- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭറൂച്ച് നായർ സർവീസ് സൊസൈറ്റി ഓണാഘോഷം നാളെ
ഭറൂച്ച്: നായർ സർവീസ് സൊസൈറ്റിയുടെ മൂന്നാമത് ഓണാഘോഷവും മാതൃസംഘടനയുടെ ശതാബ്ദി സമ്മേളനവും 21 ന് ഭറൂച്ച് മോഡേശ്വരി ഭവനിൽ രാവിലെ ഏഴിന് രക്ഷാധികാരി പതാക ഉയർത്തുന്നതോടുകൂടി ആരംഭിക്കുന്നു. തുടർന്ന് ഫൺ ഗെയിംസ്, ഇൻഡോർ ഗെയിംസ്, ചിത്രരചന തുടങ്ങിയവയും വൈകീട്ട് അഞ്ചു മുതൽ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടുന്ന ശതാബ്ദി വർഷ സമ്മേളനത്തിൽ അഗ്നാസ്
ഭറൂച്ച്: നായർ സർവീസ് സൊസൈറ്റിയുടെ മൂന്നാമത് ഓണാഘോഷവും മാതൃസംഘടനയുടെ ശതാബ്ദി സമ്മേളനവും 21 ന് ഭറൂച്ച് മോഡേശ്വരി ഭവനിൽ രാവിലെ ഏഴിന് രക്ഷാധികാരി പതാക ഉയർത്തുന്നതോടുകൂടി ആരംഭിക്കുന്നു. തുടർന്ന് ഫൺ ഗെയിംസ്, ഇൻഡോർ ഗെയിംസ്, ചിത്രരചന തുടങ്ങിയവയും വൈകീട്ട് അഞ്ചു മുതൽ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടുന്ന ശതാബ്ദി വർഷ സമ്മേളനത്തിൽ അഗ്നാസ് പ്രസി.ജയേഷ് മേനോൻ, അഗ്നാസ് സെക്രട്ടറി മുരളി എസ് നായർ, രക്ഷാധികാരികളും മറ്റ് കരയോഗപ്രതിനിധികളും പങ്കെടുക്കുന്നു.
ഈ അവസരത്തിൽ 10,12 ക്ലാസുകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും അവാർഡ് വിതരണവും നടത്തും. ഏഴു മുതൽ സർവീസ് സൊസൈറ്റി അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും തുടർന്ന് ഓണസദ്യയും ഉണ്ടായിരിക്കും.
Next Story