- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഏറ്റവും കുടുതൽ ലൈക്ക് ഉള്ള മലയാള സിനിമാ ടീസർ എന്ന റെക്കോഡ് ഒരു അഡാറ് ലവിന്റെ കയ്യിൽ നിന്നും നാല് വർഷത്തിനു ശേഷം ഭീഷ്മക്ക് സ്വന്തം. ജാവോ'; അഡാറ് ലവിന്റെ നാല് വർഷത്തെ റെക്കോർഡ് തകർത്ത് ഭീഷ്മ പർവം
കൊച്ചി: നാല് വർഷമായി ഒമർ ലുലു ചിത്രം 'ഒരു അഡാറ് ലവ്' കയ്യടക്കി വെച്ച റെക്കോർഡ് സ്വന്തമാക്കി 'ഭീഷ്മ പർവം' സിനിമയുടെ ടീസർ. ഏറ്റവും കൂടുതൽ ലൈക്ക് നേടിയ മലയാള സിനിമാ ടീസർ എന്ന റെക്കോർഡായിരുന്നു കഴിഞ്ഞ നാലു വർഷമായി ഒരു അഡാർ ലവ് സ്വന്തമാക്കി വെച്ചിരുന്നത്. ഈ റെക്കോർഡാണ് തകർക്കപ്പെട്ടത്.
ഭീഷ്മ പർവം പുതിയ റെക്കോർഡിട്ട വിവരം സംവിധായകൻ ഒമർ ലുലു തന്നെയാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. 'റെക്കോഡുകൾ തകർക്കാൻ ഉള്ളതാണ്. ഏറ്റവും കുടുതൽ ലൈക്ക് ഉള്ള മലയാള സിനിമാ ടീസർ എന്ന റെക്കോഡ് ഒരു അഡാറ് ലവിന്റെ കയ്യിൽ നിന്നും നാല് വർഷത്തിനു ശേഷം ഭീഷ്മക്ക് സ്വന്തം. ജാവോ,' ഫേസ്‌ബുക്കിലെഴുതിയ കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
2018 ഫെബ്രുവരി മൂന്നിനാണ് ഒരു അഡാർ ലവിന്റെ ടീസർ പുറത്തുവന്നത്. അതിന് മുമ്പേ വന്ന 'മാണിക്യമലരായ പൂവീ' എന്ന പാട്ടിലെ പ്രിയ വാര്യരുടെ കണ്ണിറുക്കൽ ലോകമാകെ വൈറലായിരുന്നു. ഇതോടെ കേരളത്തിന് പുറത്തേക്കും ചിത്രം ശ്രദ്ധ നേടി. തുടർന്നിറങ്ങിയ ടീസറിന് കേരളത്തിന് പുറത്തേക്കും കാഴ്ചക്കാരുണ്ടായിരുന്നു.
അതേസമയം ഫെബ്രുവരി 11നായിരുന്നു ഭീഷ്മ പർവത്തിന്റെ ടീസർ പുറത്തിറങ്ങിയത്. വൻഹൈപ്പിലെത്തുന്ന ചിത്രത്തിന്റെ ടീസർ ആവേശത്തോടെയായിരുന്നു ആരാധകർ സ്വീകരിച്ചത്. മമ്മൂട്ടിയുടെ മാസ് ഡയലോഗുകളും ആക്ഷൻ രംഗങ്ങളുമായി ത്രില്ലിങ് എക്സ്പീരിയൻസായിരുന്നു ഭീഷ്മ പർവം ടീസർ നൽകിയത്.