽ സംവാദ സദസ്സും ചർച്ചയും സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് പ്രവീൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ബി.പി.പിയുടെ വനിതാവിഭാഗമായ സ്ത്രീ ശക്തി ഏരിയ കമ്മിറ്റി വന്ദേമാതരം അവതരിപ്പിച്ചു.

ഓർഗനൈസിഗ് സെക്രട്ടറി വി വിജയരാഘവൻ ആശംസ പ്രസംഗത്തിൽ കുടുംബ ബന്ധങ്ങളുടെ പവിത്രതയെ കുറച്ച് വിശദമായി സംസാരിച്ചു. തുടർന്ന് മാവോലിക്കര രാജശേഖരൻ പിള്ള 'ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളും സാമൂഹിക തകർച്ചയും' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.

തുടർന്ന് നടന്ന ചർച്ചയിൽ രമ്യാ ധനുഷ്, രാധാകൃഷ്ണൻ, പ്രസാദ്, രമേഷ്, സുരേന്ദ്രൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി നാരായണൻ ചർച്ചയും സംവാദവും നിയന്ത്രിച്ചു. അശ്വതി ശ്രീനാഥിന്റെ അവതരണവും ശരത്തും ജ്യോതിഷും അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളും വളരെ ഹൃദ്യമായിരുന്നു. ഏരിയ സെക്രട്ടറി സതീശൻ സ്വാഗതവും ഏരിയ വൈസ് പ്രസിഡന്റ് മനോജ് എഴിമറ്റൂർ കൃതജ്ഞതയും പറഞ്ഞു.