- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ഞ ഗൗണിൽ അതീവ സുന്ദരിയായി ഭാവന; കർണ്ണാടകത്തിന്റെ മരുമകളായി ഭാവനയുടെ പടിയേറ്റം നാളെ; ഇന്നലെ നടന്ന നടിയുടെ മെഹന്തി ചടങ്ങിന്റെ ഫോട്ടോയും വീഡിയോയും വൈറലാകുന്നു
കൊച്ചി: മലയാളത്തിന്റെ സ്വന്തം ഭാവന നാളെ കർണ്ണാടകത്തിന്റെ മരുമകളായി വലതുകാൽ വെയ്ക്കും. നാളെ നടക്കുന്ന താരവിവാഹം സോഷ്യൽ മീഡിയയിലും ചൂടുപിടിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയായിരുന്നു ഭാവനയുടെ മെഹന്തി ചടങ്ങ്. മഞ്ഞ ഗൗണിൽ സുന്ദരിയായാണ് ഭാവന ഇന്നലെ മെഹന്തി ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. നാളെ നടക്കുന്ന ഭാവന- നവീൻ വിവാഹത്തിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. വിവാഹത്തിനു മുമ്പുള്ള മെഹന്തിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മഞ്ഞഗൗണിലെത്തിയാണ് താരം ഫോട്ടോ ഷൂട്ടിനൊരുങ്ങിയത്. ആട്ടവും പാട്ടുമായി നടന്ന മെഹന്തി ചടങ്ങിൽ ഭാവനയുടെ കുടുംബക്കാർ മാത്രമാണ് പങ്കെടുത്തത്. നടിയുടെ സഹോദരനാണ് ഭാവനയുടെ മെഹന്തി ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ട് വിവാഹം ജനുവരി 22 ആണെന്ന് അറിയിച്ചത്. ഭാവന അഭിനയിച്ച റോമിയോ എന്ന സിനിമയുടെ നിർമ്മാതാവായിരുന്നു നവീൻ. നാലുവർഷത്തോളം നീണ്ട പ്രണയവും സൗഹൃദവും വിവാഹത്തിലെത്തുകയായിരുന്നു. ഭാവനയുടെ ജന്മദേശമായ തൃശ്ശൂരിൽ വച്ചാണ് വിവാഹം. ചടങ്ങിൽ അടുത്ത സുഹൃത്തുകളും ബന്ധുക്കളും മാത്രമാണ് പങ്കെടു
കൊച്ചി: മലയാളത്തിന്റെ സ്വന്തം ഭാവന നാളെ കർണ്ണാടകത്തിന്റെ മരുമകളായി വലതുകാൽ വെയ്ക്കും. നാളെ നടക്കുന്ന താരവിവാഹം സോഷ്യൽ മീഡിയയിലും ചൂടുപിടിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയായിരുന്നു ഭാവനയുടെ മെഹന്തി ചടങ്ങ്. മഞ്ഞ ഗൗണിൽ സുന്ദരിയായാണ് ഭാവന ഇന്നലെ മെഹന്തി ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്.
നാളെ നടക്കുന്ന ഭാവന- നവീൻ വിവാഹത്തിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. വിവാഹത്തിനു മുമ്പുള്ള മെഹന്തിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മഞ്ഞഗൗണിലെത്തിയാണ് താരം ഫോട്ടോ ഷൂട്ടിനൊരുങ്ങിയത്.
ആട്ടവും പാട്ടുമായി നടന്ന മെഹന്തി ചടങ്ങിൽ ഭാവനയുടെ കുടുംബക്കാർ മാത്രമാണ് പങ്കെടുത്തത്. നടിയുടെ സഹോദരനാണ് ഭാവനയുടെ മെഹന്തി ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ട് വിവാഹം ജനുവരി 22 ആണെന്ന് അറിയിച്ചത്.
ഭാവന അഭിനയിച്ച റോമിയോ എന്ന സിനിമയുടെ നിർമ്മാതാവായിരുന്നു നവീൻ. നാലുവർഷത്തോളം നീണ്ട പ്രണയവും സൗഹൃദവും വിവാഹത്തിലെത്തുകയായിരുന്നു. ഭാവനയുടെ ജന്മദേശമായ തൃശ്ശൂരിൽ വച്ചാണ് വിവാഹം. ചടങ്ങിൽ അടുത്ത സുഹൃത്തുകളും ബന്ധുക്കളും മാത്രമാണ് പങ്കെടുക്കുക.
നമ്മൾ എന്ന കമൽ ചിത്രത്തിലൂടെയാണ് ഭാവന സിനിമയിൽ എത്തുന്നത്. പിന്നീട് കൈനിറയെ മലയാള ചിത്രങ്ങൾ കിട്ടിയ ഭാവനയെ തമിഴകവും തെലുങ്കും ഇരു കൈകളും നീട്ടി സ്വീകരിച്ചു.
വിവാഹത്തിനുശേഷം ലുലു കൺവെൻഷൻ സെന്ററിൽ സ്വീകരണ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. സിനിമരാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്.