ഗോളതലത്തിൽമലയാളികളെ മലയാളികളെ ഭാഷാടിസ്ഥാനത്തിൽ ഏകോപിപ്പിച്ചുകൊണ്ടുള്ള ലോകമലയാളദിനാചരണം 'ഭൂമിമലയാളം' ഓസ്ട്രേലിയയിലെ പുരോഗമന മതേതരസംഘടനയായ ഗ്രാന്മ യുടെ നേതൃത്വത്തിൽമെൽബണിൽ നടത്തി

.നവംബർ ഒന്നിന്ഭൂമിമലയാളത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ തിരുവനന്തപുരത്തുനിർവഹിച്ചു. ഇതിന്റെ തുടർച്ചയായാണ് നവംബർ ഒന്നുമുതൽ നാലുവരെയുള്ള ദിവസങ്ങളിൽ ലോകമൊട്ടാകെയുള്ള വിവിധ കേന്ദ്രങ്ങളിൽ മലയാളികളെ അണിചേർത്തുകൊണ്ടുള്ള ഈ പരിപാടികൾ സംഘടിപ്പിച്ചത്. കേരള സർക്കാർ സ്ഥാപനമായമലയാളംമിഷന്റെ നേതൃത്വത്തിലാണ് ഈ ക്യാമ്പയിൻനടന്നത്.

ലോകമൊട്ടാകെവ്യാപിച്ചു കിടക്കുന്ന മലയാളിസമൂഹത്തെബന്ധിപ്പിച്ചുകൊണ്ട് അവരിൽഭാഷാസ്‌നേഹവും,ദേശസ്‌നേഹവുംവളർത്തി മലയാളഭാഷയുടെയും സംസ്‌കാരത്തിന്റെയുംസർവ്വതോന്മുഖമായവികാസത്തിൽ പ്രവാസിമലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യംകൂടി ഈപരിപാടിയിലൂടെ ലക്ഷ്യമിടുന്നു മെൽബണിലെ ഡാന്റിനോങ്ങിൽനടന്ന 'ഭൂമിമലയാളം'പരിപാടിയിൽനിരവധിമലയാളികൾപങ്കെടുത്തു.

പ്രവാസി മലയാളിയും കവിയുമായ ശ്രീ.കെ .സച്ചിതാനന്ദൻതയ്യാറാക്കിയ പ്രതിജ്ഞ ലോകകേരളസഭാംഗം വി എസ് .അമേഷ്‌കുമാർ ചൊല്ലിക്കൊടുത്തു.ചടങ്ങിൽ പ്രസാദ് ഫിലിപ്പ് ,ഗ്രാന്മ വൈസ് പ്രസിഡന്റുമാരായഅനൂപ് അലക്‌സ്,ബാബുമണലേൽ,ജോസ് ജോസഫ്,ഇ.പി.ഷംജു,വിനോദ് പാലക്കൽ,സാജുമോളത്,അന്നറോസ്,സ്‌നേഹബാബു,ടീനാ വിനോദ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.