- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠിപ്പിച്ചു എന്ന തെറ്റുമാത്രമാണ് ഞാൻ ചെയ്തത്! എബിവിപി പ്രവർത്തകരുടെ കാലിൽ വീണ് കോളേജ് പ്രൊഫസർ; കാലിൽ വീണത് രാജ്യദ്രോഹിയെന്ന് വിളിച്ച അധിക്ഷേപിക്കലും ഭീഷണിപ്പെടുത്തലും അതിരു കടന്നപ്പോൾ; അദ്ധ്യാപകൻ കാലുപിടിക്കുന്ന വീഡിയോ വൈറൽ
ഭോപ്പാൽ: മധ്യപ്രദേശിൽ അദ്ധ്യാപകനെ കൊണ്ട് കാലുപിടിപ്പിച്ച് എബിവിപി പ്രവർത്തകർ. മണ്ട്‌സൂർ ജില്ലയിലെ രാജീവ് ഗാന്ധി കോളേജിലെ പ്രൊഫസർ ദിനേശ് ഗുപ്തയാണ് വിദ്യാർത്ഥികളുടെ കാല് മാറി മാറി പിടിക്കുന്നത്.രാജ്യദ്രോഹിയെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത എബിവിപി പ്രവർത്തകരുടെ കാല് പിടിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. ക്ലാസ് എടുത്തുകൊണ്ടിരിക്കെ ക്ലാസിനു പുറത്തെത്തി അദ്ധ്യാപകനെ രാജ്യദ്രോഹിയെന്ന് വിളിക്കുകയും പ്രതിഷേധത്തിനിടെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് കേട്ട് നിൽക്കുന്നതിനിടെയാണ് പുറത്തുവന്ന അദ്ധ്യാപകൻ വിദ്യാർത്ഥികളുടെ ഓരോരുത്തരുടേതായി കാല് പിടിച്ചത്. അപ്രതീക്ഷിതമായ അദ്ധ്യാപകന്റെ നീക്കത്തിൽ വിദ്യാർത്ഥികൾ കുതറിമാറി. മാറിപ്പോയ വിദ്യാർത്ഥികളുടെ പിന്നാലെ ചെന്ന് അദ്ധ്യാപകൻ അവരുടെ കാല് പിടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അവർ വിദ്യാർത്ഥികളായല്ല എത്തിയത്. രാഷ്ട്രീയക്കാരായാണ്. എന്നെ രാജ്യദ്രോഹിയെന്ന് വിളിച്ചുകൊണ്ടിരുന്നു. അതുകൊണ്ടാണ് അവരുടെ മുന്നിൽ ഞാൻ മുട്ടുമടക്കി കാല് തെട്ടത്. വ
ഭോപ്പാൽ: മധ്യപ്രദേശിൽ അദ്ധ്യാപകനെ കൊണ്ട് കാലുപിടിപ്പിച്ച് എബിവിപി പ്രവർത്തകർ. മണ്ട്‌സൂർ ജില്ലയിലെ രാജീവ് ഗാന്ധി കോളേജിലെ പ്രൊഫസർ ദിനേശ് ഗുപ്തയാണ് വിദ്യാർത്ഥികളുടെ കാല് മാറി മാറി പിടിക്കുന്നത്.രാജ്യദ്രോഹിയെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത എബിവിപി പ്രവർത്തകരുടെ കാല് പിടിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.
ക്ലാസ് എടുത്തുകൊണ്ടിരിക്കെ ക്ലാസിനു പുറത്തെത്തി അദ്ധ്യാപകനെ രാജ്യദ്രോഹിയെന്ന് വിളിക്കുകയും പ്രതിഷേധത്തിനിടെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് കേട്ട് നിൽക്കുന്നതിനിടെയാണ് പുറത്തുവന്ന അദ്ധ്യാപകൻ വിദ്യാർത്ഥികളുടെ ഓരോരുത്തരുടേതായി കാല് പിടിച്ചത്. അപ്രതീക്ഷിതമായ അദ്ധ്യാപകന്റെ നീക്കത്തിൽ വിദ്യാർത്ഥികൾ കുതറിമാറി. മാറിപ്പോയ വിദ്യാർത്ഥികളുടെ പിന്നാലെ ചെന്ന് അദ്ധ്യാപകൻ അവരുടെ കാല് പിടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
അവർ വിദ്യാർത്ഥികളായല്ല എത്തിയത്. രാഷ്ട്രീയക്കാരായാണ്. എന്നെ രാജ്യദ്രോഹിയെന്ന് വിളിച്ചുകൊണ്ടിരുന്നു. അതുകൊണ്ടാണ് അവരുടെ മുന്നിൽ ഞാൻ മുട്ടുമടക്കി കാല് തെട്ടത്. വിദ്യാർത്ഥികൾ പഠിച്ച് ജീവിതത്തിൽ മെച്ചപ്പെടണമെന്ന് മാത്രമാണ് എന്റെ ആഗ്രഹം. മറ്റൊന്നിനെ കുറിച്ചും ഞാൻ ചിന്തിക്കാറില്ല. പ്രൊഫസർ ഗുപ്ത പറയുന്നു. പഠിപ്പിക്കുകയെന്ന തെറ്റു മാത്രമാണ് ഞാൻ ചെയ്തതെന്ന് അദ്ധ്യാപകൻ പറയുന്നത് വേറലായ വീഡിയോയിൽ വ്യക്തമായി കേൾക്കാം.