- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിനിലെ സർക്കാർ ജോലിക്കാർക്ക് നിരാശ; വാഗ്ദാനം ചെയ്ത 15 ശതമാനം ശമ്പള വർദ്ധനവ് തത്കാലം ഇല്ല
മനാമ: നിലവിലെ സാമ്പത്തിക സാഹചര്യം മൂലം സർക്കാർ ജീവനക്കാർക്ക് വാഗ്ദാനം ചെയ്ത 15 ശതമാനം വർദ്ധനവ് തൽക്കാലം മാറ്റിവയ്ക്കാൻ ഷൂറ കൗൺസിൽ തീരുമാനിച്ചു. അടുത്ത വർഷം ഇത് വീണ്ടും പരിഗണിക്കാമെന്ന ഉറപ്പിന്മേലാണ് നടപടി. എണ്ണവിലയിടിവ് കാരണം 2015, 2016 വർഷങ്ങളിൽ രാജ്യത്തിന്റെ ബജറ്റ് കമ്മി 5 ബില്ല്യൺ വരെയെത്താമെന്ന ഫിനാൻഷ്യൽ, ഇക്കണോമിക് കമ്മറ്റി ചെയർമ
മനാമ: നിലവിലെ സാമ്പത്തിക സാഹചര്യം മൂലം സർക്കാർ ജീവനക്കാർക്ക് വാഗ്ദാനം ചെയ്ത 15 ശതമാനം വർദ്ധനവ് തൽക്കാലം മാറ്റിവയ്ക്കാൻ ഷൂറ കൗൺസിൽ തീരുമാനിച്ചു. അടുത്ത വർഷം ഇത് വീണ്ടും പരിഗണിക്കാമെന്ന ഉറപ്പിന്മേലാണ് നടപടി.
എണ്ണവിലയിടിവ് കാരണം 2015, 2016 വർഷങ്ങളിൽ രാജ്യത്തിന്റെ ബജറ്റ് കമ്മി 5 ബില്ല്യൺ വരെയെത്താമെന്ന ഫിനാൻഷ്യൽ, ഇക്കണോമിക് കമ്മറ്റി ചെയർമാൻ ഖാലിദ് അൽ മസ്‌കതി മുന്നറിയിപ്പ് നൽകിയിരുന്നു.
സാന്പത്തിക വിഷയങ്ങളിൽ സർക്കാർ ഭീമമായ വെല്ലുവിളിയാണ് നേരിടുന്നത്. ഇതിനെ അതിജീവിക്കാൻ സർക്കാർ ചെലവ് വെട്ടിച്ചുരുക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്' അദ്ദേഹം പറഞ്ഞു. ഈ അവസരത്തിൽ ശമ്പളവർദ്ധനവ് പ്രായോഗികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Next Story