- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മറ്റൊരാൾക്ക് നിങ്ങൾ ഉണ്ടാക്കിയ നഷ്ടം നിങ്ങൾക്ക് ആ അനുഭവം ഉണ്ടാകും വരെ ഒരിക്കലും മനസ്സിലാകില്ല': ഏറെ നാളത്തെ മൗനത്തിന് ശേഷം നടി ഭാവനയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്; വരികൾ ശരിവച്ച് സയനോരയും മൃദുല മുരളിയും; 21000 ത്തിലേറെ ലൈക്കുകൾ; കന്നഡയിൽ തിളങ്ങുന്ന താരമായ ഭാവനയുടെ പോസ്റ്റ് ചർച്ച ചെയ്ത് സോഷ്യൽ മീഡിയ
കൊച്ചി: വിവാഹ ശേഷം ഭർത്താവ് നവീനൊപ്പം ബംഗളൂരുവിലാണ് നടി ഭാവന ഇപ്പോൾ താമസിക്കുന്നത്. കഴിഞ്ഞ മെയിൽ ഭാവന കേരളത്തിലെത്തിയിരുന്നു. കന്നഡ സിനിമാ മേഖലയിലാണ് ഭാവന ഇപ്പോൾ സജീവം. താരം ഏറ്റവുമൊടുവിൽ ഇട്ട ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുന്നത്. മറ്റൊരാൾക്ക് നിങ്ങൾ ഉണ്ടാക്കിയ നഷ്ടം നിങ്ങൾക്ക് ആ അനുഭവം ഉണ്ടാകും വരെ ഒരിക്കലും മനസ്സിലാകില്ല. അതിനാണ് ഞാനിവിടെ ഉള്ളത്-കർമ എന്നാണ് പോസ്റ്റിലെ വരികൾ.
ഭാവനയുടെ സുഹൃത്തുക്കളായ ഗായിക സയനോര ഫിലിപ്പ്, മൃദുല മുരളി, ഷഫ്‌ന നിസാം തുടങ്ങിയവർ പോസ്റ്റിലെ വരികൾ ശരിവച്ചു. 21000 ത്തിലേറെ പേർ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്.
മെയ് മാസത്തിൽ, ബെംഗളൂരുവിൽ നിന്ന് തൃശൂരിലെ വീട്ടിലേക്കു ഭാവന മുത്തങ്ങ അതിർത്തി വഴിയാണ് കേരളത്തിലെത്തിയത്. അതിർത്തി വരെ ഭർത്താവിനൊപ്പം കാറിലെത്തിയ നടി തുടർന്ന് സഹോദരനൊപ്പമാണ് യാത്ര തുടർന്നത്. സ്രവസാമ്പിളെടുത്ത ശേഷം ഹോം ക്വാറന്റൈനിൽ പോകുകയും ചെയ്തു.
ഭർത്താവ് നവീനിന്റെ ബംഗളൂരുവിലെ വീട്ടിലാണ് ഭാവന ഇപ്പോൾ. തമിഴ് ചിത്രം 96ന്റെ കന്നഡ റീമെയ്‌ക്ക് ആയ 99 ആണ് ഭാവനയുടേതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ. ഇൻസ്‌പെക്ടർ വിക്രം, ബജ്രംഗി 2, ഗോവിന്ദ ഗോവിന്ദ, ശ്രീകൃഷ്ണ അറ്റ് ജിമെയിൽ ഡോട് കോം എന്നിങ്ങനെ കന്നഡയിലെ തിളങ്ങുന്ന നായികയാണ് ഭാവന.