- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകൾക്ക് നേരെയുള്ള ആക്രമം തടയുന്നതിൽ ഈ സർക്കാർ തികഞ്ഞ പരാജയമെന്ന് നടി ഭാവന; ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടാലൊന്നും സ്ത്രീ സുരക്ഷയുണ്ടാവില്ലെന്ന് തുറന്ന് പറഞ്ഞ് നടി
തിരുവനന്തപുരം: സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ തടയുന്നതിൽ സംസ്ഥാന സർക്കാർ കനത്ത പരാജയമാണെന്ന് നടി ഭാവന. 'ഓരോ സംഭവം ഉണ്ടാകുമ്പോഴും എല്ലാവരും പ്രതികരിക്കും ചിലർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യും. അതുകൊണ്ടായില്ല, ഇതിനൊക്കെ നിയമപരമായി ഉടൻ ആക്ഷൻ എടുക്കണം അല്ലെങ്കിൽ കൃത്യമായ നിയമനിർമ്മാണം വേണം. അല്ലാതെ പ്രതികരിച്ചിട്ട് കാര്യമില്ല. എല്ലാവർക്കും കുറച്ച് കാലത്തേക്ക് വിഷമവും സങ്കടവും ഉണ്ടാകുന്നു. പിന്നീട് അത് മറക്കുന്നു.-നടി പറയുന്നത് ഇങ്ങനെയാണ്. പുതിയ ചിത്രമായ വിളക്കുമരത്തിന്റെ പ്രഖ്യാപന ചടങ്ങിനിടെ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിലാണ് നടി തന്റെ അഭിപ്രായം തുറന്നടിച്ചത്. തനിക്ക് രാഷ്ട്രീയം ഇല്ലെന്നു വ്യക്തമാക്കിയ ഭാവന സ്ത്രീകളോടുള്ള അതിക്രമങ്ങൾ തടയുന്നതിൽ സംസ്ഥാന സർക്കാർ വൻ പരാജയമാണെന്നും പറഞ്ഞു. ഒരു രാഷ്ട്രീയപാർട്ടിയും ഭാഗല്ലെന്നും വാഗ്ദാനങ്ങൾ മാത്രമല്ലാതെ പ്രവർത്തിയിലൂടെ ഇവർ ഇതൊക്കെ കാണിച്ചുതരണമെന്നും ഭാവന കൂട്ടിച്ചേർത്തു. പീഡനം ഭയന്ന് പെൺകുട്ടികൾ വീട്ടിലിരിക്കണം ഈ സമയത്ത് ഇറങ്ങിപ്പോകരുത് എന്നു പറയാൻ
തിരുവനന്തപുരം: സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ തടയുന്നതിൽ സംസ്ഥാന സർക്കാർ കനത്ത പരാജയമാണെന്ന് നടി ഭാവന. 'ഓരോ സംഭവം ഉണ്ടാകുമ്പോഴും എല്ലാവരും പ്രതികരിക്കും ചിലർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യും. അതുകൊണ്ടായില്ല, ഇതിനൊക്കെ നിയമപരമായി ഉടൻ ആക്ഷൻ എടുക്കണം അല്ലെങ്കിൽ കൃത്യമായ നിയമനിർമ്മാണം വേണം. അല്ലാതെ പ്രതികരിച്ചിട്ട് കാര്യമില്ല. എല്ലാവർക്കും കുറച്ച് കാലത്തേക്ക് വിഷമവും സങ്കടവും ഉണ്ടാകുന്നു. പിന്നീട് അത് മറക്കുന്നു.-നടി പറയുന്നത് ഇങ്ങനെയാണ്.
പുതിയ ചിത്രമായ വിളക്കുമരത്തിന്റെ പ്രഖ്യാപന ചടങ്ങിനിടെ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിലാണ് നടി തന്റെ അഭിപ്രായം തുറന്നടിച്ചത്. തനിക്ക് രാഷ്ട്രീയം ഇല്ലെന്നു വ്യക്തമാക്കിയ ഭാവന സ്ത്രീകളോടുള്ള അതിക്രമങ്ങൾ തടയുന്നതിൽ സംസ്ഥാന സർക്കാർ വൻ പരാജയമാണെന്നും പറഞ്ഞു. ഒരു രാഷ്ട്രീയപാർട്ടിയും ഭാഗല്ലെന്നും വാഗ്ദാനങ്ങൾ മാത്രമല്ലാതെ പ്രവർത്തിയിലൂടെ ഇവർ ഇതൊക്കെ കാണിച്ചുതരണമെന്നും ഭാവന കൂട്ടിച്ചേർത്തു.
പീഡനം ഭയന്ന് പെൺകുട്ടികൾ വീട്ടിലിരിക്കണം ഈ സമയത്ത് ഇറങ്ങിപ്പോകരുത് എന്നു പറയാൻ പഴയ കാലമൊന്നുമല്ലല്ലോ? സ്വന്തമായി ജോലിചെയ്യുന്ന, കുറച്ച് താമസിച്ച് വീട്ടിൽ വരുന്ന പെൺകുട്ടികളാണ് ഭൂരിഭാഗവും ഉള്ളത്. ഇവരോടൊക്കെ വീട്ടിലിരിക്കാൻ പറയാൻ പറ്റില്ലല്ലോ? സിനിമയൊന്നും ഒരിക്കലും ഇത്തരം കാര്യങ്ങൾക്ക് പ്രചോദനമാകുന്നില്ല. സിനിമയിൽ ഹീറോ ഒരു പെൺകുട്ടിയെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും വില്ലന്മാരുടെ അടുത്തുനിന്ന് രക്ഷപ്പെടുത്തുകയും ചെയ്യുന്നു. ഇതൊന്നും ഇവിടാരും ചെയ്യുന്നില്ല. സിനിമ ഒരിക്കലും ഇതിന് പ്രചോദനമല്ല. ഭാവന പറഞ്ഞു. കഠിന നിയമങ്ങൾ നിലവിലുള്ള രാജ്യങ്ങളിലെ സ്ഥിതി നമുക്ക് അറിവുള്ളതാണ്. അവിടെ ഇത്തരം സംഭവങ്ങൾ കുറവാണെന്നും വ്യക്തമാക്കി.
ജിഷയുടെ കൊലപാതക സംഭവത്തെക്കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കാണ് ഭാവന വ്യക്തവും ശക്തവുമായ മറുപടി പറഞ്ഞത്. സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ ചില വീഴ്ചകളുണ്ട് . ഇതുകൊണ്ടാണ് സംസ്ഥാനത്ത് ജിഷാവധം പോലെയുള്ള സംഭവങ്ങൾ ഉണ്ടാകുന്നത്. കു?റ്റവാളികൾക്കെതിരെ ഗവൺമെന്റ് കൃത്യമായും ശക്തമായും നടപടികളെടുത്താൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കും. കേരളം, ഗുജറാത്ത്, ഡൽഹി ഉൾപ്പെടെ ഇന്ത്യയിൽ സ്ത്രീകൾക്ക് സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമില്ല. . ജിഷാ വധത്തിൽ സമൂഹ മാദ്ധ്യമങ്ങളുൾപ്പെടെ നന്നായി പ്രതികരിച്ചതുകൊണ്ടു മാത്രം ഒന്നുമാകുന്നില്ല. സർക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികളും ഉണ്ടാവണം.
സോഷ്യൽ മീഡിയയിൽ പതിവായി പ്രതികരിക്കുന്ന ആളല്ല താൻ. സ്ത്രീകളുടെ സമീപനമോ പെരുമാറ്റമോ അല്ല ഇത്തരം സംഭവങ്ങളിലേക്കു നയിക്കുന്നത്. പുതിയ തലമുറയിലെ പെൺകുട്ടികളോട് വീട്ടിൽ ഇരിക്കാൻ പറയാൻ കഴിയുമോ. രാത്രി വൈകിയൊക്കെ വീട്ടിലെത്തുന്നവരാണ് പലരും. ബിക്കിനി ധരിക്കുകയും ജീൻസ് ധരിക്കകുയും ചെയ്യുന്ന പെൺകുട്ടികൾ മാത്രമല്ല ആക്രമിക്കപ്പെടുന്നത്. മാറേണ്ടത് പുരുഷന്റെ ചിന്തയും ചിന്താഗതികളുമാണ്. ഏത് മാനസികാവസ്ഥയിലാണ് പുരുഷന്മാർ ഇത്തരം അവസ്ഥയിലെത്തുന്നതെന്ന് തനിക്കറിയില്ല. ലൈംഗിക നൈരാശ്യം പോലുള്ള മാനസികാവസ്ഥയും കാരണമാവാമെന്നും ഭാവന കൂട്ടിച്ചേർത്തു.
മരണപ്പെട്ട ജിഷയ്ക്ക് അല്ല യഥാർത്ഥത്തിൽ നീതീ കിട്ടേണ്ടതെന്ന് ചിത്രത്തിന്റെ സംവിധായകൻ വിജയ് മേനോൻ പറഞ്ഞു. ജീവിച്ചിരിക്കുന്നവർക്കാണ് ശരിക്കും നീതി കിട്ടേണ്ടത്. ഇതേക്കുറിച്ചു വേണം സമൂഹം ചിന്തിക്കാനെന്നും വിളക്കുമരം എന്ന ചിത്രത്തിന്റെ സംവിധായകൻ വിജയ്‌മേനോനും അഭിപ്രായപ്പെട്ടു.