- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഛത്തീസ്‌ഗഡിൽ പിസിസി അധ്യക്ഷൻ ഭൂപേഷ് ഭാഗൽ മുഖ്യമന്ത്രി; റായ്പൂരിൽ ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ തീരുമാനം; അധികാരത്തിലേറുന്നതിന് പിന്നാലെ കാർഷിക കടങ്ങൾ എഴുതിത്ത്ത്തള്ളുമെന്ന വാഗ്ദാനം പാലിക്കുമെന്നും കോൺഗ്രസ് നേതൃത്വം
റായ്പൂർ: ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയായി പിസിസി അധ്യക്ഷൻ ഭൂപേഷ് ഭാഗലിനെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മിന്നും വിജയം സ്വന്തമാക്കിയിട്ടും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ താമസം നേരിട്ടിരുന്നു. റായ്പൂരിൽ ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ ബാഗലിന്റെ പേര് അംഗങ്ങളെല്ലാവരും ചേർന്ന് അംഗീകരിക്കുകയായിരുന്നു. പിസിസി അധ്യക്ഷൻ ഭൂപേഷ് ബാഗൽ, അമ്പികർപൂർ എംഎൽഎ ടി എസ് സിങ് ദിയോ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുണ്ടായിരുന്നു. 90 അംഗ നിയമസഭയിൽ 68 സീറ്റും വിജയിച്ചാണ് കോൺഗ്രസ് ഛത്തീസ്‌ഗഡിൽ അധികാരമുറപ്പിച്ചത്. മധ്യപ്രദേശിൽ കമൽനാഥും രാജസ്ഥാനിൽ അശോക് ഗെഹ്‌ലോട്ടുമാണ് മുഖ്യമന്ത്രിമാർ. രാജസ്ഥാൻ കോൺഗ്രസിൽ പുതിയ ആവേശം കൊണ്ടു വന്ന സച്ചിൻ പൈലറ്റ് രാജസ്ഥാനിൽ ഉപമുഖ്യമന്ത്രിയുമാകും. തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയതിന് പിന്നാലെ കാർഷിക കടങ്ങൾ എഴുതിത്ത്ത്ത്തള്ളുമെന്ന വാഗ്ദാനം കോൺഗ്രസ് പാലിക്കാനൊരുങ്ങുകയാണ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിയെ പരാജയപ്പെടുത്തി അധികാരത്തിലേറിയ
റായ്പൂർ: ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയായി പിസിസി അധ്യക്ഷൻ ഭൂപേഷ് ഭാഗലിനെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മിന്നും വിജയം സ്വന്തമാക്കിയിട്ടും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ താമസം നേരിട്ടിരുന്നു. റായ്പൂരിൽ ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ ബാഗലിന്റെ പേര് അംഗങ്ങളെല്ലാവരും ചേർന്ന് അംഗീകരിക്കുകയായിരുന്നു. പിസിസി അധ്യക്ഷൻ ഭൂപേഷ് ബാഗൽ, അമ്പികർപൂർ എംഎൽഎ ടി എസ് സിങ് ദിയോ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുണ്ടായിരുന്നു.
90 അംഗ നിയമസഭയിൽ 68 സീറ്റും വിജയിച്ചാണ് കോൺഗ്രസ് ഛത്തീസ്‌ഗഡിൽ അധികാരമുറപ്പിച്ചത്. മധ്യപ്രദേശിൽ കമൽനാഥും രാജസ്ഥാനിൽ അശോക് ഗെഹ്‌ലോട്ടുമാണ് മുഖ്യമന്ത്രിമാർ. രാജസ്ഥാൻ കോൺഗ്രസിൽ പുതിയ ആവേശം കൊണ്ടു വന്ന സച്ചിൻ പൈലറ്റ് രാജസ്ഥാനിൽ ഉപമുഖ്യമന്ത്രിയുമാകും. തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയതിന് പിന്നാലെ കാർഷിക കടങ്ങൾ എഴുതിത്ത്ത്ത്തള്ളുമെന്ന വാഗ്ദാനം കോൺഗ്രസ് പാലിക്കാനൊരുങ്ങുകയാണ്.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിയെ പരാജയപ്പെടുത്തി അധികാരത്തിലേറിയ ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ കാർഷിക കടങ്ങളാണ് എത്രയും വേഗം എഴുതിത്ത്ത്ത്തള്ളുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. അധികാരം ലഭിച്ചാൽ പത്ത് ദിവസത്തിനകം കാർഷിക കടങ്ങൾ എഴുതിത്ത്ത്ത്തള്ളുമെന്ന് കോൺഗ്രസ് മൂന്ന് സംസ്ഥാനങ്ങളിലും വാ?ഗ്ദാനം നൽകിയിരുന്നു.