- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാരതീയ വിദ്യാഭവന്റെ പുതിയ സ്‌കൂൾ അബ്ബാസിയയിൽ ആരംഭിക്കുന്നു
ഭാരതീയ വിദ്യാഭവന്റെ 10-ാം വാർഷികത്തോടനുബന്ധിച്ച് കുവൈറ്റിൽ പുതിയ സ്‌കൂൾ ആരംഭിക്കും. ഡയറക്ടർ സൂരജ് രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. 2006ലാണ് ഭാരതീയ വിദ്യാഭവന്റെ ആദ്യ ഇന്ത്യൻ എഡ്യുക്കേഷണൽ സ്‌കൂൾ അബ്ബാസിയയിൽ ആരംഭിച്ചത്. ഭാരതീയ വിദ്യാഭവന്റെ രണ്ടാമത്തെ ബ്രാഞ്ച് ഈ വർഷം സെപ്റ്റംബറിൽ ആരംഭിക്കും. അഡ്‌മിഷൻ സംബന്ധിച്ചുള്ള നടപടി ക്രമങ്ങൾ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ സ്‌കൂളിന്റെ ബ്രാഞ്ച് അബ്ബാസിയയിലെ നിലവിലുള്ള ബ്രാഞ്ചിന് അടുത്താണ് സ്ഥിതി ചെയ്യുന്നത്. ഭാരതീയ വിദ്യാഭവന്റെ 10 വർഷമായുള്ള ഈ പ്രവർത്തനങ്ങൾക്കിടയിൽ മിഡിൽ ഈസ്റ്റിൽ ഒമാൻ, അബുദാബി, ബഹ്‌റൈൻ, അൽ ഐൻ, കുവൈറ്റ് എന്നിവിടങ്ങളിലായി ഇതിനോടകം 10 ബ്രാഞ്ചുകളാണ് ആരംഭിച്ചത്. കൂടാതെ കുവൈറ്റിലെ റാവ്‌ഡെയിൽ പേൾ നഴ്‌സറിയും മങ്കാഫിൽ ജാക്ക് ആൻഡ് ജിൽ നഴ്‌സറിയും സാൽമിയയിൽ സയിന്റിഫിക് എക്‌സലൻസ് അക്കാദമിയും സ്ഥാപിച്ചിട്ടുണ്ട്. കുവൈറ്റിലുള്ള മലയാളി സമൂഹത്തിനൊട്ടാകെ നേട്ടമാകുന്ന വിധത്തിലാണ് പുതിയ ബ്രാഞ്ച് ആരംഭിക്കുകയെന്ന് ഭാരവാഹികൾ വ്യക്ത
ഭാരതീയ വിദ്യാഭവന്റെ 10-ാം വാർഷികത്തോടനുബന്ധിച്ച് കുവൈറ്റിൽ പുതിയ സ്‌കൂൾ ആരംഭിക്കും. ഡയറക്ടർ സൂരജ് രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. 2006ലാണ് ഭാരതീയ വിദ്യാഭവന്റെ ആദ്യ ഇന്ത്യൻ എഡ്യുക്കേഷണൽ സ്‌കൂൾ അബ്ബാസിയയിൽ ആരംഭിച്ചത്. ഭാരതീയ വിദ്യാഭവന്റെ രണ്ടാമത്തെ ബ്രാഞ്ച് ഈ വർഷം സെപ്റ്റംബറിൽ ആരംഭിക്കും. അഡ്‌മിഷൻ സംബന്ധിച്ചുള്ള നടപടി ക്രമങ്ങൾ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ സ്‌കൂളിന്റെ ബ്രാഞ്ച് അബ്ബാസിയയിലെ നിലവിലുള്ള ബ്രാഞ്ചിന് അടുത്താണ് സ്ഥിതി ചെയ്യുന്നത്.
ഭാരതീയ വിദ്യാഭവന്റെ 10 വർഷമായുള്ള ഈ പ്രവർത്തനങ്ങൾക്കിടയിൽ മിഡിൽ ഈസ്റ്റിൽ ഒമാൻ, അബുദാബി, ബഹ്‌റൈൻ, അൽ ഐൻ, കുവൈറ്റ് എന്നിവിടങ്ങളിലായി ഇതിനോടകം 10 ബ്രാഞ്ചുകളാണ് ആരംഭിച്ചത്. കൂടാതെ കുവൈറ്റിലെ റാവ്‌ഡെയിൽ പേൾ നഴ്‌സറിയും മങ്കാഫിൽ ജാക്ക് ആൻഡ് ജിൽ നഴ്‌സറിയും സാൽമിയയിൽ സയിന്റിഫിക് എക്‌സലൻസ് അക്കാദമിയും സ്ഥാപിച്ചിട്ടുണ്ട്.
കുവൈറ്റിലുള്ള മലയാളി സമൂഹത്തിനൊട്ടാകെ നേട്ടമാകുന്ന വിധത്തിലാണ് പുതിയ ബ്രാഞ്ച് ആരംഭിക്കുകയെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ഭാരതീയ വിദ്യാഭവന്റെ 10-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിരവധി സാംസ്‌കാരിക പരിപാടികളാണ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. ഇന്റർ സ്‌കൂൾ മത്സരങ്ങളും ഇതോടനുബന്ധിച്ച് നടക്കും.