കുവൈറ്റ് സിറ്റി : ഭാരതീയ പ്രവാസി പരിഷത്തിന്റെ വനിതാ കൂട്ടായ്മയായ 'സ്ത്രീശക്തി'യുടെ ആഭിമുഖ്യത്തിൽ ആരോഗ്യസെമിനാർ സംഘടിപ്പിച്ചു. മങ്കഫ് സംഗീത ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ പ്രമുഖ ഫിലിം സ്റ്റാർ ഗൗതമി ഉത്ഘാടനം ചെയ്തു. അഡ്വക്കറ്റ് വിദ്യാ സുമോദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നിഷാ ശ്രീപ്രകാശും ചിത്രാ അജയും ചേർന്ന് വന്ദേമാതരം ആലപിച്ചു. ഡോക്ടർ സരിതഹരി അർബ്ബുദ രോഗ ലക്ഷണം എങ്ങനെ മനസ്സിലാക്കി അതിന് തുടക്കത്തിൽ തന്നെ വേണ്ട മുൻകരുതലുകൾ എടുക്കാം എന്ന വിഷയത്തിൽ വിശദമായി സംസാരിച്ചു.

തുടർന്ന് സംസാരിച്ച ഗൗതമി സന്തോഷമായി ജീവിക്കുക എന്നതാണു നമുക്ക് നമ്മളോട് ചെയ്യാവുന്ന ഏറ്റവും മഹത്തായ കാര്യം. ഒറ്റപെടുത്തൽ ആണു ഈ ലോകത്ത് ഏറ്റുവും ഹീനമായ കാര്യം ശരീരത്തിലെ ഒരു കോശത്തെ അർബുദം ബാധിച്ചാൽ മതി മറ്റു കോശങ്ങളെ അധിവേഗം സ്വാധിനിക്കാൻ സാധിക്കും. ഒരു കാര്യമേ നമുക്ക് ചെയ്യാൻ സാധിക്കുള്ളൂ ആ സ്വാധീനത്തിനെ നമുക്ക് നീട്ടി കൊണ്ട് പോകാൻ സാധിക്കും. ശ്വസിക്കുന്നതിലൂടെ എല്ലാ കോശങ്ങളേയും ഉണർത്തുക അവിടെയാണു യോഗയുടെ പ്രസക്തി എന്ന് വിശദീകരിച്ചു. നമ്മൾ എപ്പോഴും സന്തോഷത്തോടെ ചിരിച്ച് കൊണ്ടു തന്നെ കാര്യങ്ങളെ അഭിമുഖീകരിക്കണമെന്ന് ഡോക്ടർ ഹൈമ യോഗത്തിൽ കൂട്ടിച്ചേർത്തു.

രേഖ നായർ ഗൗതമിയേയും സുലേഖ അജയകുമാർ ഡോക്ടർ സരിത ഹരിയേയും പൊന്നാട അണിയിച്ച് ആദരിച്ചു. സുഷമ രാജീവ് സ്വാഗതവും ശശികല രജീഷ് കൃതജ്ഞതയും പറഞ്ഞു. സിന്ധു സുരേന്ദ്രനും സുഷമ രാജീവും പരിപാടികൾ അവതരിപ്പിച്ചു.