തിരുവനന്തപുരം: ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ എത്തിയ പിഡബ്ല്യുഡി സെക്രട്ടറി ആനന്ദ് സിങ് ലിഫ്റ്റിൽ ഫ്ളാറ്റിന്റെ ഒമ്പതാം നിലയിലേയ്ക്ക് പോകുമ്പോൾ ഫ്ളാറ്റിന് മുന്നിലെ ബാൽക്കണിയിൽ നിന്നും മകൾ ഭവ്യാ സിങ് (16) താഴേയ്ക്ക് വീഴുകയായിരുന്നു. ഇതറിയാതെ മുകളിലെത്തിയ ആനന്ദ് സിങ് കാണുന്നത് നിലവിളിച്ചുകൊണ്ട് ഓടി വരുന്ന ഭാര്യ നീലം സിങിനെയാണ്. അപ്പോഴാണ് മകൾക്ക് അപകടം പറ്റിയെന്ന് ആ അച്ഛൻ അറിയുന്നത്.

അപ്പോഴേക്കും തലയടിച്ചു വീണ കുട്ടി അബോധാവസ്ഥയിലായിരുന്നു. വീഴ്ചയിൽ കട്ട പിടിച്ചതിനാലാകാണം ഒരു തുള്ളി രക്തം പോലും പുറത്തു വന്നിരുന്നില്ലെന്നും നിഗമനമുണ്ട്. ബാൽക്കണിക്കു നെഞ്ചിനൊപ്പം ഉയരത്തിൽ റെയിലുകൾ ഉള്ളതിനാൽ കാൽ വഴുതി വീഴാൻ സാധ്യത കുറവാണെന്നാണ് പൊലീസിന്റെ നിഗമനം. മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പിഡബ്ല്യുഡി സെക്രട്ടറിയും യുപി അലഹാബാദ് സ്വദേശിയുമായ ആനന്ദ് സിങ്ങിന്റെ മകൾ ഭവ്യ സിങ് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് കവടിയാർ ജവഹർ നഗറിലെ നികുഞ്ജം ഫോർച്യൂണിന്റെ ഒൻപതാം നിലയിൽ നിന്നും വീണത്.

വീണപ്പോൾ തന്നെ ഭവ്യ അബോധാവസ്ഥയിലായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. മരണത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നാണ് ഇപ്പോൾ മ്യൂസിയം പൊലീസ് അന്വേഷിക്കുന്നത്. രണ്ടാഴ്ച മുൻപാണു ഭാര്യ നീലംസിങ്ങും രണ്ടു പെൺ മക്കളും ഡൽഹിയിൽ നിന്നു തിരിച്ചെത്തിയത്. കുടുംബം നാട്ടിലുണ്ടെങ്കിൽ ഉച്ചഭക്ഷണം അവർക്കൊപ്പം കഴിക്കുന്നതാണ് ആനന്ദ് സിങ്ങിന്റെ ശീലം. എന്നാൽ ഇന്നലത്തെ വരവിൽ കാണേണ്ടി വന്നതു ജീവിതത്തിലെ ഏറ്റവും ദാരുണമായ ദൃശ്യമാണ്. ഒൻപത് എ ഫ്ലാറ്റിന്റെ ബാൽക്കണിയിലെ കസേരയിൽ ഭവ്യ ഇരിക്കുന്നതു സുരക്ഷാ ജീവനക്കാരൻ ഉൾപ്പെടെയുള്ളവർ കണ്ടിരുന്നു.

ഫ്ലാറ്റ് സമുച്ചയത്തിന്റെ മുൻഭാഗത്താണു ബാൽക്കണി. ആനന്ദ് സിങ്ങിന്റെ കാർ ഫ്ലാറ്റ് വളപ്പിനകത്തേക്കു വന്നപ്പോൾ സുരക്ഷാ ജീവനക്കാരന്റെ ശ്രദ്ധ അങ്ങോട്ടായി. ഇതിനു പിന്നാലെയായിരുന്നു വീഴ്ചയെന്നതിനാൽ അപകടം നടന്നതെങ്ങനെയെന്നു വ്യക്തമായി കണ്ടില്ല. വലിയ ശബ്ദം കേട്ടു ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോഴാണു ഭവ്യ വീണു കിടക്കുന്നതു കണ്ടതെന്നു സുരക്ഷാ ജീവനക്കാരൻ പറഞ്ഞു. നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുതിർന്ന ഐഎഎസുകാരനാണ് ആനന്ദ് സിങ്. അതുകൊണ്ട് തന്നെ പൊലീസ് അന്വേഷണം എങ്ങനെ മുമ്പോട്ടു പോകുമെന്ന ആശങ്ക സജീവമാണ്.

ഫ്‌ളാറ്റിൽ നിന്നുള്ള സാധാരണ മരണമെന്ന രീതിയിലാണ് മുഖ്യധാരാ മാധ്യമങ്ങളെല്ലാം വാർത്ത നൽകിയത്. ഭവ്യയുടെ വീട്ടുകാർക്ക് പരാതി ഇല്ലാത്ത സാഹചര്യത്തിൽ വിശദമായ അന്വേഷണം നടക്കാനും സാധ്യതയില്ല. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു ഭവ്യ. ഫ്‌ളാറ്റ് സമുച്ചയത്തിന്റെ മുൻഭാഗത്താണു ബാൽക്കണി.

ആനന്ദ് സിങ്ങിന്റെ കാർ ഫ്‌ളാറ്റ് വളപ്പിനകത്തേക്കു വന്നപ്പോൾ സുരക്ഷാ ജീവനക്കാരന്റെ ശ്രദ്ധ അങ്ങോട്ടായി. ഇതിനു പിന്നാലെയായിരുന്നു വീഴ്ചയെന്നതിനാൽ അപകടം നടന്നതെങ്ങനെയെന്നു വ്യക്തമായി കണ്ടില്ല. വലിയ ശബ്ദം കേട്ടു ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോഴാണു ഭവ്യ വീണു കിടക്കുന്നതു കണ്ടതെന്നു സുരക്ഷാ ജീവനക്കാരൻ പറഞ്ഞു. നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഭവ്യയുടെ നെഞ്ചിനൊപ്പം ഉയരമുള്ള റെയിലുകളാണു ബാൽക്കണിയിൽ സ്ഥാപിച്ചിരുന്നതെന്നതിനാൽ കാൽ വഴുതി വീഴാനുള്ള സാധ്യത കുറവാണെന്നാണു പൊലീസ് നിഗമനം. സംഭവം നടക്കുമ്പോൾ നീലം സിങ്ങും ഇളയ മകൾ ഐറയും ഫ്‌ളാറ്റിനുള്ളിൽ ഉണ്ടായിരുന്നു. വലിയ ശബ്ദം കേട്ടു വന്നു നോക്കിയപ്പോഴാണു ഭവ്യ താഴെ വീണത് ഇവർ കണ്ടത്.

നിലവിളിച്ചു കൊണ്ട് ഇവർ ഫ്‌ളാറ്റിനു പുറത്തേക്ക് ഓടിയിറങ്ങുമ്പോഴാണ് ഇതൊന്നുമറിയാതെ ലിഫ്റ്റ് കയറി ആനന്ദ് സിങ് മുകളിൽ വരുന്നത്. ലിഫ്റ്റിൽ തിരിച്ചിറങ്ങി മുൻവശത്തേക്ക് ഓടിയെത്തിയപ്പോഴേക്കും ഭവ്യ അബോധാവസ്ഥയിലായിരുന്നു.