- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങൾക്കായി ഞാൻ കാത്തിരിക്കുകയാണെങ്കിൽ ജീവിതകാലം മുഴുവൻ ആ കാത്തിരിപ്പ് തുടരുകയേ ഉള്ളു; നിങ്ങളെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ഒരു കഥാപാത്രം ലഭിക്കാനുള്ള സാധ്യത വൈക്കോൽ കൂനയിൽ സൂചി തിരയുന്നത് പോലെയാണ്; വിവാഹ ശേഷമുള്ള സിനിമ ജീവിതത്തെക്കുറിച്ച് മനസ്സ് തുറന്ന് ഭാവന
കൊച്ചി: സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങൾക്കായി ഞാൻ കാത്തിരിക്കുകയാണെങ്കിൽ ജീവിതകാലം മുഴുവൻ ആ കാത്തിരിപ്പ് തുടരുകയേ ഉള്ളുവെന്ന് ഭാവന. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ഭാവി സിനിമാ ജീവിതത്തെക്കുറിച്ച് മനസ്സ് തുറന്നത്. നിങ്ങളെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ഒരു കഥാപാത്രം ലഭിക്കാനുള്ള സാധ്യത വൈക്കോൽ കൂനയിൽ സൂചി തിരയുന്നത് പോലെയാണെന്നും ഭാവന പറഞ്ഞു. തന്റെ അടുത്ത ചിത്രം തെഗാരു എന്ന ചിത്രമാണെന്ന് ഭവന പറഞ്ഞു.തെഗാരു ഒരു തട്ടുപൊളിപ്പൻ കൊമേർഷ്യൽ ചിത്രമാണെന്ന് എനിക്ക് പടം കമ്മിറ്റ് ചെയ്യുമ്‌ബോൾ തന്നെ അറിയാമായിരുന്നു. എന്നാൽ ആ പടം വേണ്ടെന്ന് വയ്ക്കാതിരിക്കാനും എനിക്ക് ഒരുപാട് കാരണങ്ങളുണ്ടായിരുന്നു. ഒന്നാമത്തെ കാര്യം അത് ശിവരാജ്കുമാർ ചിത്രമാണ് . അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. രണ്ടാമത്തെ കാര്യം ഈ ചിത്രത്തിന്റെ സംവിധായകൻ സുരി, അദ്ദേഹമാണ് എന്നെ ജാക്കി എന്ന ചിത്രത്തിലൂടെ കന്നഡ സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. അന്ന് മുതൽ അദ്ദേഹവുമായി വളരെ ഊഷ്മളമായ ബ
കൊച്ചി: സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങൾക്കായി ഞാൻ കാത്തിരിക്കുകയാണെങ്കിൽ ജീവിതകാലം മുഴുവൻ ആ കാത്തിരിപ്പ് തുടരുകയേ ഉള്ളുവെന്ന് ഭാവന. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ഭാവി സിനിമാ ജീവിതത്തെക്കുറിച്ച് മനസ്സ് തുറന്നത്. നിങ്ങളെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ഒരു കഥാപാത്രം ലഭിക്കാനുള്ള സാധ്യത വൈക്കോൽ കൂനയിൽ സൂചി തിരയുന്നത് പോലെയാണെന്നും ഭാവന പറഞ്ഞു.
തന്റെ അടുത്ത ചിത്രം തെഗാരു എന്ന ചിത്രമാണെന്ന് ഭവന പറഞ്ഞു.തെഗാരു ഒരു തട്ടുപൊളിപ്പൻ കൊമേർഷ്യൽ ചിത്രമാണെന്ന് എനിക്ക് പടം കമ്മിറ്റ് ചെയ്യുമ്‌ബോൾ തന്നെ അറിയാമായിരുന്നു. എന്നാൽ ആ പടം വേണ്ടെന്ന് വയ്ക്കാതിരിക്കാനും എനിക്ക് ഒരുപാട് കാരണങ്ങളുണ്ടായിരുന്നു. ഒന്നാമത്തെ കാര്യം അത് ശിവരാജ്കുമാർ ചിത്രമാണ് . അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. രണ്ടാമത്തെ കാര്യം ഈ ചിത്രത്തിന്റെ സംവിധായകൻ സുരി, അദ്ദേഹമാണ് എന്നെ ജാക്കി എന്ന ചിത്രത്തിലൂടെ കന്നഡ സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. അന്ന് മുതൽ അദ്ദേഹവുമായി വളരെ ഊഷ്മളമായ ബന്ധമാണുള്ളത്. തെഗാരു നായികാ പ്രാധാന്യമുള്ള ചിത്രമല്ലെന്നും എന്നാൽ, ഞാൻ ആ ചിത്രത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിന്റെ കഥ ഞാൻ കേട്ടു. ഇതൊരു മികച്ച ഒരു ടീം ആണ്. അത്തരത്തിലൊരു ടീമിനൊപ്പം സിനിമ ചെയ്യാൻ എനിക്ക് മടിയില്ല. സത്യത്തിൽ നിങ്ങൾക്ക് ചിത്രത്തിൽ എന്തുമാത്രം സാധ്യത ഉണ്ടെന്ന് ചിന്തിക്കാൻ നിൽക്കാതെ ഇത്തരം സിനിമകളുടെ ഭാഗമാക്കുക എന്നതാണ് പ്രധാനം. അങ്ങനെയൊരു ചിത്രം ബോക്‌സ് ഓഫീസിൽ വിജയിച്ചാൽ അത് ആ ടീമിന് മുഴുവൻ ഗുണകരമാണ്. എന്നെ ആകർഷിക്കുന്ന ചിത്രങ്ങളെ ഞാൻ ചെയ്യൂ. എന്റെ പാഷനൊപ്പം എന്റെ കുടുംബവും എനിക്ക് വലുതാണ്. അവർക്കൊപ്പം സമയം കണ്ടെത്തുന്നതും എനിക്ക് പ്രധാനമാണ്. അതിനാൽ എനിക്ക് മുന്നിൽ നല്ല ചിത്രങ്ങൾ വരികയാണെങ്കിൽ അത് ഞാൻ സ്വീകരിക്കും. പക്ഷെ ഒട്ടും ധൃതിയില്ലെന്നും ഭാവന പറഞ്ഞു.