- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയെ കുറിച്ചല്ലാതെ മറ്റൊന്നിനെ കുറിച്ചും അദ്ദേഹം സംസാരിക്കാറില്ലെന്നത് ഏറ്റവും വലിയ ഗുണം; അമ്മയോട് പറഞ്ഞപ്പോൾ സമ്മതം; മലയാളി അല്ലെന്ന് കേട്ടപ്പോൾ അച്ഛന് നിരാശയും; നവീനുമായുള്ള ഭാവനയുടെ പ്രണയം വിവാഹത്തിൽ എത്തുന്നത് ഇങ്ങനെ
റോമിയോ എന്ന കന്നട സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ഭാവനയുടെ പ്രണയം മൊട്ടിട്ടത്. ഇപ്പോഴിതാ നവീൻ ജീവത പങ്കാളിയാകാനും പോകുന്നു. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു. കല്ല്യാണത്തീയതി ഉടൻ നിശ്ചിയിക്കും. ലളിതമായ വിവാഹമാണ് ഭാവന.ുചെ മനസ്സിൽ. തന്റെ പ്രണയത്തെ ഭാവന ഒടുവിൽ തുറന്നു പറയുകയാണ്. ഭാവന നായകയായ റോമിയോ എന്ന ചിത്രത്തിന്റെ നിർമ്മാതാവായിരുന്നു നവീൻ. കഥ പറയാനായി നവീനും ചിത്രത്തിന്റെ സംവിധായകനും കൊച്ചിയിൽ വന്നപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അന്നേ അദ്ദേഹത്തിൽ കണ്ട ഗുണം, സിനിമയെ കുറിച്ചല്ലാതെ മറ്റൊന്നിനെ കുറിച്ചും അദ്ദേഹം സംസാരിക്കാറില്ല എന്നതാണ്. റോമിയോയുടെ ഷൂട്ടിങിനിടെ ഒരു ദിവസം നവീൻ റൂമിലേക്ക് വന്നു. അമ്മ റൂമിലുണ്ടായിരുന്നു. അവർ തമ്മിൽ അര മണിക്കൂറോളം സംസാരിച്ചു. നവീന് മലയാളം ഒഴികെ മറ്റെല്ലാ സൗത്ത് ഇന്ത്യൻ ഭാഷയും അറിയാം. അമ്മയ്ക്ക് മലയാളമല്ലാതെ മറ്റൊരു ഭാഷയും അറിയില്ല താനും. എന്നിട്ടും അര മണിക്കൂർ അവർ എന്താണ് സംസാരിച്ചത് എന്ന് എനിക്കൊരു പിടിയുമില്ല. നവീൻ പോയപ്പോൾ അമ്മ പറഞ്ഞു, ഞങ്ങളുടെയൊക്കെ മനസ
റോമിയോ എന്ന കന്നട സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ഭാവനയുടെ പ്രണയം മൊട്ടിട്ടത്. ഇപ്പോഴിതാ നവീൻ ജീവത പങ്കാളിയാകാനും പോകുന്നു. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു. കല്ല്യാണത്തീയതി ഉടൻ നിശ്ചിയിക്കും. ലളിതമായ വിവാഹമാണ് ഭാവന.ുചെ മനസ്സിൽ. തന്റെ പ്രണയത്തെ ഭാവന ഒടുവിൽ തുറന്നു പറയുകയാണ്.
ഭാവന നായകയായ റോമിയോ എന്ന ചിത്രത്തിന്റെ നിർമ്മാതാവായിരുന്നു നവീൻ. കഥ പറയാനായി നവീനും ചിത്രത്തിന്റെ സംവിധായകനും കൊച്ചിയിൽ വന്നപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അന്നേ അദ്ദേഹത്തിൽ കണ്ട ഗുണം, സിനിമയെ കുറിച്ചല്ലാതെ മറ്റൊന്നിനെ കുറിച്ചും അദ്ദേഹം സംസാരിക്കാറില്ല എന്നതാണ്. റോമിയോയുടെ ഷൂട്ടിങിനിടെ ഒരു ദിവസം നവീൻ റൂമിലേക്ക് വന്നു. അമ്മ റൂമിലുണ്ടായിരുന്നു. അവർ തമ്മിൽ അര മണിക്കൂറോളം സംസാരിച്ചു.
നവീന് മലയാളം ഒഴികെ മറ്റെല്ലാ സൗത്ത് ഇന്ത്യൻ ഭാഷയും അറിയാം. അമ്മയ്ക്ക് മലയാളമല്ലാതെ മറ്റൊരു ഭാഷയും അറിയില്ല താനും. എന്നിട്ടും അര മണിക്കൂർ അവർ എന്താണ് സംസാരിച്ചത് എന്ന് എനിക്കൊരു പിടിയുമില്ല. നവീൻ പോയപ്പോൾ അമ്മ പറഞ്ഞു, ഞങ്ങളുടെയൊക്കെ മനസ്സിൽ മക്കളെ കല്യാണം കഴിക്കാൻ വരേണ്ടത് ഇങ്ങനെയുള്ള പയ്യന്മാരാണ് എന്നാണ് ഉള്ളത് എന്ന്. അപ്പോൾ അമ്മ അങ്ങനെ പറഞ്ഞെങ്കിലും, ഞാനത് കാര്യമാക്കി എടുത്തില്ല. പിന്നെയും കുറേക്കാലം സുഹൃത്തുക്കളായി ഞങ്ങൾ തുടർന്നു. വിളിക്കുമ്പോൾ സംസാരിച്ചത് മുഴുവൻ സിനിമയെ കുറിച്ച് മാത്രമായിരുന്നു. തിരക്കുള്ള ആളാണെങ്കിലും ലൊക്കേഷനിൽ സുരക്ഷിതത്വ ബോധം തരാൻ നവീന് കഴിഞ്ഞു.
വീട്ടിൽ വന്ന് എനിക്കൊരു പ്രണയമുണ്ടെന്നും കക്ഷി നവീനാണെന്നും പറഞ്ഞപ്പോൾ അമ്മയ്ക്ക് സന്തോഷം. മലയാളി അല്ല എന്ന് പറഞ്ഞപ്പോൾ അച്ഛന് താത്പര്യക്കുറവുണ്ടായിരുന്നു. പക്ഷെ നവീനോട് സംസാരിച്ച് കഴിഞ്ഞപ്പോൾ, നമുക്ക് ഇത് മതി എന്ന് അച്ഛനും സമ്മതിച്ചു. ഒടുവിൽ വിവാഹത്തിലേക്കും കാര്യങ്ങളെത്തി.