കൂവൈറ്റ് : ഭാരതീയ പ്രവാസി പരിഷദ് കൂവൈറ്റ് ഫഹാഹീൽ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണംദീപാവലി ആഘോഷിച്ചു.വെള്ളിയാഴ്ച രാവിലെ 10 00 ന് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കൃഷൻ കുമാർ ഫഹൽ ഭദ്ര ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഭാരതീയ പ്രവാസി വർക്കിഗ് പ്രസിഡന്റ് അഡ്വക്കറ്റ് സുമോദ് അദ്ധ്യക്ഷനായിരുന്നു.

സേവാദർശൻ പ്രസിഡന്റ് സഞ്ജുരാജ്, തമിഴ് ഗ്രൂപ്പ് കൺവീനർ സമ്പത്ത് , സ്ത്രീ ശക്തി പ്രസിഡന്റ് അഡ്വക്കറ്റ് വിദ്യാ സുമോദ് തുടങ്ങിയതർ വേദിയിൽ സന്നിഹിതരായിരുന്നു ഏരിയാ വൈസ് പ്രസിഡന്റ് രാജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രോഗ്രാം കൺവീനർരാജേഷ് തിരുവോണം സ്വാഗതവും സുരേന്ദ്രൻ കൃതജ്ഞതയും രേഖപ്പെടുത്തി.

സാംസ്‌കാരിക സമ്മേളനത്തിന് ശേഷം ഭാരതീയ പ്രവാസി പരിഷദ് സ്ത്രീ ശക്തി പ്രവർത്തകർ അവതരിപ്പിച്ച കൈകൊട്ടിക്കളിയും, ഓണപാട്ടും, നാടൻ പാട്ടും വളരെ ഹൃദ്യമായിരുന്നു തുടർന്ന് സരിതയും സ്മിതയും ചേർന്ന് കുച്ചുപ്പിടിയും അർജുൻ രാജേഷ് ഭരതനാട്യവും അവതരിപ്പിച്ചു.

മംഗഫ് ബ്ലോക്ക് 3 പ്രവർത്തകർ അവതരിപ്പിച്ച വള്ളം കളിയും ആറന്മുള സംഘം അവതരിപ്പിച്ച വള്ളപ്പാട്ടും മനോഹരമായിരുന്നു ഭാരതീയ പ്രവാസി പരിഷദ് കുടുംബാഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. രോഹിത് ശ്യാമന്റെയും, സ്ത്രീശക്തി അംഗങ്ങളുടെയും, KRH ലെ പ്രവർത്തകരുടെയും കൂടി ചേർന്ന ഗാനമേളയും ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. മഹാബലിയും വാമനനും പുലിക്കളിയും ചെണ്ട മേളവും താലപ്പൊലീയും ചേർന്ന ഘോഷയാത്ര നാട്ടിലെ ഉത്സാവാന്തരീഷം പുനർസൃഷ്ടിക്കുകയുണ്ടായി . ഭാരതീയ പ്രവാസി പരിഷദ് കുടുംബാഗങ്ങൾ ഒരുക്കിയ ഓണ സദ്യ വളരെ ഗംഭീരമായിരുന്നു. സിന്ധു സുരേന്ദ്രൻ , അമുത , സുഷമ രാജീവ് എന്നിവർ അവതാരകരായിരുന്നു.