- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹനിശ്ചയ ദിവസം പോലും പൊലീസിനായി മണിക്കൂറുകൾ മാറ്റി വച്ചു; മിണ്ടാതിരിക്കുന്നത് ആരെങ്കിലും പറഞ്ഞിട്ടോ പേടിപ്പിച്ചിട്ടോ അല്ല; എന്റെ ലക്ഷ്യം പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങി നൽകൽ; ഫെബ്രുവരി 17നുണ്ടായ തിക്താനുഭവം ഞാനും എന്റെ കുടുംബവും ഒരു കാലത്തും മറക്കില്ല; ഭാവന മനസ്സു തുറക്കുമ്പോൾ
കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണത്തെ കുറിച്ച് നിരവധി പരാതികൾ പൊതു സമൂഹം ഉയർത്തിയിട്ടുണ്ട്. ഇതിനോടുള്ള പ്രതികരണങ്ങളായിരുന്നു വനിതയോടുള്ള ഭാവനയുടെ മനസ്സ് തുറക്കൽ. തനിക്ക് സംഭവിച്ചതിനെ കുറിച്ച് നടി തുറന്നു പറഞ്ഞു. എന്തു വന്നാലും കുറ്റക്കാരെ നിയമത്തിന് മുമ്പിൽ കൊണ്ടു വരുമെന്ന ഉറച്ച നിലപാടിലാണ് ഭാവന. മൂന്ന് ഭാഗമായാണ് വനിത ഭാവിയുടെ എക്‌സ്‌ക്ലൂസീവ് അഭിമുഖം പ്രസിദ്ധീകരിച്ചത്. അതിന്റെ അവസാന ഭാഗത്തിൽ അച്ഛനെ കുറിച്ചുള്ള ഓർമ്മകളാണ് പ്രധാനമായും പങ്കുവച്ചത്. അതിലും കൊച്ചി സംഭവത്തെ സ്ത്രീകൾക്ക് നേരുയുണ്ടാകുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട സമൂഹത്തിന് ചില സന്ദേശങ്ങൾ നൽകാൻ ഭാവന ശ്രമിക്കുന്നുണ്ട്. വനിതയിലെ അഭിമുഖത്തിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെ: എന്റെ ജീവിതത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായി. എന്നെ തട്ടിക്കൊണ്ടുപോകുന്നു. എന്നെ മോശമാക്കി വീഡിയോ ചിത്രീകരിക്കുന്നു. ഞാനിത് എങ്ങനെ പുറത്ത് പറയാത്തിരിക്കും. ഇതു മൂടി വച്ചാൽ നാളെ എന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കാം. ഞാൻ എങ്ങനെയാണ് മനസറിഞ്ഞ് ചിരിക്കുന്നത
കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണത്തെ കുറിച്ച് നിരവധി പരാതികൾ പൊതു സമൂഹം ഉയർത്തിയിട്ടുണ്ട്. ഇതിനോടുള്ള പ്രതികരണങ്ങളായിരുന്നു വനിതയോടുള്ള ഭാവനയുടെ മനസ്സ് തുറക്കൽ. തനിക്ക് സംഭവിച്ചതിനെ കുറിച്ച് നടി തുറന്നു പറഞ്ഞു. എന്തു വന്നാലും കുറ്റക്കാരെ നിയമത്തിന് മുമ്പിൽ കൊണ്ടു വരുമെന്ന ഉറച്ച നിലപാടിലാണ് ഭാവന. മൂന്ന് ഭാഗമായാണ് വനിത ഭാവിയുടെ എക്‌സ്‌ക്ലൂസീവ് അഭിമുഖം പ്രസിദ്ധീകരിച്ചത്. അതിന്റെ അവസാന ഭാഗത്തിൽ അച്ഛനെ കുറിച്ചുള്ള ഓർമ്മകളാണ് പ്രധാനമായും പങ്കുവച്ചത്. അതിലും കൊച്ചി സംഭവത്തെ സ്ത്രീകൾക്ക് നേരുയുണ്ടാകുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട സമൂഹത്തിന് ചില സന്ദേശങ്ങൾ നൽകാൻ ഭാവന ശ്രമിക്കുന്നുണ്ട്.
വനിതയിലെ അഭിമുഖത്തിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെ: എന്റെ ജീവിതത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായി. എന്നെ തട്ടിക്കൊണ്ടുപോകുന്നു. എന്നെ മോശമാക്കി വീഡിയോ ചിത്രീകരിക്കുന്നു. ഞാനിത് എങ്ങനെ പുറത്ത് പറയാത്തിരിക്കും. ഇതു മൂടി വച്ചാൽ നാളെ എന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കാം. ഞാൻ എങ്ങനെയാണ് മനസറിഞ്ഞ് ചിരിക്കുന്നത്. എങ്ങനെയാണ് ഉറങ്ങുന്നത്. എങ്ങനെയാണ് ജീവിക്കുന്നത്. ഇങ്ങനെയൊരു വീഡിയോ വച്ച് അവന് എന്റെ ജീവിതത്തിൽ എങ്ങനെ വേണമെങ്കിലും ഇടപെടാം. അങ്ങനെ എന്റെ ജീവിതത്തിന്റെ താക്കോൽ എവിടെയോ കിടക്കുന്ന ഒരുത്തന് കൊടുക്കില്ല.
ഞാൻ ഇത്രയും പ്രായമുള്ള ഒരാളാണ്. വെറും കുട്ടിയല്ല. എന്നെ, എന്റെ അമ്മയോ ഭർത്താവോ സഹോദരനോ നിയന്ത്രിച്ചോട്ടെ. അതെനിക്ക് പ്രശ്നമില്ല. ഇത് ഏതോ ഒരുത്തൻ വന്ന് എന്റെ ജീവിതത്തെ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ എനിക്ക് പ്രതികരിക്കാതിരിക്കാനാവില്ല. എനിക്കെന്നല്ല ആർക്കും പ്രതികരിക്കാതിരിക്കാനാവില്ല.
കേരളത്തിൽ എന്തൊക്കെയാണു സംഭവിക്കുന്നത്. ജിഷ, സൗമ്യ, പാലക്കട്ടെ രണ്ടു കുട്ടികൾ, കുണ്ടറയിലെ കൊച്ചുകുട്ടി. കേൾക്കുന്ന വാർത്തകൾ പേടിപ്പിക്കുന്നതാണ്. പിന്നെ ഇതുപോലെ പീഡിപ്പിക്കപ്പെടുന്ന എത്രയോ കുട്ടികളുണ്ടാവും. പുറത്തുപറയാൻ പേടിച്ച് ജീവിക്കുന്നവർ. അവരോക്കെ എങ്ങനെയാണു ജീവിക്കുന്നതെന്ന് എനിക്കു മനസിലാവുന്നില്ല. എത്രയോ പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്നു. ഇതിന്റെയൊക്കെ പിന്നിൽ എന്താണ്?
രാത്രി ഏഴരയ്ക്ക് വീട്ടിൽ നിന്ന് ഇറങ്ങിയ എനിക്കാണ് ഈ അനുഭവം ഉണ്ടായത്. ജീവിക്കാൻ വേണ്ടി ഓരോ തൊഴിൽ ചെയ്യുന്ന പെൺകുട്ടികൾ. നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന നഴ്സുമാർ, വനിതാ കണ്ടക്ടർമാർ, സെയിൽസ് ഗേളായി ജോലി ചെയ്യുന്നവർ, അവർ അസമയത്ത് യാത്ര ചെയ്തില്ലെങ്കിൽ അവരുടെ അടുപ്പിൽ തീ പുകയില്ല. ഇവരോടൊക്കെ പറയാൻ പറ്റുമോ സൂര്യൻ അസ്തമിച്ചാൽ പുറത്ത് ഇറങ്ങരുതെന്ന്. നമ്മൾ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്ന ചിന്ത വേണ്ടേ?
നാളെ ഇതൊക്കെ മറന്നേക്കാം. മാധ്യമങ്ങളും മറന്നേക്കാം. പക്ഷെ, ഫെബ്രുവരി 17ന് എന്റെ ജീവിതത്തിലുണ്ടായ തിക്താനുഭവം ആരോക്കെ മറന്നാലും ഞാനും എന്റെ കുടുംബവും ഒരു കാലത്തും മറക്കില്ല. കേസന്വേഷണവുമായി ബന്ധപ്പെട്ട് ചില ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ വിവാഹനിശ്ചയദിവസം എന്നെ കാണാൻ വന്നിരുന്നു. ചടങ്ങു നടക്കുന്നത് അറിയാതെയാണ് അവർ വന്നത്. ഏറ്റവും സന്തോഷമായിരിക്കേണ്ട ദിവസവും അവർക്കായി മണിക്കൂറുകൾ മാറ്റിവെച്ചു. കേസ് എത്രയും പെട്ടെന്ന് കോടതിയിലെത്തിച്ച് പ്രതികൾക്കെല്ലാം പരമാവധി ശിക്ഷ വാങ്ങികൊടുക്കയാണ് എന്റെ ലക്ഷ്യം. ആരെങ്കിലും പറഞ്ഞിട്ടോ പേടിപ്പിച്ചിട്ടോ അല്ല, കേസ് നടക്കുന്നതു കൊണ്ടു മാത്രമാണ് വിഷ്വൽ മീഡിയായിലൊന്നും പോകാതത്ത്. എന്റെ വാക്കുകൾ എതിർഭാഗം വെറുതെ വളച്ചൊടിച്ചാലോ?
സത്യത്തിൽ എനിക്കുണ്ടായ തിക്താനുഭവം കൊണ്ടാകാം, ആ സംഭവത്തിനുശേഷം ആൾക്കാരെ അനാവശ്യമായി സംശയിക്കാനുള്ള പ്രവണത എനിക്കുള്ളതായി തോന്നുന്നു. അപരിചിതരായ ആൾക്കാരുമായി ഇടപഴക്കേണ്ടിവരുമ്പോൾ പ്രത്യേകിച്ചും. ഇയാൾ ചതിയനാണോ എന്തെങ്കിലും ഉദ്ദേശ്യത്തോടെയാണോ എന്നോട് സംസാരിക്കാൻ വരുന്നത് ചതിക്കുമോ എന്നൊക്കെയുള്ള ആശങ്ക. ഇതു നല്ലതല്ല എന്ന് എനിക്കുതന്നെ അറിയാം പതുക്കെ പതുക്കെ ഇതൊക്കെ മാറ്റിയെടുക്കണം-ഭാവന പറയുന്നു.