- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലയിൽ കെട്ട്,കയ്യിൽ ടാറ്റു; ഭീമ ജൂവലറി ഉടമയുടെ വീട്ടിലെ കവർച്ചക്കേസിലെ പ്രതിയുടെ ചിത്രം പുറത്ത് വിട്ട് പൊലീസ്; പൊതു ഇടങ്ങളിൽ പ്രസിദ്ധപ്പെടുത്തിയത് സിസിടിവി ദൃശ്യങ്ങളിൽനിന്നുള്ള ഫോട്ടോ; അതീവസുരക്ഷയെ അട്ടിമറിച്ച കള്ളനെത്തേടി പൊലീസ്
തിരുവനന്തപുരം: ഭീമ ജൂവലറി ഉടമ ബി. ഗോവിന്ദന്റെ തിരുവനന്തപുരത്തെ വീട്ടിൽ കവർച്ച നടത്തിയ മോഷ്ടാവിന്റെ ചിത്രം പൊലീസ് പ്രസിദ്ധീകരിച്ചു. സിസിടിവി ദൃശ്യങ്ങളിൽനിന്നു ലഭിച്ച ഫോട്ടോയാണു പ്രതിയെ കണ്ടെത്താനായി പൊതു ഇടങ്ങളിൽ പരസ്യപ്പെടുത്തിയത്. വലത് തോളിൽ ടാറ്റു പതിച്ചിട്ടുള്ള യുവാവാണു ഫോട്ടോയിലുള്ളത്.പ്രതിയുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞെങ്കിലും പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണസംഘം ചിത്രം പ്രസിദ്ധപ്പെടുത്തിയത്.
വീടിനെക്കുറിച്ച് നന്നായി അറിയാവുന്നവരാണു മോഷണത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം.അല്ലാത്തപക്ഷം ഇത്രയെറെ സുരക്ഷക്രമീകരണങ്ങളെ വെല്ലുവിളിച്ച് മോഷണം നടത്താൻ സാധിക്കില്ലെന്നാണ് പൊലീസ് അനുമാനിക്കുന്നത്.പ്രതിയെക്കുറിച്ചു വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നു മ്യൂസിയം പൊലീസ് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച രാത്രിയാണ് ആഭരണങ്ങളടക്കം മൂന്ന് ലക്ഷത്തോളം രൂപയുടെ മോഷണം നടന്നത്.
തിരുവനന്തപുരത്തെ ഏറ്റവും സുരക്ഷിതമായ വീടുകളിൽ ഒന്നിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. ഭീമ ജുവല്ലറി ഉടമ ബി ഗോവിന്ദന്റെ വീട്ടിൽ കയറി രണ്ടരലക്ഷം രൂപയുടെ വജ്രാഭരണങ്ങളും അറുപതിനായിരം രൂപയും മോഷണം പോയത് അന്വേഷണസംഘത്തെപ്പോലും അതിശയിപ്പിച്ച സംഭവങ്ങളിൽ ഒന്നാണ്.ഈ കള്ളൻ അതിവിദഗ്ധനാകാൻ പല കാരണങ്ങളാണ് അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നത്. വീടിന്റെ സുരക്ഷ തന്നെയാണ് ഇതിൽ പ്രധാനമായ ഒരു കാര്യം. രാജ്ഭവൻ അടങ്ങുന്ന കവടിയാറിലെ അതിസുരക്ഷാ മേഖലയിലാണ് ഈ വീടിരിക്കുന്നത്. എങ്ങോട്ടു തിരിഞ്ഞാലും സിസിടിവി ക്യാമറകൾ ഉള്ള പ്രദേശം. ഈ വീട്ടിലേക്ക് ഈച്ചക്ക് പോലും പ്രവേശിക്കണമെങ്കിൽ അതിന് അനുമതി വേണമെന്നാണ് പൊതുവേ പറയാറ്. അത്രയ്ക്ക് സുരക്ഷാ സംവിധാനങ്ങൾ ഈ വീട്ടിലുണ്ട്.
ഉയർന്ന മതിലും സെക്യൂരിറ്റി സ്റ്റാഫും, കാവലിന് ഗ്രേറ്റ് ഡെയ്ൻ ഉൾപ്പെടെ ഒന്നിലേറെ നായ്ക്കളും ഉള്ള വീട്ടിൽ നടന്ന മോഷണം പൊലീസിനെയും കുഴപ്പിക്കുന്നതാണ്. എളുപ്പത്തിൽ ആർക്കും ഈ വീടിന്റെ മതിൽ ചാടിക്കടക്കാൻ സാധിക്കില്ല. അത്രയ്ക്ക ഉയരുമുണ്ട് മതിലിന്. ഇത് കൂടാതെയുമുണ്ട് സുരക്ഷക്കായുള്ള സംവിധാനങ്ങൾ. സദാ റോന്തുചുറ്റാൻ സെക്യൂരിറ്റി ജീവനക്കാരുണ്ട്. പോരാത്തതിന് എല്ലാക്കോണിലും സിസി ടി വി സംവിധാനങ്ങലുമുണ്ട്.
കാവലിനായി മൂന്ന് നായ്ക്കളും ഈ വീട്ടിലുണ്ട്. ഗ്രേറ്റ് ഡെയ്ൻ ഉൾപ്പടെയുള്ള നായ്ക്കാളാണ് ഇവിടെയുള്ളത്. പുറമേ നിന്നും പരിചിതർ അല്ലാത്തവർ എത്തിയാൽ നായ്ക്കൾ ചാടി വീഴും. അങ്ങനെയുള്ള സ്ഥലത്തേക്ക് മോഷ്ടാവ് എത്തിയത് എങ്ങനെയെന്നത് അടക്കം പൊലീസിന് കുഴപ്പിക്കുന്നുണ്ട്. ഇത്രയും സുരക്ഷാ സംവിധാനങ്ങളെ ഭേദിക്കണമെങ്കിൽ അത് ബണ്ടി ചോറിനെ പോലുള്ള പ്രഗത്ഭനായ ഒരു മോഷ്ടാവും സ്ഥലത്തെയും വീടിനെയും കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരാളുമായിരിക്കുമെന്നാണ് നിഗമനം.
രണ്ട് തരത്തിലുള്ള നിരീക്ഷണങ്ങളാണ് മോഷണത്തെ കുറിച്ചുണ്ടായത്. സമീപത്തെ ഏതെങ്കിലും വീടിന്റെ മുകളിൽ കയറി ജൂവലറി ഉടമയുടെ വീടിലേക്ക് കടന്നതോ അല്ലെങ്കിൽ
വീടിനു പിൻവശത്തായി ഉള്ളിലേക്ക് തുറക്കാവുന്ന ഡോർവഴി മോഷ്ടാവ് അകത്തു കടന്നെന്ന വിലയിരുത്തലുമുണ്ട്.ബുധനാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. രണ്ടരലക്ഷം രൂപയുടെ വജ്രാഭരണങ്ങളും അറുപതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടത്. ഗോവിന്ദന്റെ മകൾക്ക് വ്യാഴാഴ്ച ബെംഗളൂരുവിലേക്ക് കൊണ്ടുപോകാനായി തയാറാക്കിവച്ചിരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന ബ്രേസ്ലെറ്റും മോതിരവും കമ്മലുമാണ് കവർന്നത്.
ധാരളം ജീവനക്കാരും വലിയ സുരക്ഷയുമുള്ള വീട്ടിൽ നടന്ന മോഷണം പൊലീസിന് അതിശയപ്പിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച ദേശീയപാതയിൽ സ്വർണ്ണവ്യാപാരിയിൽ നിന്ന് 100 പവൻ തട്ടിക്കൊണ്ട് പോയ സംഘവുമായി ഈ മോഷ്ട്ടാവിന് ബന്ധമുണ്ടോ എന്നതുൾപ്പടെ പൊലീസ് പരിശോധിക്കുകയാണ്. തലസ്ഥാനത്ത് വിദഗ്ധരായ മോഷ്ടാക്കൾ തമ്പടിച്ചിരിക്കുന്നുണ്ടോ എന്ന ആശങ്ക അടക്കം ശക്തമാണ്.
മറുനാടന് മലയാളി ബ്യൂറോ