- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാരതീയ പ്രവാസി പരിഷത്ത് സാൽമിയ ഏരിയ ഏകാത്മകം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി : ഭാരതീയ പ്രവാസി പരിഷത്ത് സാൽമിയ ഏരിയ ഏകാത്മകം എന്നപേരിൽ യോഗം സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് രമേഷിന്റെ അദ്ധ്യക്ഷതയിൽ ഭാരതീയ പ്രവാസി പരിഷത്ത് പ്രസിഡന്റ് രാജശേഖരൻ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. സാൽമിയയിൽ നടന്ന പരിപാടിയിൽ സമകാലിക രാഷ്ട്രീയത്തെക്കുറിച്ച് ഓർഗനൈസിഗ് സെക്രട്ടറി വി വിജയരാഘവൻ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് കേരളത്തിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങളെ വിഷയമാക്കി കൃഷ്ണകുമാർ നയിച്ച ചർച്ചയിൽ നിരവധി സ്ത്രീകളും പുരുഷന്മാരും പങ്കെടുത്തു സംസാരിച്ചു. ലോക ജലദിനാചരണത്തിന്റെ ഭാഗമായി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജലസംരക്ഷണ സന്ദേശമുയർത്തി വൈസ് പ്രസിഡന്റ് സജീവ് 'ജല സ്വരാജ്' പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭാരതീയ പ്രവാസി പരിഷത്ത് സാൽമിയ ഏരിയ പ്രവർത്തകർക്കുള്ള മെമ്പർഷിപ്പ് കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. ബിജു വ്യക്തിഗീതം ആലപിച്ച സമ്മേളനത്തിൽ സെക്രട്ടറി സനൽ സ്വാഗതവും സുരേഷ് പിഷാരടി നന്ദി പ്രകാശനവും നടത്തി.
കുവൈറ്റ് സിറ്റി : ഭാരതീയ പ്രവാസി പരിഷത്ത് സാൽമിയ ഏരിയ ഏകാത്മകം എന്നപേരിൽ യോഗം സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് രമേഷിന്റെ അദ്ധ്യക്ഷതയിൽ ഭാരതീയ പ്രവാസി പരിഷത്ത് പ്രസിഡന്റ് രാജശേഖരൻ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. സാൽമിയയിൽ നടന്ന പരിപാടിയിൽ സമകാലിക രാഷ്ട്രീയത്തെക്കുറിച്ച് ഓർഗനൈസിഗ് സെക്രട്ടറി വി വിജയരാഘവൻ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് കേരളത്തിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങളെ വിഷയമാക്കി കൃഷ്ണകുമാർ നയിച്ച ചർച്ചയിൽ നിരവധി സ്ത്രീകളും പുരുഷന്മാരും പങ്കെടുത്തു സംസാരിച്ചു.
ലോക ജലദിനാചരണത്തിന്റെ ഭാഗമായി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജലസംരക്ഷണ സന്ദേശമുയർത്തി വൈസ് പ്രസിഡന്റ് സജീവ് 'ജല സ്വരാജ്' പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭാരതീയ പ്രവാസി പരിഷത്ത് സാൽമിയ ഏരിയ പ്രവർത്തകർക്കുള്ള മെമ്പർഷിപ്പ് കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു.
ബിജു വ്യക്തിഗീതം ആലപിച്ച സമ്മേളനത്തിൽ സെക്രട്ടറി സനൽ സ്വാഗതവും സുരേഷ് പിഷാരടി നന്ദി പ്രകാശനവും നടത്തി.