ബ്രിസ്ബൻ: സീറോ മലബാർ മെൽബൺ രൂപതയുടെ നാലാമത് വാർഷികാഘോഷങ്ങളോടനു ബന്ധിച്ച് കൃപാഭിഷേകം ബൈബിൾ കൺവൻഷൻ സംഘടിപ്പിക്കുന്നു. ആഷ് ഗ്രൂവ് മാരിസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിലാണ് കൺവൻഷൻ നടക്കുക.

ഈ മാസം 29, 30 , ഒക്ടബോർ 1 തീയതികളിൽ നടക്കുന്ന വാർഷിക ബൈബിൾ കൺവൻഷൻ നയിക്കുന്നത് അണക്കര മരിയൻ റിട്രീറ്റ് സെന്റർ സ്ഥാപകനും പ്രശസ്ത ധ്യാന ഗുരുവുമായ ഫാ ഡൊമനിക് വളമനാൽ ആണ്.ബ്രിസ്ബൻ നോർത്ത് സെന്റ് അൽഫോൻസാ ഇടവകയും ബ്രിസ്ബൻ സൗത്ത് സെന്റ് തോമസ് ഇടവകയും സംയുകതമായി കൺവൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായികൊണ്ടിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് : ഫാ വർഗീസ് വാവോലിൽ: 0431748521,ഫാ എബ്രഹാം കഴുന്നടിയിൽ: 0401180633, ജോർജ് വർക്കി: 0434003836, ബാജി ഇക്കീര-0431605457, ആന്റണി പുളിക്കോട്: 0402179074, ജോസ് തോമസ്: 0411787651

ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കൺവൻഷനിൽ പങ്കെടുക്കുന്നവർക്കായി സൗജന്യ താമസസൗകര്യങ്ങൾക്ക് വേണ്ടി ബിനു ചാക്കോ-0469304631, തോമസ് മാത്യു; 0413946243 എന്നിവരുമായി ബന്ധപ്പെടുക.