- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ ഭീം ആപ്പുകൾ നിറഞ്ഞ് ഗൂഗിൾ പ്ലേ സ്റ്റോർ; സർക്കാറിന്റെ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ശ്രമിച്ച് വ്യാജനെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിട്ട് പണി വാങ്ങാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നോട്ട് അസാധുവാക്കൽ കാലയളവ് അവസാനിച്ച ഡിസംബർ 30-ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച യുപിഐ സാമ്പത്തിക ഇടപാടുകൾക്കുള്ള ഭീം ആപ്പ് ഡൗൺലോഡ് ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ടവർ ഏറെയാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ പൊടുന്നനെ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ആപ്പായി ഭീം മാറിയെങ്കിലും യഥാർഥത്തിലുള്ള ആപ്പ് ഡൗൺലോഡ് ചെയ്യാൻ പലർക്കുമായിട്ടില്ലെന്നതാണ് സത്യം. ഒറിജിനലിനെ വെല്ലുന്ന വ്യാജന്മാരാണ് പ്ലേ സ്റ്റോർ നിറയെ. വ്യാജ ആപ്പ് ഡൗൺലോഡ് ചെയ്ത് പണികിട്ടിയവരും ഏറെയാണ്. ഭീം പേമെന്റ് അപ്‌ഡേറ്റർ 2017, മോദി ഭീം തുടങ്ങിയ ആപ്പുകൾ വ്യാജന്മാരാണ്. സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനുവേണ്ടിയുള്ള ആപ്പുകളായതിനാൽ, ഇത്തരം വ്യാജന്മാരെ ഇൻസ്റ്റാൾ ചെയ്യുമ്പോൾ കൂടുതൽ കരുതൽ ആവശ്യവുമാണ്. ചില ആപ്പുകൾ ഭീം ആപ്പ് എങ്ങനെ ഉപയോഗിക്കണമെന്നതിന്റെ ട്യൂട്ടോറിയലുകളാണ് നൽകുന്നത്. ഒറിജിനൽ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും ഇതിലുണ്ട്. നാഷണൽ പേമെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് ഭീം ആപ്പ് രൂപകൽപന ചെയ്തിട്ടുള്ളത്. എൻപിസിഐയുടെ ഒദ്യോഗിക ട്വിറ്റർ ഹാൻഡിലായ എൻപിസിഐബഭീം ഇത്തരം വ്യ
നോട്ട് അസാധുവാക്കൽ കാലയളവ് അവസാനിച്ച ഡിസംബർ 30-ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച യുപിഐ സാമ്പത്തിക ഇടപാടുകൾക്കുള്ള ഭീം ആപ്പ് ഡൗൺലോഡ് ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ടവർ ഏറെയാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ പൊടുന്നനെ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ആപ്പായി ഭീം മാറിയെങ്കിലും യഥാർഥത്തിലുള്ള ആപ്പ് ഡൗൺലോഡ് ചെയ്യാൻ പലർക്കുമായിട്ടില്ലെന്നതാണ് സത്യം. ഒറിജിനലിനെ വെല്ലുന്ന വ്യാജന്മാരാണ് പ്ലേ സ്റ്റോർ നിറയെ. വ്യാജ ആപ്പ് ഡൗൺലോഡ് ചെയ്ത് പണികിട്ടിയവരും ഏറെയാണ്.
ഭീം പേമെന്റ് അപ്‌ഡേറ്റർ 2017, മോദി ഭീം തുടങ്ങിയ ആപ്പുകൾ വ്യാജന്മാരാണ്. സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനുവേണ്ടിയുള്ള ആപ്പുകളായതിനാൽ, ഇത്തരം വ്യാജന്മാരെ ഇൻസ്റ്റാൾ ചെയ്യുമ്പോൾ കൂടുതൽ കരുതൽ ആവശ്യവുമാണ്. ചില ആപ്പുകൾ ഭീം ആപ്പ് എങ്ങനെ ഉപയോഗിക്കണമെന്നതിന്റെ ട്യൂട്ടോറിയലുകളാണ് നൽകുന്നത്. ഒറിജിനൽ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും ഇതിലുണ്ട്.
നാഷണൽ പേമെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് ഭീം ആപ്പ് രൂപകൽപന ചെയ്തിട്ടുള്ളത്. എൻപിസിഐയുടെ ഒദ്യോഗിക ട്വിറ്റർ ഹാൻഡിലായ എൻപിസിഐബഭീം ഇത്തരം വ്യാജ ആപ്പുകൾ ഡൗൺലോഡ് ചെയ്യരുതെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നല്ലാതെ മറ്റൊരിടത്തുനിന്നും ആപ്പ് ഡൗൺലോഡ് ചെയ്യരുത്. എൻപിസിഐയുടെ മുദ്രയില്ലാത്ത ആപ്പ് യഥാർഥമല്ലെന്നും തിരിച്ചരിയുക.
മോദി ഭീം എന്ന ആപ്പ് പത്തുലക്ഷത്തിലേറെപ്പേരാണ് ഇതിനകം ഡൗൺലോഡ് ചെയ്തിട്ടുള്ളത്. ഈ ആപ്പിലെ വീഡിയോ സംവിധാനമുപയോഗിച്ച് പുതിയ 2000 രൂപ നോട്ട് സ്‌കാൻ ചെയ്താൽ മോദിയുടെ നോട്ടസാധുവാക്കൽ പ്രസംഗം കേൾക്കാമെന്നതാണ് അവകാശവാദം. ഇപ്പോൾ, ഇതിന്റെ ഡവലപ്പർമാർ തന്നെ ഇത് തട്ടിപ്പ് ആപ്പാണെന്ന് വ്യക്തമാക്കി രംഗത്തുവന്നിട്ടുണ്ട്.വ്യക്തി വിവരങ്ങൾ നൽകേണ്ടിവരുമെന്നതിനാൽ, ഭീം ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ കൂടുതൽ കരുതലെടുക്കേണ്ടത് ആവശ്യമാണ്. നാഷണൽ പേമെന്റ്‌സ് കോർപറേഷന്റേതല്ലാത്ത ആപ്പുകൾ ഒഴിവാക്കുകയാണ് സുരക്ഷിതമായ മാർഗം.