കുവൈറ്റ് സിറ്റി : ഭാരതത്തിന്റെ 70-ാം സ്വാതന്ത്ര്യദിനംഭാരതീയ പ്രവാസി പരിഷത് കുവൈറ്റ് (ബി.പി.പി.) ആഘോഷിച്ചു. അബ്ബാസിയയിൽ വൈകുന്നേരം ആരംഭിച്ച ആഘോ ഷങ്ങൾക്ക് ഓമന വിനയൻ ഭദ്രദീപം കൊളുത്തി. ബാലദർശൻ കുട്ടികൾ വന്ദേമാതരം ആലപിച്ച ചടങ്ങിൽ ബിനോയ് സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ ബിപിപി ഓർഗനൈസിഗ് സെക്രട്ടറി വി വിജയരാഘവൻ GST യും രാഷ്ട്ര പുരോഗതിയും എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.

തുടർന്ന് GST വിഷയത്തിൽ സദസ്സിൽ ചോദ്യങ്ങൾക്ക് വിജയകുമാർ മറുപടി പറഞ്ഞു. ചടങ്ങിൽ അജയകുമാർ സന്നിഹിതനായിരുന്നു. ജനറൽ സെക്രട്ടറി നാരായണൻ ഒതയോത് സ്വാഗതവും അജികുമാർ ആലപുരം കൃതജ്ഞതയും രേഖപ്പെടുത്തി.