മലയാള സിനിമ ഒന്നടങ്കം പങ്കെടുത്ത താര വിവാഹമായിരുന്നു ഭാവനയുടെയും കന്നഡ നിർമ്മാതാവ് നവീനിന്റെയും. ജനുവരി 22നായിരുന്നു കേരളം ആഘോഷമാക്കിയ ഈ താര വിവാഹം നടന്നത്. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ വച്ചായിരിരുന്നു നവീൻ ഭാവനയുടെ കഴുത്തിൽ താലി കെട്ടിയത്. ഇതിന് പിന്നാലെ ജവഹർ ലാൽ നെഹൃു ഓഡിയേറ്ററിലും വിവാഹ ചടങ്ങുകൾ നടന്നു. വൈകിട്ട് സിനിമാ താരങ്ങൾക്കായി ലുലു കൺവെൻഷൻ സെന്ററിൽ റിസപ്ഷനും നടന്നു.

വിവാഹ ശേഷം ബംഗളൂരുവിൽ എത്തിയ ദമ്പതികൾ ഇവിടെയും സിനിമക്കാർക്കും ബന്ധുക്കൾക്കുമായി റിസപ്ഷൻ നടത്തിയിരുന്നു. ബംഗളൂരുവിലായിരുന്നു ആഡംബരം നിറഞ്ഞ റിസപ്ഷൻ നടന്നത്. ഇവിടെയും മലയാള താരങ്ങൾ അടക്കം നിരവധി സിനിമാക്കാർ റിസപ്ഷനിൽ പങ്കെടുത്തു. ബംഗളൂരുവിലെ റിസപ്ഷന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പ്രിയാമണിയും മുസ്തഫയും മീനയും ലക്ഷ്മി ഗോപാല സ്വാമിയും അടക്കം നിരവധി താരങ്ങളാണ് ഇവിടെയും റിസപ്ഷനിൽ പങ്കെടുത്തത്. ഇളം പച്ച നിറത്തിലുള്ള ഗൗണിൽ അഥീവ സുന്ദരിയായാണ് ഭാവന പ്രത്യക്ഷപ്പെട്ടത്.

വിവാഹത്തോടെ വീട്ടമ്മയായി ഒതുങ്ങാൻ ഭാവന തയ്യാറല്ല. ഒരു പിടി തെലുങ്ക് ചിത്രങ്ങളാണ് ഭാവനയ്ക്ക് ഉള്ളത്. ഇൻസ്‌പെക്ടർ വിക്രം എന്ന ചിത്രത്തിലായിരിക്കും ഭാവന അടുത്തതായി അഭിനയിക്കുക.

മറ്റ് നായികമാരെപ്പോലെ ഭാവന അഭിനയം നിർത്തി വീട്ടിലിരിക്കുന്നതിനോട് യോജിപ്പില്ലെന്ന് നവീൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെന്ന് ഭാവന അഭിമുഖത്തിനിടയിൽ പറഞ്ഞിരുന്നു. തന്നെ താരമാക്കി മാറ്റിയ മലയാള സിനിമയിലും അഭിനയിക്കുമെന്നും ഭാവന വ്യക്തമാക്കിയിട്ടുണ്ട്.