- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അന്ത്യഅത്താഴത്തെ അനുസ്മരിപ്പിക്കും വിധം അർധനഗ്നയായ കന്യാസ്ത്രീയുടെ ചിത്ര'ത്തിനു മനോരമയുടെ വിലക്ക്; ടോം വട്ടക്കുഴിയുടെ ചിത്രം അച്ചടിച്ചശേഷം ഭാഷാപോഷിണി പിൻവലിച്ചു; ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വിലങ്ങിട്ട നടപടിയിൽ പ്രതിഷേധിച്ചു സൈബർ ലോകം
തിരുവനന്തപുരം: ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച ടോം വട്ടക്കുഴിയുടെ ചിത്രത്തിനു വിലക്ക്. ചിത്രം പ്രസിദ്ധീകരിച്ച ഭാഷാപോഷിണിയുടെ വിതരണം നിർത്തിവച്ചു. ഭാഷാപോഷിണിയുടെ ഡിസംബർ ലക്കത്തിൽ അച്ചടിച്ചശേഷമാണു പിൻവലിച്ചത്. ചിത്രം ക്രൈസ്തവ വിശ്വാസികളുട വികാരത്തെ വ്രണപ്പെടുമെന്ന മുൻവിധിയോടെയാണ് വിതരണം നിർത്തിവെക്കാൻ മനോരമ മാനേജ്മെന്റ് നിർദ്ദേശം നൽകിയതെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. അച്ചടിച്ച മാഗസിനിലെ ഒരു ചിത്രത്തിൽ തെറ്റുപറ്റിയെന്നാണ് അധികൃതരുടെ ഇക്കാര്യത്തിലെ വിശദീകരണം. എന്നാൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കൈകടത്തലിനെതിരെ പ്രതിഷേധം ഉയർത്തുകയാണ് സോഷ്യൽ മീഡീയ. യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിക്കും വിധം അർധനനഗ്‌നയായ കന്യാസ്ത്രീയെ വച്ചുള്ള ചിത്രമാണു വിവാദത്തിൽപ്പെട്ടത്. ഡിസംബർ ലക്കത്തിൽ ഉൾപ്പെടുത്തിയിരുന്ന സി ഗോപന്റെ നാടകത്തിനായി ടോം വട്ടക്കുഴി എന്ന ആർട്ടിസ്റ്റ് വരച്ചതായിരുന്നു ചിത്രം. ആഴ്‌ച്ചപതിപ്പിന്റെ തപാൽ വരിക്കാർക്കുള്ള കോപ്പികൾ മാത്രമാണ് പുറത്തുവന്നത്. ഒന്നാം ലോകമഹായുദ്ധ കാലത്ത
തിരുവനന്തപുരം: ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച ടോം വട്ടക്കുഴിയുടെ ചിത്രത്തിനു വിലക്ക്. ചിത്രം പ്രസിദ്ധീകരിച്ച ഭാഷാപോഷിണിയുടെ വിതരണം നിർത്തിവച്ചു.
ഭാഷാപോഷിണിയുടെ ഡിസംബർ ലക്കത്തിൽ അച്ചടിച്ചശേഷമാണു പിൻവലിച്ചത്. ചിത്രം ക്രൈസ്തവ വിശ്വാസികളുട വികാരത്തെ വ്രണപ്പെടുമെന്ന മുൻവിധിയോടെയാണ് വിതരണം നിർത്തിവെക്കാൻ മനോരമ മാനേജ്മെന്റ് നിർദ്ദേശം നൽകിയതെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അച്ചടിച്ച മാഗസിനിലെ ഒരു ചിത്രത്തിൽ തെറ്റുപറ്റിയെന്നാണ് അധികൃതരുടെ ഇക്കാര്യത്തിലെ വിശദീകരണം. എന്നാൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കൈകടത്തലിനെതിരെ പ്രതിഷേധം ഉയർത്തുകയാണ് സോഷ്യൽ മീഡീയ.
യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിക്കും വിധം അർധനനഗ്‌നയായ കന്യാസ്ത്രീയെ വച്ചുള്ള ചിത്രമാണു വിവാദത്തിൽപ്പെട്ടത്. ഡിസംബർ ലക്കത്തിൽ ഉൾപ്പെടുത്തിയിരുന്ന സി ഗോപന്റെ നാടകത്തിനായി ടോം വട്ടക്കുഴി എന്ന ആർട്ടിസ്റ്റ് വരച്ചതായിരുന്നു ചിത്രം. ആഴ്‌ച്ചപതിപ്പിന്റെ തപാൽ വരിക്കാർക്കുള്ള കോപ്പികൾ മാത്രമാണ് പുറത്തുവന്നത്. ഒന്നാം ലോകമഹായുദ്ധ കാലത്ത് ചാരവൃത്തിയുടെ പേരിൽ വെടിവച്ചു കൊല്ലപ്പെട്ട മാതാഹരി എന്ന സ്ത്രീയെക്കുറിച്ചുള്ള നാടകത്തിന് വരച്ചതായിരുന്നു ചിത്രമെന്നു കലാകാരൻ ടോം വട്ടക്കുഴി പറഞ്ഞു. ചിത്രത്തിന് ആസ്പദമായ രചന വായിച്ചാൽ അത്തരമൊരു എതിർപ്പ് ആർക്കും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്ഷണ പദാർത്ഥങ്ങൾ വച്ചിട്ടുള്ള ഒരു മേശയ്ക്ക് മുന്നിൽ ഇരിക്കുന്ന അർധനനഗ്‌നയായ കന്യാസ്ത്രീയും അവർക്കും ചുറ്റിൽ ഇരിക്കുന്ന കന്യാസ്ത്രീകളുമായിരുന്നു ടോം വട്ടക്കുഴിയുടെ ചിത്രത്തിൽ.
ഡിസംബർ ലക്കം ഭാഷാപോഷിണി ഈ ചിത്രത്തിന്റെ പേരിൽ പിൻവലിച്ചതിൽ ഇതിനകം നവമാദ്ധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയാണിത്. കേരളത്തിലെ പഴക്കം ചെന്ന ഒരു സാംസ്കാരിക മാസികയുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ലാത്തതാണ് മനോരമ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണു വിമർശനം. എന്നാൽ മാഗസിൻ പിൻവലിച്ചിട്ടില്ലെന്നും തെറ്റുതിരുത്തി പുതിയ ലക്കം വിപണിയിൽ ഇറക്കിയിട്ടുണ്ടെന്നുമാണ് മനോരമ സർക്കുലേഷൻ വിഭാഗം അറിയിച്ചത്.