തൃശൂർ: താര സമ്പന്നമായിരുന്നു മലയാളത്തിന്റെ സ്വന്തം നായിക ഭാവനയുടെ വിവാഹവും വിവാഹ സൽക്കാരവും. മലയാള സിനിമയിലെ പ്രധാന താരങ്ങളെല്ലാം പങ്കെടുത്ത ചടങ്ങ് തൃശൂർ ലുലു കൺവൻഷൻ സെന്ററിലാണ് നടന്നത്.

രാത്രി ഏഴുമണിയോടെ മമ്മൂട്ടിയും ഭാവനയ്ക്ക് ആശംസകൾ നേരാനെത്തി. ആന്റോ ജോസഫിനോടൊപ്പമാണ് മമ്മൂട്ടി ചടങ്ങിനെത്തിയത്. ഇതിനോട് കൂടെ പൃഥ്വിരാജും ഭാര്യ സുപ്രിയയും, ജയറാമും പാർവതിയും കാളിദാസനും ചടങ്ങിലെത്തി.

ഇവരോട് കൂടെ ബിജു മേനോനും ഭാര്യ സംയുക്ത വർമ്മയും ആശംസ അറിയിക്കാൻ എത്തി. ടൊവീനോ തോമസ്, വിനീത്, മനോജ് കെ ജയൻ, അനൂപ് മേനോൻ , റീമ കല്ലിങ്ങൽ, അർച്ചന കവി, രമ്യ നമ്പീശൻ, മിയ, കൃഷ്ണപ്രഭ , കെ.പി.എ.സി. ലളിത, സംവിധായകൻ ഹരിഹരൻ , വിനയൻ ,സജി സുരേന്ദ്രൻ, ബൈജു കൊട്ടാരക്കര, ലിബർട്ടി ബഷീർ തുടങ്ങിയവരും ചടങ്ങിൽ ആശംസകളുമായി എത്തിയിരുന്നു.മഞ്ജു വാര്യർ അടക്കം പകലുടനീളം ഭാവനയ്‌ക്കൊപ്പം ചെലവഴിച്ചു.