മുംബൈ: ഭുവനേശ്വർ കുമാറാണ് ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച പേസ് ബൗളറെന്ന് വസീം അക്രം.മുഹമ്മദ് ഷമി, ജസ്പ്രീത് ഭുംറ, ഉമേഷ് യാദവ്, ഇഷാന്ത് ശർമ്മ തുടങ്ങിയ നിരവധി കഴിവുറ്റ ബൗളർമാർ ടീം ഇന്ത്യയ്ക്ക് ഉണ്ടെങ്കിലും ഭുവനേശ്വർ ഏറെ വ്യത്യസ്താനാണെന്ന് താരം പറയുന്നു.

ഇരു വശത്തേക്കും ഒരു പോലെ പന്ത് സ്വിങ് ചെയ്യിക്കാനുള്ള ഭുവിയുടെ കഴിവാണ് മറ്റ് ഇന്ത്യൻ താരങ്ങളിൽ നിന്നും താരത്തെ വ്യത്യസ്തനാക്കുന്നത്. പേസ് ബൗളിംഗിൽ മാറ്റങ്ങൾ വരുത്തുന്നതിൽ ഭുവിക്കുള്ള കഴിവ് പ്രശംസനീയമാണെന്നും ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് പരമ്പരയിൽ തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച ഇന്ത്യൻ പേസർ ഭുവിയാണെന്നും അക്രം പറഞ്ഞു. ബോളിംഗിലെ വേഗത കൂട്ടാൻ കഴിഞ്ഞതോടെ ഏതൊരു ബാറ്റ്സ്മാനും പേടിക്കുന്ന നിലയിലേക്ക് വളരാൻ ഭുവിക്ക് കഴിഞ്ഞായും അക്രം വെളിപ്പെടുത്തുന്നു.