കൊച്ചി: ഇതൊരു പോരാട്ടമാണ്. വിജയം കാണുന്നതു വരെ ഞാൻ യുദ്ധം ചെയ്യും. കേരളത്തിലെ എല്ലാ പെൺകുട്ടികൾക്കുമായി.'' മനഃസാക്ഷിയെ പിടിച്ചുലച്ച ആ സംഭവത്തിനുശേഷം ആദ്യമായി മനസ്സ് തുറക്കുകയാണ് ഭാവനയ സിനിമയിൽ തനിക്ക് ശത്രുക്കൾ ഉണ്ടെന്നും ഭാവന തുറന്നു പറയുന്ന എക്സ്‌ക്ലൂസീവ് ഇന്റർവ്യൂ വനിത വിഷു ഈസ്റ്റർ ലക്കത്തിൽ പുറത്തുവരും.

കേരളം ഒന്നടങ്കം നടുങ്ങിയ ആ സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചുള്ള ചോദ്യത്തിന് സിനിമയിൽ തനിക്ക് ശത്രുക്കൾ ഉണ്ടെന്ന ആമുഖത്തോടെയാണ് ഭാവന ഉത്തരം നൽകുന്നത്. എന്റെ ജീവിതത്തിൽ ഏറ്റവും ദൗർഭാഗ്യകരമായ ഒരു സംഭവം ഉണ്ടായപ്പോൾ എനിക്കു പിന്തുണ തന്നവർ, എനിക്കു വേണ്ടി പ്രാർത്ഥിച്ചവർ, ഈ സംഭവത്തിന്റെ പിന്നിലുള്ള സത്യം പുറത്തു കൊണ്ടുവരണമെന്ന് തുറന്നു പറഞ്ഞവർ എത്രയോ ഉണ്ടെന്ന് ഭാവന പറയുന്നു.

ഞാനൊരിക്കലും വിദൂരമായ ദുഃസ്വപ്നത്തിൽ പോലും കാണാത്ത കാര്യങ്ങളാണ് അന്നു രാത്രിയിൽ ഉണ്ടായത്... ഭാവന പറഞ്ഞു തുടങ്ങുന്നു-വനിതയുടെ വെബ് സൈറ്റിലാണ് ഇതെല്ലാം ഉള്ളത്. വിഷു ലക്കം അടുത്ത മാസം ഒന്നിനേ പുറത്തിറങ്ങൂ. ഏറെ കാലത്തിന് ശേഷം ആദ്യമായാണ് ഭാവന മനസ്സ് തുറക്കുന്നത്. ഏറെ നാളായി ഭാവനയെ സിനിമാ മേഖലയിൽ നിന്ന് ചിലർ അകറ്റ് നിർത്തിയതായി വാർത്തയുണ്ടായിരുന്നു. പിന്നീട് ഹണി ബി 2വിലൂടെ തിരിച്ചെത്തി. ഇപ്പോൾ പൃഥ്വി രാജ് ചിത്രത്തിലും ഭാവന നായികയാണ്. ഈയിടെ വിവാഹ നിശ്ചയവും നടന്നു.

ഇതു സ്‌നേഹത്തിന്റെ സെൽഫികൾ. വിവാഹ നിശ്ചയത്തിനു ശേഷം ഭാവനയും പ്രതിശ്രുത വരൻ നവീനും ചേർന്നെടുത്ത സെൽഫികളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹത്തിനു മുൻപു ഭാവനയ്ക്കു രണ്ടു മലയാള സിനിമയും ഒരു കന്നഡ സിനിമയും പൂർത്തിയാക്കാനുണ്ട്. വിവാഹ ശേഷം ബെംഗളൂരുവിലാകും കുടുംബമുണ്ടാകുക... ഇതിനുള്ള ഒരുക്കങ്ങളും പൂർത്തിയാകുന്നു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങാണ് വിവാഹനിശ്ചയവുമായി ബന്ധപ്പെട്ടു നടന്നത്. നടിയും ഭാവനയുടെ അടുത്ത സുഹൃത്തുമായ മഞ്ജുവാര്യരും സംയുക്താ വർമയും മാത്രമാണ് സിനിമാ മേഖലയിൽ നിന്നു പങ്കെടുത്തത്. വരന്റെ വീട്ടുകാർ വധുവിനെ കാണാനെത്തുന്ന ചടങ്ങ് പെട്ടന്നു വിവാഹനിശ്ചയ ചടങ്ങാക്കി മാറ്റുകയായിരുന്നു.

അഞ്ചു വർഷം മുമ്പാണ് നവീനിനെ പരിചയപ്പെടുന്നത്. ഭാവന നായികയായ കന്നഡ ചിത്രമായ റോമിയോ നിർമ്മിച്ചത് നവീനാണ്. ഈ പരിചയം പിന്നീട് പ്രേമമായി മാറുകയായിരുന്നു. മലയാളത്തിൽ ചെറിയ ഇടവേള വന്നെങ്കിലും ഭാവനയുടെ പുതിയ ചിത്രം ഹണീ ബി 2 റിലീസിനെത്തിയിരുന്നു. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ ആണ് പുറത്തിറങ്ങാനുള്ള ചിത്രം.