- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അതിഥി തൊഴിലാളികൾക്ക് അടക്കം എല്ലാവർക്കും വാക്സീൻ നൽകിയ ആദ്യ നഗരം; രാജ്യത്തിന് മാതൃകയായി ഭുവനേശ്വർ
ന്യൂഡൽഹി: അതിഥി തൊഴിലാളികൾക്ക് അടക്കം നൂറു ശതമാനം ജനങ്ങൾക്കും കോവിഡ് വാക്സീൻ നൽകിയ രാജ്യത്തെ ആദ്യ നഗരമെന്ന നേട്ടം കരസ്ഥമാക്കി ഒഡിഷയിലെ ഭുവനേശ്വർ. 55 വാക്സിനേഷൻ കേന്ദ്രങ്ങളാണ് ഭുവനേശ്വറിൽ ഉള്ളത്.
18,16,000 പേർക്കാണു വാക്സീൻ നൽകിയത്. ഭുവനേശ്വർ മുനിസിപ്പൽ കോർപറേഷൻ തെക്ക്-കിഴക്കൻ സോണൽ ഡപ്യൂട്ടി കമ്മിഷണർ അൻഷുമാൻ രാഥാണ് ഇക്കാര്യം അറിയിച്ചത്.
18 വയസ്സിന് മുകളിൽ 9,07,000 പേരാണു നഗരത്തിലുണ്ടായിരുന്നത്. ഇതിൽ 31,000 പേർ ആരോഗ്യ പ്രവർത്തകരും 33,000 ആളുകൾ കോവിഡ് മുൻനിര പോരാളികളുമാണ്. 5,17,000 പേരാണ് 18നും 45 വയസ്സിനും ഇടയിൽ ഉണ്ടായിരുന്നത്. 3,20,000 പേർ 45 വയസ്സിന് മുകളിൽ ഉള്ളവരാണ്.
ന്യൂസ് ഡെസ്ക്
Next Story