- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് വർഷത്തെ കാലാവധി നിശ്ചയിച്ച് നിർമ്മാണം തുടങ്ങിയത് ഒന്നര ദശാബ്ദം മുമ്പ്; ആസൂത്രണത്തിലെ പാളിച്ചമൂലം ഇതിനകം നഷ്ടമായത് ശതകോടികൾ; ഡിസംബറിലെ കമ്മീഷനിൽ 200 കോടി കൂടി വെള്ളത്തിലാക്കുമോ എന്നും ആശങ്ക; ചൈനീസ് സാങ്കേതികവിദ്യയിൽ ഉയരുന്ന ഭൂതത്താൻകെട്ട് പദ്ധതിക്ക് എന്ത് സംഭവിക്കും? ഒന്നും പറയാനാകാതെ വൈദ്യുതി ബോർഡും
കോതമംഗലം: ചൈനീസ് സാങ്കേതികവിദ്യ സംസ്ഥാനത്ത് ആദ്യമായി പരീക്ഷിക്കപ്പെടുന്ന വൈദ്യൂത വകുപ്പിന്റെ ഭൂതത്താൻകെട്ട് പദ്ധതി നിർമ്മാണം 'ട്രാക്കി 'ലായെന്ന് റിപ്പോർട്ട്. രണ്ട് വർഷത്തെ കാലാവധി നിശ്ചയിച്ച് ഒന്നര ദശാബ്ദം മുമ്പ് നിർമ്മാണം ആരംഭിക്കയും ആസൂത്രണത്തിലെ പാളിച്ചമൂലം ഇതിനകം ശതകോടികൾ നഷ്ടമുണ്ടാക്കുകയും ചെയ്ത പദ്ധതിയുടെ 60 ശതമാനത്തോളം നിർമ്മാണം പൂർത്തിയായെന്നാണ് അധികൃതരുടെ വെളിപ്പെടുത്തൽ. അടുത്ത ഡിസംബറിൽ കമ്മീഷൻ ചെയ്യാൻ ചെയ്യാൻ ലക്ഷ്യമിട്ട് നിർമ്മാണം പുരോഗമിക്കുന്ന പദ്ധതി 200 കോടി കൂടി വെള്ളത്തിലാക്കുമോ എന്ന ആശങ്ക വ്യാപകമായിട്ടുണ്ട്. പദ്ധതിയുടെ വിജയസാദ്ധ്യത കണ്ടറിയണമെന്നതാണ് നിലവിലെ സ്ഥിതി. 28 മീറ്റർ വീതിയും 350 മീറ്റർ നീളവുമുള്ള പവർചാനൽ നിർമ്മാണം പൂർത്തിയായി.ഇൻടേക്ക് ഗെയിറ്റ് ഉടൻ സ്ഥാപിക്കും.സിവിൽ വർക്കിന് 107 കോടിയും ഇക്ട്രോ -മെക്കാനിക്കൽ വിഭാഗത്തിന് 81.8 കോടിയും ട്രാൻസ്മിഷന് 25 കോടിയോളവുമാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.ഇതുവരെ 90 കോടിയോളം രൂപ പദ്ധതിക്കായി ചിലവഴിച്ചതായിട്ടാണ് അധികൃതരിൽ നിന്നും
കോതമംഗലം: ചൈനീസ് സാങ്കേതികവിദ്യ സംസ്ഥാനത്ത് ആദ്യമായി പരീക്ഷിക്കപ്പെടുന്ന വൈദ്യൂത വകുപ്പിന്റെ ഭൂതത്താൻകെട്ട് പദ്ധതി നിർമ്മാണം 'ട്രാക്കി 'ലായെന്ന് റിപ്പോർട്ട്. രണ്ട് വർഷത്തെ കാലാവധി നിശ്ചയിച്ച് ഒന്നര ദശാബ്ദം മുമ്പ് നിർമ്മാണം ആരംഭിക്കയും ആസൂത്രണത്തിലെ പാളിച്ചമൂലം ഇതിനകം ശതകോടികൾ നഷ്ടമുണ്ടാക്കുകയും ചെയ്ത പദ്ധതിയുടെ 60 ശതമാനത്തോളം നിർമ്മാണം പൂർത്തിയായെന്നാണ് അധികൃതരുടെ വെളിപ്പെടുത്തൽ. അടുത്ത ഡിസംബറിൽ കമ്മീഷൻ ചെയ്യാൻ ചെയ്യാൻ ലക്ഷ്യമിട്ട് നിർമ്മാണം പുരോഗമിക്കുന്ന പദ്ധതി 200 കോടി കൂടി വെള്ളത്തിലാക്കുമോ എന്ന ആശങ്ക വ്യാപകമായിട്ടുണ്ട്. പദ്ധതിയുടെ വിജയസാദ്ധ്യത കണ്ടറിയണമെന്നതാണ് നിലവിലെ സ്ഥിതി.
28 മീറ്റർ വീതിയും 350 മീറ്റർ നീളവുമുള്ള പവർചാനൽ നിർമ്മാണം പൂർത്തിയായി.ഇൻടേക്ക് ഗെയിറ്റ് ഉടൻ സ്ഥാപിക്കും.സിവിൽ വർക്കിന് 107 കോടിയും ഇക്ട്രോ -മെക്കാനിക്കൽ വിഭാഗത്തിന് 81.8 കോടിയും ട്രാൻസ്മിഷന് 25 കോടിയോളവുമാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.ഇതുവരെ 90 കോടിയോളം രൂപ പദ്ധതിക്കായി ചിലവഴിച്ചതായിട്ടാണ് അധികൃതരിൽ നിന്നും ലഭിച്ച വിവരം. 2014-ൽ ഫാസ്റ്റ് ട്രാക്കിൽപ്പെടുത്തി നേരിട്ട് നിർമ്മാണം ആരംഭിച്ച 230 കോടിയുടെ പദ്ധതി 2016 ൽ കമ്മീഷൻ ചെയ്യുന്നതിനായിരുന്നു വൈദ്യുതവകുപ്പ് ലക്ഷ്യമിട്ടിരുന്നത്.24 മെഗാവാട്ടാണ് പദ്ധതിയുടെ ഉത്പാദനശേഷി.
രണ്ട് പതിറ്റാണ്ട് മുമ്പ് വി ജെ പൗലോസ് കോതമംഗലം എം എൽ എ ആയിരിക്കുബോഴാണ് ഈ പദ്ധതിയെക്കുറിച്ചുള്ള സർവ്വേ നടപടികളും ടെണ്ടർ നടപടികളും പൂർത്തിയായത്. പാലക്കാട് കഞ്ചിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിൽക്കാൻ മെറ്റലറിജിക്കൽ ലിമിറ്റഡ് എന്ന കമ്പനിക്കായിരുന്നു ആദ്യം നിർമ്മാണ കരാർ നൽകിയിരുന്നത്. 16 മെഗാവാട്ട് വൈദ്യുതി ഇവിടെ ഉത്പാദിപ്പിച്ച് നൽകുമ്പോൾ കഞ്ചിക്കോട്ടുള്ള കബിനിയുടെ ആവശ്യത്തിലേക്ക് ഇത്രയും വൈദ്യുതി സൗജന്യമായി നൽകുമെന്നും 30 വർഷം കഴിയുമ്പോൾ പദ്ധതിയുടെ നിയന്ത്രണം കെ എസ് ഇ ബി ഏറ്റെടുക്കുമെന്നും പദ്ധതി നിശ്ചിത സമയത്ത് പൂർത്തിയാക്കിയില്ലെങ്കിൽ ദിനംപ്രതി 25000 രൂപ വൈദ്യുത വകുപ്പിന് കമ്പനി പിഴ നൽകണമെന്നുമായിരുന്നു കരാർ വ്യവസ്ഥ.
ഈകരാർ ഒപ്പുവച്ച് താമസിയാതെ തന്നെ വൈദ്യുത വകുപ്പ് കമ്പിനിക്ക് സൗജന്യ നിരക്കിൽ വൈദ്യുതി നൽകിത്തുടങ്ങി.നിശ്ചിത കാലാവധി കഴിഞ്ഞ് എട്ടുവർഷത്തോളം പിന്നിട്ടിട്ടും നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കമ്പിനിക്ക് കഴിഞ്ഞില്ല. ഒടുവിൽ പദ്ധതിക്കായി ഇറക്കിയിട്ട യന്ത്രഭാഗങ്ങൾ ഉപേക്ഷിച്ച് കമ്പിനി അധികൃതർ മുങ്ങി.ഈ ഇടപാടിൽ വൈദ്യതി നൽകിയ ഇനത്തിൽ മാത്രം 77 കോടി രൂപ വൈദ്യുതവകുപ്പിന് നഷ്ടമായി.പിഴ ഇനത്തിൽ കിട്ടേണ്ട തുക കൂടി കൂട്ടിയാൽ വൈദ്യുത വകുപ്പിന്റെ നഷ്ടം ശതകോടികൾ വരും.
പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ള സാങ്കേതിക വിദ്യ പ്രദേശത്തിന്റെ ഭൂമിശാസ്ത്രവുമായി പൊരുത്തപ്പെടുന്നതല്ലന്നും ഇതുമൂലം പദ്ധതി ലാഭകരമാവില്ലന്നുമാണ് ഒരു വിഭാഗം സാങ്കേതിക വിദഗ്ദ്ധർ ചൂണ്ടികാണിക്കപ്പെടുന്നത്. പ്രോജക്ട് റിപ്പോർട്ട് പ്രകാരം പദ്ധതിയിൽ സ്ഥാപിക്കുന്നത് ബൾബ് ടർബൈനാണ്.ലാഭകരമെന്ന് ഇതുവരെ പരക്കെ അംഗീകരിക്കപ്പെടാത്ത ബൾബ് ടർബൈൻ സിസ്റ്റം ഇവിടെ സ്ഥാപിക്കുന്നത് വൈദ്യുതവകുപ്പിലെ വെള്ളാനകളുടെയും തമിഴ്‌നാട് ലോബിയുടെയും താൽപ്പര്യത്തിലാണെന്നും ഇതുവഴി വൻ സാബത്തീകനേട്ടം ഇക്കൂട്ടർക്ക് ലഭിച്ചെന്നും പരക്കേ ആരോപണം ഉയർന്നിട്ടുണ്ട്.
ലോഹെഡ് ഇനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ പദ്ധതിയിൽ വെള്ളമൊഴുകുന്ന പൈപ്പിലാണ് ടർബൈനും വൈദ്യുതി ഉത്പ്പാദനത്തിനുള്ള അനുബന്ധ ഉപകരണരണങ്ങളും സ്ഥാപിക്കുന്നത്.വെള്ളത്തിന്റെ സമ്മർദ്ദം കുറഞ്ഞ സ്ഥലങ്ങളിലാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. 8 മെഗാവാട്ടിന്റെ വീതം മൂന്നു ജനറേറ്ററുകളാണ് പദ്ധതിയിൽ സ്ഥാപിക്കുന്നത്. ചൈനയിൽ സർവ്വസാധാരണമായി ഉപയോഗിക്കുന്ന ഈ സാങ്കേതിക വിദ്യ സംസ്ഥനത്ത് ഇതുവരെ ഉപയോഗിച്ചിട്ടില്ല.തമിഴ്‌നാട്ടിൽ ഈ സാങ്കേതിക വിദ്യയിൽ പണിതീർത്തിട്ടുള്ള വൈദ്യുത പദ്ധതി ഇതുവരെ ലാഭകരമല്ലെന്നാണ് റിപ്പോർട്ട്.
ഒന്നര ദശാബ്ദം മുൻപ് ഈ പദ്ധതിക്കുവേണ്ടി ഭൂതത്താൻകെട്ടിൽ പെരിയാർ തീരത്തെ സ്വാഭാവികവനം വെട്ടിവെളിപ്പിച്ചിരുന്നു.പിന്നീട് രൂപപ്പെട്ട സ്വഭാവിക വനം വെട്ടിമാറ്റാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നും അനുമതി ലഭിക്കാൻ രണ്ട് വർഷത്തോളം വൈകി.ഇതാണ് രണ്ടാംഘട്ടത്തിൽ പദ്ധതി നിർമ്മാണം വൈകാൻ കാരണമായത്. പദ്ധതി നിർമ്മാണത്തിനായി ഇടതുകരയിൽ സ്ഥലം ഉണ്ടായിരുന്നിട്ടും വനം നശിപ്പിച്ച് വലതുകരയിൽ പദ്ധതി സ്ഥാപിക്കുന്നത് പരിസ്ഥിതി പ്രവർത്തകരുടെ കനത്ത എതിർപ്പിന് കാരണമായിരുന്നു.
പദ്ധതി നിർമ്മാണത്തിനായി ഭൂതത്താൻ കെട്ടിൽ വലതുകരയിൽ ജലസേജന വകുപ്പിന് കീഴിലെ 2.18 ഹെക്ടർ ഭൂമിയും വനംവകുപ്പിന്റെ 2 ഹെക്ടർ ഭൂമിയുമാണ് വൈദ്യുതവകുപ്പ് ഏറ്റെടുത്തിട്ടുള്ളത്. ഭൂതത്താൻ കെട്ട് ജലസംഭരണിയിൽ നിന്നും കനാൽ വഴി എത്തിക്കുന്ന വെള്ളം വലീയ പൈപ്പുവഴി കടത്തിവിട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.