- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാവനയോടുള്ള വൈരാഗ്യം അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനോട് തീർത്തു! കാണണമെന്ന് ആഗ്രഹമുള്ളവർ പെട്ടന്ന് കണ്ടോ ഇപ്പോൾ തെറിക്കും തീയറ്ററുകളിൽ നിന്നെന്ന യുവ സംവിധായകനും; ആസിഫലി ചിത്രം തിയേറ്ററുകളിൽ നിന്ന് വേഗത്തിൽ മാറ്റുന്നതിന്റെ കാരണമെന്ത്?
കൊച്ചി: അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ - ഞാനും കൂടി ഭാഗമായ, പ്രധാന റോളിൽ അഭിനയിച്ച സിനിമയാണ്. ഈ സിനിമയുടെ മേക്കിങ്ങ് സമയത്തുതന്നെ എനിക്ക് തോന്നിയിരുന്ന ഒരു കാര്യം, ഈ സിനിമ നമ്മൾ സാധാരണ കാണുന്ന രീതിയിൽ നിന്ന് മാറി,എന്തൊക്കെയോ പ്രത്യേകതകളുള്ള,സുഖകരമായ ഒരു ദൃശ്യാനുഭവമായിരിക്കും എന്നാണ്. ഒരു പുതുമുഖ സംവിധായകനാണെങ്കിലും ഈ സിനിമയെ എങ്ങനെ ആസ്വാദ്യകരമാക്കണം എന്ന് നല്ല ബോദ്ധ്യമുണ്ടായിരുന്നു റോഹിത്തിന് എന്ന് എനിക്ക് തോന്നിയിരുന്നു. ഒടുവിൽ ഈ സിനിമ പൂർത്തിയായി നിങ്ങളിലേയ്ക്ക് എത്തിയപ്പോൾ , പ്രേക്ഷകരിൽ നിന്ന് കിട്ടിയ പ്രതികരണങ്ങളും വളരെ പോസിറ്റീവായിരുന്നു.-ആസിഫ് അലി ഫെയ്‌സ് ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. സിനിമയെ കുറിച്ചുയർന്ന പൊതു അഭിപ്രായവും ഇതായിരുന്നു. എന്നിട്ടും ആസിഫ് അലിയും ഭാവനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്ന ചിത്രം തീയറ്ററുകളിൽ നിന്നും മാറ്റുന്നതായി പരാതി ഉയരുകയാണ്. മികച്ച അഭിപ്രായം നേടി മുന്നേറിയിട്ടും ചിത്രം തീയറ്ററുകളിൽ നിന്ന് മാറ്റാൻ ശ്രമമെന്നാണ
കൊച്ചി: അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ - ഞാനും കൂടി ഭാഗമായ, പ്രധാന റോളിൽ അഭിനയിച്ച സിനിമയാണ്. ഈ സിനിമയുടെ മേക്കിങ്ങ് സമയത്തുതന്നെ എനിക്ക് തോന്നിയിരുന്ന ഒരു കാര്യം, ഈ സിനിമ നമ്മൾ സാധാരണ കാണുന്ന രീതിയിൽ നിന്ന് മാറി,എന്തൊക്കെയോ പ്രത്യേകതകളുള്ള,സുഖകരമായ ഒരു ദൃശ്യാനുഭവമായിരിക്കും എന്നാണ്. ഒരു പുതുമുഖ സംവിധായകനാണെങ്കിലും ഈ സിനിമയെ എങ്ങനെ ആസ്വാദ്യകരമാക്കണം എന്ന് നല്ല ബോദ്ധ്യമുണ്ടായിരുന്നു റോഹിത്തിന് എന്ന് എനിക്ക് തോന്നിയിരുന്നു. ഒടുവിൽ ഈ സിനിമ പൂർത്തിയായി നിങ്ങളിലേയ്ക്ക് എത്തിയപ്പോൾ , പ്രേക്ഷകരിൽ നിന്ന് കിട്ടിയ പ്രതികരണങ്ങളും വളരെ പോസിറ്റീവായിരുന്നു.-ആസിഫ് അലി ഫെയ്‌സ് ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.
സിനിമയെ കുറിച്ചുയർന്ന പൊതു അഭിപ്രായവും ഇതായിരുന്നു. എന്നിട്ടും ആസിഫ് അലിയും ഭാവനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്ന ചിത്രം തീയറ്ററുകളിൽ നിന്നും മാറ്റുന്നതായി പരാതി ഉയരുകയാണ്. മികച്ച അഭിപ്രായം നേടി മുന്നേറിയിട്ടും ചിത്രം തീയറ്ററുകളിൽ നിന്ന് മാറ്റാൻ ശ്രമമെന്നാണ് ആരോപണം. ചിത്രത്തിന്റെ സംവിധായകൻ രോഹിത്തിന്റെ ഒരു ഫേസ്‌ബുക്ക് പോസ്റ്റോട് കൂടിയാണ് സംഭവം മാധ്യമ വാർത്തയായത്. ഇതിന് പിന്നിൽ ഭാവനയോട് ചിലർക്കുള്ള വൈരാഗ്യമാണെന്ന ആരോപണവും സജീവമാവുകയാണ്. ഈ സിനിമ ഹിറ്റായാൽ വീണ്ടും ഭാവനയുടെ മാർക്കറ്റ് ഉയരും. അതുകൊണ്ട് ചില ഇടപെടലുണ്ടായെന്നും തിയേറ്ററിൽ നിന്ന് മാറിയെന്നുമാണ് ആരോപണം.
ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ് ഈ വിഷയം പ്രധാനമായും ചർച്ചയാക്കിയത്. കാണണമെന്ന് ആഗ്രഹമുള്ളവർ പെട്ടന്ന് കണ്ടോ ഇപ്പോൾ തെറിക്കും തീയറ്ററുകളിൽ നിന്ന്-ഇതായിരുന്നു രോഹിത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. നല്ല അഭിപ്രായം നേടിയിട്ടും എന്തുകൊണ്ടാണ് തീയറ്ററുകളിൽ നിന്നും മാറ്റുന്നതെന്ന് വ്യക്തമല്ലെന്നും സംവിധായകൻ പറഞ്ഞു. ടൊറന്റിലൂടെ ഹിറ്റാകേണ്ട സിനിമയല്ല ഓമനക്കുട്ടൻ എന്ന് സോഷ്യൽ മീഡിയയും അഭിപ്രായപ്പെടുന്നു. ഡിവിഡി ഇറങ്ങുമ്പോൾ ഈ സിനിമ ഏവരും അംഗീകരിക്കും. എന്നാൽ ഈ പിന്തുണ ഇപ്പോഴാണ് വേണ്ടതെന്ന് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നു. ഇതിന് പിന്നിൽ ഭാവനയോടുള്ള പ്രശ്‌നമാണെന്നാണ് ആരോപണം.
സംവിധായകന് പിന്തുണയുമായി നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്. രോഹിത്ത് എന്ന നവാഗത സംവിധായകന്റെയും അദ്ദേഹത്തിനൊപ്പമുള്ളവരുടെയും മൂന്ന് വർഷത്തെ പ്രയത്നത്തെക്കുറിച്ച് വ്യക്തിപരമായി അറിയാം. അത് ഇത്തരത്തിൽ അവസാനിക്കുന്നത് ദുഃഖകരമാണെന്നും ഗോദയുടെ സംവിധായകൻ ബേസിൽ ജോസഫ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇതോടെ ഈ സിനിയെ അട്ടിമറിക്കുന്നത് വലിയ ചർച്ചകൾക്കും ഇട നൽകി. ഈ സിനിമ തിയേറ്ററിൽ പരാജയമാകുന്നതിന്റെ നഷ്ടം ആസഫലിക്കും കൂടിയാണ്. നേരത്തെ തന്നെ സിനിമയിൽ നിന്നൊഴിവാക്കാൻ ചില ശക്തികൾ ശ്രമിക്കുന്നതായി ഭാവന ആരോപിച്ചിരുന്നു.
ഇത് സിനിമയിലെ ചില പ്രശ്‌നങ്ങൾക്ക് നേരെ വിരൽ ചൂണ്ടുകയും ചെയ്തു. അതിനിടെയാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെടും ഇവയെല്ലാം വലിയ ചർച്ചയായതും. എന്നിട്ടും ഭാവനയെ ഒതുക്കാനുള്ള കളികൾ സജീവമാണെന്നാണ് പുറത്തുവരുന്ന സൂചനകൾ.