- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിറന്നാൾ ദിനത്തിൽ മമ്മൂട്ടി ആരാധകർക്ക് ഇരട്ടി ആവേശമായി ഭീഷ്മവർധൻ പുതിയ ലുക്ക്; ഭീഷ്മപർവ്വം സെക്കന്റ്ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു; ചിത്രങ്ങൾ പങ്കുവെച്ച് പ്രമുഖ താരങ്ങൾ
മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന 'ഭീഷ്മ പർവ്വ'ത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തെത്തി. മമ്മൂട്ടി അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ ഒരു സംഘട്ടനരംഗത്തിന്റെ ചിത്രീകരണമാണ് പോസ്റ്ററിൽ. ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ 'ഭീഷ്മ വർധൻ' എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തെത്തിയിരുന്നു.
'ബിഗ് ബി' പുറത്തിറങ്ങി 14 വർഷത്തിനുശേഷം എത്തുന്ന അമൽ നീരദ്-മമ്മൂട്ടി ചിത്രം ഫെബ്രുവരിയിലാണ് പ്രഖ്യാപിക്കപ്പെട്ടത്. ബിഗ് ബിയുടെ തുടർച്ചയായ 'ബിലാൽ' കോവിഡ് കാരണം മാറ്റിവെക്കേണ്ടിവന്നതിനെത്തുടർന്നാണ് മമ്മൂട്ടിക്കൊപ്പം മറ്റൊരു ചിത്രം ചെയ്യാൻ അമൽ നീരദ് തീരുമാനിച്ചത്.
തബു, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, അബു സലിം, പത്മരാജ് രതീഷ്, ഷെബിൻ ബെൻസൺ, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാർ, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാർവ്വതി തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ. കൊച്ചിയാണ് പ്രധാന ലൊക്കേഷൻ.
ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിൻ ശ്യാം ആണ്. എഡിറ്റിങ് വിവേക് ഹർഷൻ. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. അഡീഷണൽ സ്‌ക്രിപ്റ്റ് രവിശങ്കർ പി ടി. അഡീഷണൽ ഡയലോഗ്‌സ് ആർ ജെ മുരുകൻ. പ്രൊഡക്ഷൻ ഡിസൈൻ സുനിൽ ബാബു. വസ്ത്രാലങ്കാരം സമീറ സനീഷ്. സൗണ്ട് ഡിസൈൻ തപസ് നായക്. ആക്ഷൻ കൊറിയോഗ്രഫി സുപ്രീം സുന്ദർ. അസോസിയേറ്റ് ഡയറക്ടർ ലിനു ആന്റണി. പബ്ലിസിറ്റി സ്റ്റിൽസ് ഷഹീൻ താഹ. പോസ്റ്റർ ഡിസൈൻ ഓൾഡ്മങ്ക്‌സ്