- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ജുവും സംയുക്തയും ചടങ്ങിനെത്തിയത് വിളിക്കാതെ; കല്ല്യാണത്തിന് മുമ്പ് സിനിമകളെല്ലാം മകൾ പൂർത്തിയാക്കും; മകളും ഭാവി മരുമകനും ആഗ്രഹിക്കുന്നത് ലളിതമായ വിവാഹം; ഭാവനയുടെ അമ്മ മനസ്സ് തുറക്കുമ്പോൾ
തൃശൂർ: നടി ഭാവനയും കന്നട നിർമ്മാതാവ് നവീനുമായുള്ള വിവാഹം നിശ്ചയം മാർച്ച് 3നാണ് നടന്നത്. അരേയും അറിയിക്കാതെ കന്നട ആചാര പ്രകാരമായിരുന്നു ചടങ്ങുകൾ നടന്നത്. ആരേയും ഭാവനയുടെ കുടുംബം പ്രത്യേകമായി ക്ഷണിച്ചിരുന്നില്ല. സിനിമാ ലോകത്ത് നിന്ന് മഞ്ജു വാര്യരും സംയുക്താ വർമ്മയുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇവരേയും നിശ്ചയത്തിനായി ക്ഷണിച്ചിരുന്നില്ലെന്നാണ് ഭാവനയുടെ അമ്മയുടെ വെളിപ്പെടുത്തൽ. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ അഭിമുഖം പുറത്തുവിട്ടത്. തൃശൂരിലെ വീട്ടിലായിരുന്നു വിവാഹ നിശ്ചയം. മോതിരം മാറ്റാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ നവീന്റെ ബന്ധുക്കൾ കന്നഡ ആചാര പ്രകാരം നിശ്ചയം വേണമെന്ന് ആവശ്യപ്പെട്ടു. അതുകൊണ്ടാണ് മാലയിട്ട് വിവാഹ നിശ്ചയം നടത്തിയത്. ഇത് കല്ല്യാണം നടന്നെന്ന തെറ്റിധാരണയ്ക്ക് ഇടയാക്കി. നവീന്റെ ഒൻപത് ബന്ധുക്കളാണ് ചടങ്ങിനെത്തിയതെന്നും അവർ പറയുന്നു. മാർച്ച് 3നായിരുന്നു ചടങ്ങെന്നും അമ്മ വിശദീകരിച്ചു. വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് ഞങ്ങളുടെ ഭാഗത്തു നിന്നും ചടങ്ങിനെത്തിയത്. മഞ്ജുവും സംയുക്തയും ചടങ്ങിനെ കുറിച്ച്
തൃശൂർ: നടി ഭാവനയും കന്നട നിർമ്മാതാവ് നവീനുമായുള്ള വിവാഹം നിശ്ചയം മാർച്ച് 3നാണ് നടന്നത്. അരേയും അറിയിക്കാതെ കന്നട ആചാര പ്രകാരമായിരുന്നു ചടങ്ങുകൾ നടന്നത്. ആരേയും ഭാവനയുടെ കുടുംബം പ്രത്യേകമായി ക്ഷണിച്ചിരുന്നില്ല. സിനിമാ ലോകത്ത് നിന്ന് മഞ്ജു വാര്യരും സംയുക്താ വർമ്മയുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇവരേയും നിശ്ചയത്തിനായി ക്ഷണിച്ചിരുന്നില്ലെന്നാണ് ഭാവനയുടെ അമ്മയുടെ വെളിപ്പെടുത്തൽ. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ അഭിമുഖം പുറത്തുവിട്ടത്.
തൃശൂരിലെ വീട്ടിലായിരുന്നു വിവാഹ നിശ്ചയം. മോതിരം മാറ്റാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ നവീന്റെ ബന്ധുക്കൾ കന്നഡ ആചാര പ്രകാരം നിശ്ചയം വേണമെന്ന് ആവശ്യപ്പെട്ടു. അതുകൊണ്ടാണ് മാലയിട്ട് വിവാഹ നിശ്ചയം നടത്തിയത്. ഇത് കല്ല്യാണം നടന്നെന്ന തെറ്റിധാരണയ്ക്ക് ഇടയാക്കി. നവീന്റെ ഒൻപത് ബന്ധുക്കളാണ് ചടങ്ങിനെത്തിയതെന്നും അവർ പറയുന്നു. മാർച്ച് 3നായിരുന്നു ചടങ്ങെന്നും അമ്മ വിശദീകരിച്ചു.
വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് ഞങ്ങളുടെ ഭാഗത്തു നിന്നും ചടങ്ങിനെത്തിയത്. മഞ്ജുവും സംയുക്തയും ചടങ്ങിനെ കുറിച്ച് അറിഞ്ഞെത്തിയവരാണ്. അവർ മിക്കപ്പോഴും വീട്ടിൽ വരുന്നവരാണ്. വിവാഹം ഈ വർഷം അവസാനത്തോടെ എന്ന് മാത്രമേ തീരുമാനിച്ചിട്ടുള്ളൂ. മറ്റൊന്നിലും തീരുമാനമായിട്ടില്ല. വളരെ ലളിതമായി കല്ല്യാണവും നടത്തണമെന്നാണ് ഭാവനയുടേയും നവീന്റേയും ആഗ്രഹമെന്നും പുഷ്പ പറയുന്നു.
നവീന്റെ മുഴുവൻ കുടുംബത്തിനും കല്ല്യാണത്തിനായി തൃശൂരിലെത്തുകയെന്നത് ബുദ്ധിമുട്ടുമാണ്. വിവാഹത്തെ കുറിച്ച് പറയുമ്പോഴെല്ലാം ഭാവന ഒഴിഞ്ഞു മാറുകയായിരുന്നു. ഒടുവിൽ താൻ നിർബന്ധിച്ചതിനെ തുടർന്നാണ് നിശ്ചയം നടന്നത്. കല്ല്യാണത്തിന് മുമ്പ് ഇപ്പോൾ കരാറിൽ ഒപ്പിട്ടിരിക്കുന്ന സിനിമകളെല്ലാം ഭാവന പൂർത്തിയാക്കുമെന്നും അമ്മ പറയുന്നു.
വിവാഹ നിശ്ചയം മാധ്യമങ്ങളെ അറിയിക്കാതിരുന്നതിനെക്കുറിച്ച് ഭാവനയും നിലപാട് വിശദീകരിച്ചിരുന്നുു. ചടങ്ങുകൾ വാർത്തയാകേണ്ട എന്നു കരുതിയാണ് വളരെ രഹസ്യമായി വച്ചത്. അതിനുവേണ്ടി തന്നെയാണ് ചടങ്ങുകൾ പുറത്തു വയ്ക്കാതെ വീട്ടിൽ തന്നെ നടത്തിയതെന്നും നടി പറഞ്ഞു. എന്നാൽ വാർത്ത പുറത്തറിഞ്ഞു. ഭാവന പറയുന്നു. അടുത്ത കൂട്ടുകാരോട് മാത്രമാണ് വിവാഹ നിശ്ചയ വിവരം പറഞ്ഞത്. അവരെപ്പോലും ക്ഷണിച്ചിരുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു.
എന്നാൽ കല്യാണം എല്ലാവരെയും അറിയിക്കുമെന്നും ഈ വർഷം തന്നെ വിവാഹം ഉണ്ടായിരിക്കുമെന്നും ഭാവന പറഞ്ഞു. കന്നട നിർമ്മാതാവും വ്യവസായിയുമാണ് ഭാവനുടെ പ്രതിശ്രുത വരൻ നവീൻ. ഇരുവരും അഞ്ചുവർഷമായി പ്രണയത്തിലായിരുന്നു.