വിവാഹം കഴിഞ്ഞ് കന്നഡയുടെ മരുമകളായി മാറിയ നടി ഭാവന ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയലോകത്തേക്ക്. വിവാഹ ഒരുക്കങ്ങൾക്കായി സിനിമയിൽ നിന്നും താത്കാലികമായി വിട്ടു നിന്ന ഭാവന ഇൻസ്‌പെകടർ വിക്രം എന്ന കന്നഡ ചിത്രത്തിലൂടെയാണ് തിരിച്ചു വരാൻ ഒരുങ്ങുന്നത്. നരസിംഹ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രജ്വാൾ ദേവ്‌രാജ് ആണ് നായകനാകുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരി 27 തുടങ്ങിയെങ്കിലും ഫെബ്രുവരി ഒമ്പതോടെ ഭാവന അഭനയിച്ച് തുടങ്ങിമെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. പൃഥ്വിരാജ് നായകനായ ആദം ജോണാണ് ഭാവന അവസാനമായി അഭിനയിച്ച ചിത്രം.