- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൂസ്റ്റണിൽ ബൈബിൾ കൺവൻഷൻ സെപ്റ്റംബർ 30ന്
ഹൂസ്റ്റൺ: ഹാർവി ദുരന്തക്കെടുതിയിൽ വേദനയനുഭവിക്കുന്നവർക്ക് ആശ്വാസം പകരുന്നതിനും ദൈവത്തിന്റെ വലിയ കരുതലിന് നന്ദി കരേറ്റുന്നതിനുമായി സ്പ്രിങ്‌സ് ഇന്റർനാഷനൽ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഏകദിന ബൈബിൾ കൺവൻഷൻ നടത്തുന്നു. സെപ്റ്റംബർ 30 ന് ശനിയാഴ്ച വൈകിട്ട് 6 ന് സ്റ്റാഫോർഡിലുള്ള സെന്റ് ജോൺസ് ക്‌നാനായ ദേവാലയത്തിൽ (802 BrandLane, Stafford, TX-77477) ആണു കൺവൻഷൻ നടക്കുന്നത്. പ്രമുഖ ദൈവശാസ്ത്രജ്ഞനും അസീസി മാസികയുടെ ചീഫ് എഡിറ്ററും പ്രസിദ്ധ കൺവൻഷൻ പ്രസംഗകൻ ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ കോൺഗ്രിഗേഷൻ അംഗവും കപ്പൂച്ചിയൻ വൈദികനുമായ ഫാ. തോമസ് കണ്ണന്താനം തിരുവചന പ്രഘോഷണത്തിന് നേതൃത്വം നൽകും. പരിശുദ്ധാത്മാവ് എന്ന വിഷയത്തെ ആധാരമാക്കിയുള്ള ഗഹനമായ തിരുവചന ചിന്തകർ ശ്രവിച്ച് അനുഗ്രഹം പ്രാപിക്കാൻ ജാതി മത ഭേദമെന്യേ ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്:റവ. ഫാ. സഖറിയാ പി. : 713 501 8861അനൂപ് ചെറുകാട്ടൂർ : 727 255 3650ഫിലിപ്പ് പതിയിൽ : 832 389 0257രവി വർഗീസ് : 281 499 4593
ഹൂസ്റ്റൺ: ഹാർവി ദുരന്തക്കെടുതിയിൽ വേദനയനുഭവിക്കുന്നവർക്ക് ആശ്വാസം പകരുന്നതിനും ദൈവത്തിന്റെ വലിയ കരുതലിന് നന്ദി കരേറ്റുന്നതിനുമായി സ്പ്രിങ്‌സ് ഇന്റർനാഷനൽ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഏകദിന ബൈബിൾ കൺവൻഷൻ നടത്തുന്നു.
സെപ്റ്റംബർ 30 ന് ശനിയാഴ്ച വൈകിട്ട് 6 ന് സ്റ്റാഫോർഡിലുള്ള സെന്റ് ജോൺസ് ക്‌നാനായ ദേവാലയത്തിൽ (802 BrandLane, Stafford, TX-77477) ആണു കൺവൻഷൻ നടക്കുന്നത്. പ്രമുഖ ദൈവശാസ്ത്രജ്ഞനും അസീസി മാസികയുടെ ചീഫ് എഡിറ്ററും പ്രസിദ്ധ കൺവൻഷൻ പ്രസംഗകൻ ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ കോൺഗ്രിഗേഷൻ അംഗവും കപ്പൂച്ചിയൻ വൈദികനുമായ ഫാ. തോമസ് കണ്ണന്താനം തിരുവചന പ്രഘോഷണത്തിന് നേതൃത്വം നൽകും.
പരിശുദ്ധാത്മാവ് എന്ന വിഷയത്തെ ആധാരമാക്കിയുള്ള ഗഹനമായ തിരുവചന ചിന്തകർ ശ്രവിച്ച് അനുഗ്രഹം പ്രാപിക്കാൻ ജാതി മത ഭേദമെന്യേ ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
റവ. ഫാ. സഖറിയാ പി. : 713 501 8861
അനൂപ് ചെറുകാട്ടൂർ : 727 255 3650
ഫിലിപ്പ് പതിയിൽ : 832 389 0257
രവി വർഗീസ് : 281 499 4593