കൊച്ചി:മലയാള സിനിമയിലെ ഒട്ടു മിക്ക താരങ്ങളും പങ്കെടുത്ത ഭാവനയുടെ വിവാഹ വീഡിയോ പുറത്തിറങ്ങി. വൈറ്റ്ലൈൻ ഫോട്ടോഗ്രാഫി ഒരുക്കിയ വീഡിയോയിൽ മലയാളത്തിലെ മിക്ക താരങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്.

നവീൻ നിനക്ക് വന്ന ഈ ദുഃഖത്തിൽ നമ്മൾ പങ്കുചേരുന്നുവെന്ന് സയനോര വീഡിയോയിൽ പറയുന്നുണ്ട്. ജില്ലം ജില്ലം സോങിന് ലാൽ വേദിയിൽ ഭാവനയോടൊപ്പം നൃത്തം ചെയ്തു.

പ്രശസ്ത ഫോട്ടോഗ്രാഫറായ മഹാദേവൻ തമ്പിയൊരുക്കിയ ട്രെയിലറും സോഷ്യൽ മീഡിയയിൽ വൈറലാണ്.തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ വച്ചായിരുന്നു താലികെട്ട്. പിന്നീട് ജവഹർലാൽ നെഹ്റു ഓഡിറ്റോറിയത്തിൽ സൽക്കാരമുണ്ടായിരുന്നു. രാത്രി ലുലു കൺവെൻഷൻ സെന്ററിൽ സിനിമാ താരങ്ങൾക്കായി പ്രത്യേക വിരുന്നൊരുക്കിയിരുന്നു.

സിബി മലയിൽ, കമൽ, പൃഥ്വിരാജ്, ടൊവീനോ തോമസ്, വിനീത്, മനോജ് കെ ജയൻ,അജു വർഗീസ്, ജയസൂര്യ, അനൂപ് മേനോൻ , റീമ കല്ലിങ്ങൽ, അർച്ചന കവി, രമ്യ നമ്പീശൻ, മിയ, കൃഷ്ണപ്രഭ , കെ.പി.എ.സി. ലളിത, സംവിധായകൻ ഹരിഹരൻ, വിനയൻ, സജി സുരേന്ദ്രൻ, ബൈജു കൊട്ടാരക്കര, ലിബർട്ടി ബഷീർ നിരവധി താരങ്ങൾ വിവാഹത്തിനെത്തിയിരുന്നു.

തിരുവമ്പാടി കൃഷ്ണ ക്ഷേത്രത്തിൽവച്ചായിരുന്നു ഭാവനയുടെ കഴുത്തിൽ നവീൻ താലിചാർത്തിയത്. ചുറ്റമ്പലത്തിൽ തിങ്ങിക്കൂടിയ ആൾക്കൂട്ടത്തിനിടയിലൂടെ ഇരുവരും നാലമ്പലത്തിലേക്ക്. തൊഴുതിറങ്ങിയ വധൂവരന്മാർ കന്നഡിഗ പരമ്പരാഗത വിവാഹ ചടങ്ങുകളുടെ ഭാഗമായി.