- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂനതകൾ ഒന്നുമില്ലാതെ ചുവന്ന പശുക്കുട്ടി ജെറുസലേമിൽ പിറന്ന് കഴിഞ്ഞു; ബൈബിളിൽ പറഞ്ഞത് പോലെ ലോകം അവസാനിക്കാനുള്ള ശുദ്ധീകരണ പ്രക്രിയ ഉടൻ തുടങ്ങും; ലോകാവസാനം പ്രവചിച്ച് വീണ്ടും ചിലർ രംഗത്ത്
യെരുശലേം; ലോകം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട പ്രവചനങ്ങൾ ഉയർത്തിക്കാട്ടി ഭയം ജനിപ്പിച്ച് കാലാകാലങ്ങളായി നിരവധി പേർ രംഗത്ത് വന്ന് കൊണ്ടിരിക്കുന്നുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരു ലോകാവസാന മുന്നറിയിപ്പുമായി ചിലർ മുന്നോട്ട് വന്നിട്ടുണ്ട്. 2000 വർഷങ്ങൾക്കിടെ ജെറുസലേമിൽ ന്യൂനതകൾ ഒന്നുമില്ലാത്ത ചുവന്ന പശുക്കുട്ടി പിറന്നത് ലോകാവസാനത്തിന്റെ ലക്ഷണമാണെന്നാണ് ഇവർ മുന്നറിയിപ്പേകുന്നത്. വർഷങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു പശുക്കുട്ടി ജെറുസലേമിൽ പിറക്കുന്നതെന്നും അത് ബൈബിളിൽ പ്രവചിച്ചത് പോലുള്ള ലോകാവസാനത്തിന്റെ ലക്ഷണമാണെന്നും വർഷങ്ങൾക്ക് മുമ്പേ ഇത് പ്രവചിക്കപ്പെട്ടിരുന്നുവെന്നും പുതിയ ലോകാവസാന പ്രവചനത്തെ പിന്തുണക്കുന്നവർ എടുത്ത് കാട്ടുന്നു. ഈ പശുക്കുട്ടിയുടെ പിറവിയോടെ ലോകം അവസാനിക്കാനുള്ള ശുദ്ധീകരണ പ്രക്രിയ ഉടൻ ആരംഭിക്കുമെന്നും അവർ പ്രവചിക്കുന്നു. ജെറുസലേമിൽ കഴിഞ്ഞ മാസം അവസാനമാണീ ചുവന്ന പശുക്കുട്ടി പിറന്നിരിക്കുന്നത്. യെരുശലേം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മതപരമായ സംഘടനയായ ദി ടെംപിൾ ഇൻസ്റ്റിറ്റ്യൂട്ട് സൂക്ഷ്മ
യെരുശലേം; ലോകം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട പ്രവചനങ്ങൾ ഉയർത്തിക്കാട്ടി ഭയം ജനിപ്പിച്ച് കാലാകാലങ്ങളായി നിരവധി പേർ രംഗത്ത് വന്ന് കൊണ്ടിരിക്കുന്നുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരു ലോകാവസാന മുന്നറിയിപ്പുമായി ചിലർ മുന്നോട്ട് വന്നിട്ടുണ്ട്. 2000 വർഷങ്ങൾക്കിടെ ജെറുസലേമിൽ ന്യൂനതകൾ ഒന്നുമില്ലാത്ത ചുവന്ന പശുക്കുട്ടി പിറന്നത് ലോകാവസാനത്തിന്റെ ലക്ഷണമാണെന്നാണ് ഇവർ മുന്നറിയിപ്പേകുന്നത്.
വർഷങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു പശുക്കുട്ടി ജെറുസലേമിൽ പിറക്കുന്നതെന്നും അത് ബൈബിളിൽ പ്രവചിച്ചത് പോലുള്ള ലോകാവസാനത്തിന്റെ ലക്ഷണമാണെന്നും വർഷങ്ങൾക്ക് മുമ്പേ ഇത് പ്രവചിക്കപ്പെട്ടിരുന്നുവെന്നും പുതിയ ലോകാവസാന പ്രവചനത്തെ പിന്തുണക്കുന്നവർ എടുത്ത് കാട്ടുന്നു. ഈ പശുക്കുട്ടിയുടെ പിറവിയോടെ ലോകം അവസാനിക്കാനുള്ള ശുദ്ധീകരണ പ്രക്രിയ ഉടൻ ആരംഭിക്കുമെന്നും അവർ പ്രവചിക്കുന്നു.
ജെറുസലേമിൽ കഴിഞ്ഞ മാസം അവസാനമാണീ ചുവന്ന പശുക്കുട്ടി പിറന്നിരിക്കുന്നത്. യെരുശലേം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മതപരമായ സംഘടനയായ ദി ടെംപിൾ ഇൻസ്റ്റിറ്റ്യൂട്ട് സൂക്ഷ്മമായി പരിശോധിച്ചിരുന്നു. യഹൂദന്മാരുടെയും ക്രിസ്ത്യാനികളുടെയും വിശുദ്ധ പുസ്തകങ്ങളിൽ പ്രവചിച്ചിരിക്കുന്ന ലോകാവസാന പ്രവചനത്തിലേക്ക് നയിക്കുന്ന പശുക്കുട്ടിയാണിതെന്ന മുന്നറിയിപ്പ് ശക്തമായതിനെ തുടർന്നായിരുന്നു ഈ പരിശോധന.ബൈബിളിലെ 19ാം അധ്യായത്തിൽ ദൈവം മോശയോടും ഇസ്രയേലുകാരോടും ന്യൂനതകൾ ഇല്ലാത്ത ചുവന്ന പശുക്കുട്ടിയെ കൊണ്ട് വരാൻ ആവശ്യപ്പെടുന്നുണ്ട്.
ക്ലീൻസിങ് സെറിമണിയുടെ ഭാഗമായിട്ടാണീ ആവശ്യം ദൈവം മുന്നോട്ട് വച്ചിരുന്നത്. ചുവന്ന പശുക്കുട്ടിയെ ബലികൊടുത്ത് മാത്രമേ ജെറുസലേമിൽ മൂന്നാമത് ദേവാലയം പണിയാനാവൂ എന്നും ഈ ബൈബിൾ ഭാഗം വിശദീകരിക്കുന്നു. ഇതിനെ തുടർന്നാവാം മിശിഹായുടെ തിരിച്ച് വരവും ജഡ്ജ്മെന്റ് ഡേയും അരങ്ങേറുന്നതെന്നും ചില ദൈശാസ്ത്രജ്ഞന്മാർ അവകാശപ്പെടുന്നുണ്ട്. ഇതിന് മുമ്പ് ഇവിടെ പിറന്ന നിരവധി ചുവന്ന പശുക്കുട്ടുകളുണ്ട്. എന്നാൽ അവയ്ക്കെല്ലാം എന്തെങ്കിലും തകരാറുകളുണ്ടായിരുന്നുവെന്നും അതിനാൽ അവയൊന്നും ബൈബിൾ പ്രവചനം നടപ്പിലാക്കാൻ പര്യാപ്തമല്ലായിരുന്നുവെന്നുമാണ് സൂചന.
എന്നാൽ ഇപ്പോൾ പിറന്നിരിക്കുന്ന ചുവപ്പ് പശുക്കുട്ടിക്ക് തകരാറുകളൊന്നുമില്ലാത്തതിനാൽ ഈ പശുക്കുട്ടിയിൽ ടെംപിൾ ഇൻസ്റ്റിറ്റ്യൂട്ടിന് താൽപര്യമേറെയുണ്ട്. ജന്മനാ യാതൊരു തകരാറുമില്ലാത്ത ശുദ്ധമായ ചുവപ്പിലുള്ള പശുക്കുട്ടിയാണിതെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് വിലയിരുത്തിയിരിക്കുന്നത്. ജെറുസലേമിലെ വിശുദ്ധ ദേവാലയം പുനർനിർമ്മിക്കുന്നതിനായി 1987ലായിരുന്നു ടെംപിൾ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ടിരുന്നത്. പുതിയതായി പിറന്നിരിക്കുന്ന ചുവന്ന പശുക്കുട്ടിയെ തന്റെ പ്രവചനം നടപ്പിലാക്കുന്നതിനായി മിശിഹാ തയ്യാറാക്കിക്കൊണ്ടിരിക്കുന്നുവെന്നാണ് ഈ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റിൽ എടുത്ത് കാട്ടിയിരിക്കുന്നത്.