മെൽബൺ: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷൻ മെൽബണിലെ രണ്ടു സെന്ററുകളിലായി നടത്തുന്ന വിശ്വാസ പരിശീലന ക്ലാസുകളിലെ കുട്ടികൾക്കുവേണ്ടി ബൈബിൾ അധിഷ്ഠിതമായ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മത്സരം സംഘടിപ്പിക്കുന്നു.

ജൂലൈ 23നു (ശനി) രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് മത്സരങ്ങൾ. ഫാൻസി ഡ്രസ്, കളറിങ്, പിക്ചർ മെമ്മറി, സോളോ ബൈബിൾ സ്റ്റോറി, പെൻസിൽ ഡ്രോയിങ്, ബൈബിൾ റീഡിങ്, ഡാൻസ്, പ്രസംഗം, ബൈബിൾ സ്‌കിറ്റ്, ബൈബിൾ ക്വിസ്, പുരാതനപാട്ട്, ബൈബിൾ മോണോ ആക്ട് തുടങ്ങിയ ഇനങ്ങളിൽ വിവിധ ക്ലാസുകളിലെ കുട്ടികൾക്കുവേണ്ടി മത്സരങ്ങൾ.

സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ പ്രഥമ ചാപ്ലെയിൻ ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി, ട്രസ്റ്റിമാരായ സ്റ്റീഫൻ ഓക്കാടൻ, സോളമൻ ജോർജ്, വിശ്വാസ പരിശീലന അദ്ധ്യാപകർ, പാരിഷ് കൗൺസിൽ അംഗങ്ങൾ, വിവിധ സംഘടന ഭാരവാഹികൾ മാതാപിതാക്കൾ എന്നിവർ ബൈബിൾ കലോത്സവം 2016നു നേതൃത്വം നൽകും.

യേശുക്രിസ്തുവിന്റെ ജീവിത മാതൃക വളർന്നുവരുന്ന കുട്ടികൾക്കു മനസിലാക്കി കൊടുക്കാൻ ഇതുപോലുള്ള ബൈബിൾ കലോത്സവം വഴി കഴിയുമെന്നു ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി പ്രത്യാശ പ്രകടിപ്പിച്ചു.