- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് ലക്ഷങ്ങൾ: ഇന്ത്യൻ ക്രിക്കറ്റ് താരം ഭുവനേശ്വർ കുമാർ ക്വാറന്റീനിൽ; ശ്രീലങ്കൻ പര്യടനത്തിന് മുമ്പ് താരം പൂർണ കായിക ക്ഷമത കൈവരിക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ
ന്യൂഡൽഹി: കോവിഡ് ലക്ഷണങ്ങളെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ഭുവനേശ്വർ കുമാർ ക്വാറന്റീനിൽ പ്രവേശിച്ചു. ഭാര്യ നുപുർ നഗറിനും കോവിഡ് ലക്ഷണങ്ങളുണ്ട്.
കഴിഞ്ഞ 22ന് ഭുവനേശ്വർ കുമാറിന്റെ അമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇരുവരും ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയ്ത്. ഇതിനിടെ താരത്തിന് പോസിറ്റീവായെന്നുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്.
ഇംഗ്ലണ്ട് പര്യടനനത്തിനും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനുമുള്ള ടീമിനുമുള്ള ടീമിൽ ഭുവി ഉൾപ്പെട്ടിരുന്നില്ല. അടുത്തമാസം നടക്കുന്ന ശ്രീലങ്കൻ പര്യടനമാണ് ഭുവിക്ക് ഇനി കളിക്കേണ്ടത്. ഇനി കൊവിഡാണെങ്കിൽ കൂടി അപ്പോഴേക്കും ജൂൺ ആവുമ്പോഴേക്കും പൂർണ കായികക്ഷമത കൈവരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
അമ്മയ്ക്ക് കോവിഡ് ബാധിച്ച സമയത്ത് നടത്തിയ പരിശോധനയിൽ കുടുംബാംഗങ്ങൾ നെഗറ്റീവായിരുന്നു. പരിക്കിനെ തുടർന്ന് ഏറെനാൾ പുറത്തായിരുന്ന ഭുവി ഇംഗ്ലണ്ടിനെതിരെ നിശ്ചിത ഓവർ മത്സരങ്ങൾക്കാണ് തിരിച്ചെത്തിയത്. പിന്നാലെ ഐപിഎല്ലും കളിച്ചു.
ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിക്കുകയാണെന്ന വാർത്തകൾ അടുത്തിടെ വന്നിരുന്നു. എന്നാൽ ഇക്കാര്യം ഭുവി തള്ളുകയുണ്ടായി.