കൊച്ചി: നടി ഭവനയുമായുള്ള നവീന്റെ വിവാഹം നീട്ടിവച്ചുവെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് നടിയുടെ കുടുംബം. ഇത്തരത്തിൽ ചില തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണം. ഭാവനയുടെ തിരക്കാണു വിവാഹം നീട്ടിവയ്ക്കുന്നതിനു പിന്നീലെ കാരണമായി തെലുങ്ക് മാധ്യമങ്ങൾ പറഞ്ഞിരുന്നത്.

നവീന്റെ അമ്മ മരിച്ച് ഒരു വർഷം തികയാൻ കാത്തിരുന്നതിനാലാണു വിവാഹം നീട്ടി വച്ചത്. അതു വളരെ നേരത്തേ എടുത്ത തീരുമാനമായിരുന്നു. ഇപ്പോൾ നവീൻ വിവാഹം നീട്ടിവച്ചു എന്നു പറഞ്ഞു പ്രചരിക്കുന്ന വാർത്ത തികച്ചും അടിസ്ഥാനരഹിതമാണ്. അടുത്ത വർഷം ആദ്യത്തോടെ വിവാഹം ഉണ്ടാകും എന്നു ഭാവനയുടെ കുടുംബം പ്രതികരിച്ചു.

കഴിഞ്ഞ അഞ്ചുവർഷമായി ഭാവനയും കന്നട നിർമ്മാതാവായ നവീനും തമ്മിൽ പ്രണയത്തിലായിരുന്നു. അതീവ സ്വകാര്യമായ ചടങ്ങിൽ വച്ചായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്.