- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂവണിയുന്നത് അഞ്ച് കൊല്ലം നീണ്ട പ്രണയം; നവീൻ താലികെട്ടുക ചിങ്ങത്തിൽ; നിശ്ചയത്തിന് മഞ്ജുവാര്യർക്കൊപ്പം സംയുക്താ വർമ്മയും എത്തി; ചടങ്ങുകൾ വാർത്തയാകേണ്ട എന്നുകരുതി വളരെ രഹസ്യമായി സൂക്ഷിച്ചു; വിവാഹ നിശ്ചയം അറിയിച്ചവരെ പോലൂം ക്ഷണിച്ചിരുന്നില്ല; കല്ല്യാണം എല്ലാവരേയും അറിയിക്കും; ഭാവന മനസ്സ് തുറക്കുമ്പോൾ
തൃശൂർ: തന്റെ വിവാഹം ഈ വർഷം തന്നെ ഉണ്ടാകുമെന്ന് നടി ഭാവന. കഴിഞ്ഞ ദിവസം ഭാവനയുടെ വിവാഹനിശ്ചയം നടന്നിരുന്നു. എന്റെ വിവാഹ നിശ്ചയമാണ് ഇന്നു കഴിഞ്ഞത്. വിവാഹമല്ല. ചടങ്ങുകൾ വാർത്തയാകേണ്ട എന്നുകരുതി വളരെ രഹസ്യമായി നടത്താനായിരുന്നു പ്ലാൻ. അതിനുവേണ്ടി ചടങ്ങുകൾ എല്ലാം എന്റെ വീട്ടിലാണ് നടന്നത് -ഭാവന പറഞ്ഞു. തന്റെ അടുത്ത കൂട്ടുകാരെ പോലും ക്ഷണിച്ചില്ലെന്നും വിവാഹനിശ്ചയ വിവരം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും നടി പറഞ്ഞു. കല്ല്യാണം എല്ലാവരെയും അറിയിക്കാം എന്നാണ് കരുതിയിരുന്നതെന്നും എന്നാൽ വാർത്ത പുറത്താകുകയായിരുന്നെന്നും ഭാവന കൂട്ടിച്ചേർത്തു. 'നവീനുമായി അഞ്ചു വർഷത്തെ പരിചയം എനിക്കുണ്ട്. എന്റെ ആദ്യ കന്നട ചിത്രമായ റോമിയോ നിർമ്മിച്ചത് അദ്ദേഹമാണ്. ആ പരിചയത്തിൽ നിന്നാണ് ഈ ബന്ധം ഉണ്ടായത്' -ഭാവന പറഞ്ഞു. ഇന്ന് രാവിലെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് ഭാവനയുടെ വിവാഹനിശ്ചയം നടന്നത്. ഭാവനയുടെ അടുത്ത സുഹൃത്തും നടിയുമായ മഞ്ജു വാര്യരും സംയുക്താ വർമ്മയും ചടങ്ങുകളിൽ പങ്കെടുത്തു. മഞ്ജുവിനെ കൂടാതെ അടുത
തൃശൂർ: തന്റെ വിവാഹം ഈ വർഷം തന്നെ ഉണ്ടാകുമെന്ന് നടി ഭാവന. കഴിഞ്ഞ ദിവസം ഭാവനയുടെ വിവാഹനിശ്ചയം നടന്നിരുന്നു. എന്റെ വിവാഹ നിശ്ചയമാണ് ഇന്നു കഴിഞ്ഞത്. വിവാഹമല്ല. ചടങ്ങുകൾ വാർത്തയാകേണ്ട എന്നുകരുതി വളരെ രഹസ്യമായി നടത്താനായിരുന്നു പ്ലാൻ. അതിനുവേണ്ടി ചടങ്ങുകൾ എല്ലാം എന്റെ വീട്ടിലാണ് നടന്നത് -ഭാവന പറഞ്ഞു. തന്റെ അടുത്ത കൂട്ടുകാരെ പോലും ക്ഷണിച്ചില്ലെന്നും വിവാഹനിശ്ചയ വിവരം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും നടി പറഞ്ഞു. കല്ല്യാണം എല്ലാവരെയും അറിയിക്കാം എന്നാണ് കരുതിയിരുന്നതെന്നും എന്നാൽ വാർത്ത പുറത്താകുകയായിരുന്നെന്നും ഭാവന കൂട്ടിച്ചേർത്തു.
'നവീനുമായി അഞ്ചു വർഷത്തെ പരിചയം എനിക്കുണ്ട്. എന്റെ ആദ്യ കന്നട ചിത്രമായ റോമിയോ നിർമ്മിച്ചത് അദ്ദേഹമാണ്. ആ പരിചയത്തിൽ നിന്നാണ് ഈ ബന്ധം ഉണ്ടായത്' -ഭാവന പറഞ്ഞു. ഇന്ന് രാവിലെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് ഭാവനയുടെ വിവാഹനിശ്ചയം നടന്നത്. ഭാവനയുടെ അടുത്ത സുഹൃത്തും നടിയുമായ മഞ്ജു വാര്യരും സംയുക്താ വർമ്മയും ചടങ്ങുകളിൽ പങ്കെടുത്തു. മഞ്ജുവിനെ കൂടാതെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
പാട്ടുരായ്ക്കലിലെ ഭാവനയുടെ വീട്ടിലായിരുന്നു ചടങ്ങുകൾ. വിവാഹം ചിങ്ങമാസത്തിൽ നടത്താനാണ് തീരുമാനം. തീയതി നിശ്ചയിച്ചില്ല. 2002ൽ കന്നട ചിത്രമായ റോമിയോയുടെ ഷൂട്ടിങ്ങിനിടെയാണ് ഭാവന നവീനെ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമായി വളരുകയായിരുന്നു. 2014ൽ വിവാഹിതരാകാനായിരുന്നു പദ്ധതിയെങ്കിലും വളരെ മുൻപ് പല സിനിമകൾക്കും ഡേറ്റ് നൽകിയതിനാൽ തിരക്കുമൂലം കഴിഞ്ഞില്ല. 2015 സെപ്റ്റംബറിൽ ഭാവനയുടെ അച്ഛന്റെ ആകസ്മികമായ വിയോഗവും വിവാഹം നീണ്ടുപോകാൻ കാരണമായി. 2016 ജനുവരിയിൽ വിവാഹം നടത്താനിരിക്കുമ്പോൾ നവീന്റെ അമ്മ മരിച്ചു. ഇങ്ങനെ വിവാഹം നീണ്ടുപോകുകയായിരുന്നു. ഭാവനയുടെ കുടുംബാംഗങ്ങൾക്കെല്ലാം സുപരിചിതനാണ് നവീൻ. ഇടയ്ക്കിടെ തൃശൂരിൽ സന്ദർശനം നടത്താറുള്ള ഇദ്ദേഹവുമായി നല്ല ബന്ധമാണ് എല്ലാവർക്കുമുള്ളത്.
ഹണി ബീ 2വാണ് ഭാവനയുടേതായി പുറത്തിറങ്ങാൻ പോകുന്ന പുതിയ ചിത്രം. പൃഥ്വിരാജിന്റെ പുതിയ സിനിമയായ ആദത്തിലും ഭാവനയാണ് നായിക. മലയാളത്തിൽ തരംഗമായ മാർട്ടിൻ പ്രക്കാട്ട് ദുൽഖർ ചിത്രം ചാർലിയുടെ തെലുങ്ക് പതിപ്പിലും ഭാവനയാണ് നായികയെന്നാണ് സൂചന.
2002ൽ സംവിധായകൻ കമലിന്റെ നമ്മളിലൂടെ മലയാള സിനിമയിലെത്തിയ ഭാവന 15 വർഷം നീണ്ട സിനിമ ജീവിതത്തിനിടയിൽ ദക്ഷിണേന്ത്യയിലെ നാലുഭാഷകളിലായി 65 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ആദ്യ സിനിമയിൽ തന്നെ കേരള സംസ്ഥാനസർക്കാരിന്റെ പ്രത്യേക ജൂറി പരാമർശം കരസ്ഥമക്കി. നമ്മളും ഭാവനയുടെ പരിമളവും കേരളത്തിൽ വൻ ഹിറ്റായപ്പോൾ നിരവധി ഓഫറുകളാണ് ലഭിച്ചത്. ശ്യാമപ്രസാദിന്റെ ഇവിടെ, ഒഴിമുറി തുടങ്ങിയ വ്യത്യസ്തമായ സിനിമകളിൽ പങ്കാളിയാകുമ്പോഴും ഹണിബിയും ഏഴാമത്തെ രാവുമെല്ലാം ചെയ്തിരുന്നു. ദൈവനാമത്തിൽ എന്ന ചിത്രത്തിലൂടെ 2005ൽ കേരള സംസ്ഥാനസർക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.
കന്നട സിനിമാ ലോകത്തെ യുവ നിർമ്മാതാവായ നവീൻ. നവീൻ നിർമ്മിച്ച റോമിയോ എന്ന ചിത്രത്തിലെ നായിക ഭാവനയായിരുന്നു. അന്ന് മുതൽ ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പരന്നിരുന്നു. താൻ ഡേറ്റിങിലാണെന്ന് ഭാവന സമ്മതിച്ചെങ്കിലും അങ്ങനെ ഒന്നില്ലെന്നായിരുന്നു നവീനിന്റെ പ്രതികരണം.