- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈവേ നിർമ്മാണ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയെ സംസാരിക്കാൻ അനുവദിക്കാതെ ബിജെപി പ്രവർത്തകർ; പ്രധാനമന്ത്രിയുടെ പ്രസംഗ സമയത്ത് സൂചി വീണാൽ കേൾക്കുന്ന നിശബ്ദത: മോദിക്കൊപ്പം ഇനി വേദി പങ്കിടില്ലെന്ന് ഉറച്ച് ഹരിയാന മുഖ്യമന്ത്രി
ഹിസർ: പ്രസംഗ പീഠത്തിൽ എത്തിയാൽ ആളുകളെ കൈയിലെടുക്കാൻ ഒരു പ്രത്യേക കഴിവു തന്നെ വേണം. ബോറൻ പ്രസംഗമാണെങ്കിൽ ആരും തിരിഞ്ഞു നോക്കില്ലെന്ന കാര്യം ഉറപ്പാണ്. അതേസമയം തന്നെ മികച്ച പ്രസംഗമാണെങ്കിൽ ആളുകൾ കാത് കൂർപ്പിച്ചിരിക്കുകയും ചെയ്യും. രാജ്യത്തെ ഏറ്റവും മികച്ച പ്രാസംഗികരിൽ ഒരാൾ കൂടിയായ നരേന്ദ്ര മോദിക്കൊപ്പം ഇങ്ങനെ പ്രസംഗ വേദി പങ്കിട്

ഹിസർ: പ്രസംഗ പീഠത്തിൽ എത്തിയാൽ ആളുകളെ കൈയിലെടുക്കാൻ ഒരു പ്രത്യേക കഴിവു തന്നെ വേണം. ബോറൻ പ്രസംഗമാണെങ്കിൽ ആരും തിരിഞ്ഞു നോക്കില്ലെന്ന കാര്യം ഉറപ്പാണ്. അതേസമയം തന്നെ മികച്ച പ്രസംഗമാണെങ്കിൽ ആളുകൾ കാത് കൂർപ്പിച്ചിരിക്കുകയും ചെയ്യും. രാജ്യത്തെ ഏറ്റവും മികച്ച പ്രാസംഗികരിൽ ഒരാൾ കൂടിയായ നരേന്ദ്ര മോദിക്കൊപ്പം ഇങ്ങനെ പ്രസംഗ വേദി പങ്കിട്ട ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡക്ക് ശരിക്കും മതിയായി. ഇനി ഒരിക്കലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പൊതുപരിപാടിയിൽ പങ്കെടുക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി പറയുകയും ചെയ്തു.
കാരണം ഇതാണ്: ഹരിയാന രാജസ്ഥാൻ അതിർത്തി ഹൈവേയുടെ നിർമ്മാണോദ്ഘാടന ചടങ്ങിൽ സംസാരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് മോദി പങ്കെടുക്കുന്ന പരിപാടിയിൽ ഇനി വരില്ലെന്ന് ഹൂഡ പറഞ്ഞത്. ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി സംസാരിക്കാനെത്തിയപ്പോൾ മുതൽ അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കാതെ സദസിലിരുന്ന ബിജെപി പ്രവർത്തകർ ബഹളം വച്ചു. അതുകൊണ്ട് മുഖ്യമന്ത്രിക്ക് രണ്ട് വാക്ക് സംസാരിക്കാനും ആയില്ല.
എന്നാൽ നരേന്ദ്ര മോദി സംസാരിക്കാൻ എത്തിയപ്പോൾ സ്ഥിതി മറിച്ചായിരുന്നു. സൂചി വീണാൽ പോലും കേൾക്കുന്ന നിശബ്ദതയ്യാണ് സദസിൽ. പ്രസംഗം തീരുന്നത് വരെ ഈ അവസ്ഥ തുടർന്നു. ഇതിനിടെ ഒന്നും സംസാരിക്കാനാവാതെ മടങ്ങിയ മുഖ്യമന്ത്രി മാദ്ധ്യമ പ്രവർത്തകരെ തന്റെ പ്രതിഷേധമറിയിക്കുകയായിരുന്നു.

