- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹത്തിരക്കുകൾ ഒഴിഞ്ഞു; ഭാവന ഇനി സിനിമകളുടെ തിരക്കിലേക്ക്: കന്നഡത്തിൽ ഭാവനയെ കാത്തിരിക്കുന്നത് കൈ നിറയെ ചിത്രങ്ങൾ: ഇൻസ്പെക്ടർ വിക്രം എന്ന ചിത്രത്തിന്റെ സെറ്റിൽ ഫെബ്രുവരി ഒമ്പതോടെ ഭാവന എത്തും
മലയാളികൾ ഏറെ ആഘോഷമാക്കിയ വിവാഹമായിരുന്നു നടി ഭാവനയുടെയും കന്നഡ സംവിധായകനായ നവീന്റെയും വിവാഹം. ദീർഘ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചത്. വിവാഹത്തിന്റെ തിരക്കുകൾ ഒഴിഞ്ഞതോടെ ഭാവന വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. കന്നഡത്തിന്റെ മരുമകളായ ഭാവനയെ കാത്തിരിക്കുന്നതും ഒരുപിടി കന്നഡ ചിത്രങ്ങളാണ്. ഫെബ്രുവരി ഒമ്പതു മുതൽ സിനിമാ സെറ്റിൽ ഭാവന എത്തി തുടങ്ങുമെന്നാണ് കേൾക്കുന്നത്. ഇൻസ്പെക്ടർ വിക്രം എന്ന ചിത്രത്തിലാണു വിവാഹശേഷം ഭാവന ആദ്യം അഭിനയിക്കുന്നത്. പ്രജ്വാൽ ദേവ്രാജാണു നായകൻ. ജനുവരി 27 ന് ഷൂട്ടിങ് തുടങ്ങി എങ്കിലും ഫെബ്രുവരി ഒമ്പതോടെ താരം ലൊക്കേഷനിൽ എത്തും എന്നാണു റിപ്പോർട്ട്. ഭാവന നായികയായി തഗരു എന്ന കന്നഡ ചിത്രം ഈ മാസം തിയേറ്ററിൽ എത്തും. പുനിത് രാജ്കുമാറാണു ചിത്രത്തിന്റെ നായകൻ. പൃഥ്വിരാജിന്റെ ആഡം ജോണായിരുന്നു ഭാവന മലയാളത്തിൽ അവസാനമായി അഭിനയിച്ച ചിത്രം. ജനുവരി 22 നായിരുന്നു അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷം ഭാവനയുടെയും കന്നഡ നിർമ്മാതാവു നവീന്റെയും വിവ
മലയാളികൾ ഏറെ ആഘോഷമാക്കിയ വിവാഹമായിരുന്നു നടി ഭാവനയുടെയും കന്നഡ സംവിധായകനായ നവീന്റെയും വിവാഹം. ദീർഘ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചത്. വിവാഹത്തിന്റെ തിരക്കുകൾ ഒഴിഞ്ഞതോടെ ഭാവന വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്.
കന്നഡത്തിന്റെ മരുമകളായ ഭാവനയെ കാത്തിരിക്കുന്നതും ഒരുപിടി കന്നഡ ചിത്രങ്ങളാണ്. ഫെബ്രുവരി ഒമ്പതു മുതൽ സിനിമാ സെറ്റിൽ ഭാവന എത്തി തുടങ്ങുമെന്നാണ് കേൾക്കുന്നത്. ഇൻസ്പെക്ടർ വിക്രം എന്ന ചിത്രത്തിലാണു വിവാഹശേഷം ഭാവന ആദ്യം അഭിനയിക്കുന്നത്.
പ്രജ്വാൽ ദേവ്രാജാണു നായകൻ. ജനുവരി 27 ന് ഷൂട്ടിങ് തുടങ്ങി എങ്കിലും ഫെബ്രുവരി ഒമ്പതോടെ താരം ലൊക്കേഷനിൽ എത്തും എന്നാണു റിപ്പോർട്ട്. ഭാവന നായികയായി തഗരു എന്ന കന്നഡ ചിത്രം ഈ മാസം തിയേറ്ററിൽ എത്തും.
പുനിത് രാജ്കുമാറാണു ചിത്രത്തിന്റെ നായകൻ. പൃഥ്വിരാജിന്റെ ആഡം ജോണായിരുന്നു ഭാവന മലയാളത്തിൽ അവസാനമായി അഭിനയിച്ച ചിത്രം. ജനുവരി 22 നായിരുന്നു അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷം ഭാവനയുടെയും കന്നഡ നിർമ്മാതാവു നവീന്റെയും വിവാഹം.