- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി ഭാവനയുടെ വിവാഹം അടുത്തയാഴ്ച്ച; ഈ മാസം 22ന് തൃശൂരിൽ ലളിതമായ ചടങ്ങിലായിരിക്കും വിവാഹം എന്ന് റിപ്പോർട്ടുകൾ; സിനിമാ ലോകത്തിന് ക്ഷണമില്ല, പങ്കെടുക്കുക ബന്ധുക്കളും അടുത്ത സഹൃത്തുക്കളും മാത്രം
തിരുവനന്തപുരം: സിനിമാ താരം ഭാവനയുടെ വിവാഹത്തീയതി നിശ്ചയിച്ചതായി റിപ്പോർട്ടുകൾ. ഈമാസം 22ന് വിവാഹം നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ദേയ സാന്നിധ്യമായ ഭാവന വിവാഹം ചെയ്യുന്നത് കന്നഡ നിർമ്മാതാവ് നവീനെയാണ്. 22 ന് തൃശൂരിൽ നടക്കുന്ന ലളിതമായ ചടങ്ങിലാണ് നവീൻ ഭാവനയെ മിന്നുകെട്ടുക എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ, ഭാവനയുടെ കുടുംബാംഗങ്ങൾ ഇത് സ്ഥിരീകരിച്ചിട്ടില്ല. ബന്ധുക്കളും അടുത്ത സഹൃത്തുക്കളും മാത്രമാവും വിവാഹത്തിൽ പങ്കെടുക്കുക എന്നാണ് അറിയുന്നത്. വിവാഹം ഈ വർഷം ഒക്ടോബറിൽ നടക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് നീട്ടുകയാണുണ്ടായത്. ഇതിനെ തുടർന്ന് വിവാഹം മുടങ്ങിയെന്നും നവീൻ വിവാഹത്തിൽ നിന്നും പിന്മാറിയെന്നുമൊക്കെയുള്ള തരത്തിൽ വാർത്തകൾ പ്രചരിച്ചു. ഈ വാർത്തകൾ നിഷേധിച്ച് അടുത്ത വർഷം ജനുവരി ആദ്യം തന്നെ വിവാഹമുണ്ടാകുമെന്നാണ് ഭാവനയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇതിനുശേഷമാണ് വിവാഹം 22ന് നടക്കുമെന്ന തരത്തിൽ ഇപ്പോൾ പുതിയ വാർത്തകൾ പ്രചരിക്കുന്ന
തിരുവനന്തപുരം: സിനിമാ താരം ഭാവനയുടെ വിവാഹത്തീയതി നിശ്ചയിച്ചതായി റിപ്പോർട്ടുകൾ. ഈമാസം 22ന് വിവാഹം നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ദേയ സാന്നിധ്യമായ ഭാവന വിവാഹം ചെയ്യുന്നത് കന്നഡ നിർമ്മാതാവ് നവീനെയാണ്. 22 ന് തൃശൂരിൽ നടക്കുന്ന ലളിതമായ ചടങ്ങിലാണ് നവീൻ ഭാവനയെ മിന്നുകെട്ടുക എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ, ഭാവനയുടെ കുടുംബാംഗങ്ങൾ ഇത് സ്ഥിരീകരിച്ചിട്ടില്ല. ബന്ധുക്കളും അടുത്ത സഹൃത്തുക്കളും മാത്രമാവും വിവാഹത്തിൽ പങ്കെടുക്കുക എന്നാണ് അറിയുന്നത്.
വിവാഹം ഈ വർഷം ഒക്ടോബറിൽ നടക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് നീട്ടുകയാണുണ്ടായത്. ഇതിനെ തുടർന്ന് വിവാഹം മുടങ്ങിയെന്നും നവീൻ വിവാഹത്തിൽ നിന്നും പിന്മാറിയെന്നുമൊക്കെയുള്ള തരത്തിൽ വാർത്തകൾ പ്രചരിച്ചു. ഈ വാർത്തകൾ നിഷേധിച്ച് അടുത്ത വർഷം ജനുവരി ആദ്യം തന്നെ വിവാഹമുണ്ടാകുമെന്നാണ് ഭാവനയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇതിനുശേഷമാണ് വിവാഹം 22ന് നടക്കുമെന്ന തരത്തിൽ ഇപ്പോൾ പുതിയ വാർത്തകൾ പ്രചരിക്കുന്നത്.