- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴയുടെ ഭീതി അതിശക്തം; ഭൂതത്താൻകെട്ട് അണക്കെട്ട് തുറന്നു; ഉയർത്തിയത് 15 ഷട്ടറുകളിൽ 5 ഷട്ടറുകൾ 1 മീറ്റർ വീതം
കോതമംഗലം;ഭൂതത്താൻകെട്ട് അണക്കെട്ട് തുറന്നു. 15 ഷട്ടറുകളിൽ 5 ഷട്ടറുകൾ 1 മീറ്റർ വീതം ഉയർത്തി.ജലനിരപ്പ് പൂർണ്ണസംഭരണ ശേഷിയായ 34.95 മീറ്ററിൽ എത്തിയ സാഹചര്യത്തിലാണ് ഇന്ന് രാവിലെ 8.30 തോടെ ഷട്ടറുകൾ തുറന്നത്.
29 മീറ്ററിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് ഇപ്പോൾ വെള്ളം തുറന്നുവിട്ടിട്ടുള്ളതെന്നും അടിയന്തിര സാഹചര്യം ഉണ്ടായാൽ എല്ലാ ഷട്ടറുകളും തുറക്കുമെന്നും പെരിയാർ വാലി എക്സിക്യൂട്ടീവ് എഞ്ചിനിയിർ അറിയിച്ചു. മഴ ആരംഭിച്ചത് മുതൽ ഷട്ടറുകൾ കുറെശെ ഉയർത്തി ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ചിരുന്നു.നീറൊഴുക്ക് ശക്തമായതിന്റെ അടിസ്ഥാനത്തിലാണിപ്പോൾ കൂടുതൽ വെള്ളം ഒഴുക്കിക്കളയേണ്ട സാഹചര്യം സംജാതമായിട്ടുള്ളത്.
ഡാമിന്റെ ഷട്ടർ ഉയർത്തുന്നതിന്റെ മുന്നോടിയായി ഇന്നലെ ചെക്ക് ഡാമിന്റെ ഷട്ടർതാഴ്‌ത്തിയിരുന്നു.സാധാരണ ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നതോടെ ഇവിടുത്തെ ബോട്ടിങ് മുടങ്ങുക പതിവായിരുന്നു. ഇത്തവണ ചെക്ക് ഡാമിൽ വെള്ളം പിടിച്ചതോടെ ബോട്ടിങ് തുടർന്നും സാധ്യമാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഏകദേശം ഒരുമണിക്കൂറോളം സമയം ചെക്ക് ഡാമിൽ ബോട്ടിങ് സാധ്യമാവും.