- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിൻ സീറോ മലബാർ സഭയുടെ ബൈബിൾ കലോത്സവം 2016' 18ന്
ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സഭ കുടിയേറ്റത്തിന്റെ പത്താമത് വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഡബ്ലിൻ സീറോ മലബാർ സഭയുടെ നാലാമത് ബൈബിൾ കലോത്സവം 18 ഞായറാഴ്‌ച്ച ബൂമോണ്ട് ആർട്ടൈൻ ഹാളിൽ വച്ചു നടത്തപ്പെടുന്നു. ഉച്ചക്ക് 2.30 ആരംഭിക്കുന്ന പൊതുയോഗം ഉദ്ഘാടനംചെയ്യുന്നത് Fr.Gerard Deegan ആണ് (Parish priest, The Church of the Nativity of Our Lord Beaumont) പൊതുയോഗംഅധ്യക്ഷൻ മോൺസിഞ്ഞോർ ആന്റണി പെരുമായനാണ് (National Coordinator, Syro Malabar Catholic Church Ireland). വൈകിട്ട് 8 മണി വരെ നീണ്ടു നിൽക്കുന്ന കലോത്സവത്തിൽ ഡബ്ലിൻ സിറോ മലബാർ സഭയുടെ 9 മാസ് സെന്ററുകളിൽ നിന്നുള്ള പ്രതിഭകൾ അണിയിച്ചൊരുക്കുന്ന കലാവിരുന്നാണ് അവതരിപ്പിക്കപ്പെടുന്നത്.ഡബ്ലിൻ സീറോ മലബാർ സഭയിലെ നവ പ്രതിഭകളെആദരിക്കുവാനും ഈ അവസരം വിനിയോഗിക്കുന്നതാണ്. ബൈബിൾ ക്വിസ് 2016 ൽ Juniors, Seniors, Supper seniors വിഭാഗങളിൽ സമ്മാനാർഹരായവർക്ക് വേദിയിൽ സമ്മാനങ്ങൾ നൽകും. കൂടാതെ കാറ്റിക്കിസം സെൻട്രൽ ലെവൽ പരീക്ഷയിൽ സ്‌കോളർഷിപ്‌നേടിയ 5 - 10 ക്ലാസ്സിലെ കുട്ടികളെയുംആ
ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സഭ കുടിയേറ്റത്തിന്റെ പത്താമത് വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഡബ്ലിൻ സീറോ മലബാർ സഭയുടെ നാലാമത് ബൈബിൾ കലോത്സവം 18 ഞായറാഴ്‌ച്ച ബൂമോണ്ട് ആർട്ടൈൻ ഹാളിൽ വച്ചു നടത്തപ്പെടുന്നു.
ഉച്ചക്ക് 2.30 ആരംഭിക്കുന്ന പൊതുയോഗം ഉദ്ഘാടനംചെയ്യുന്നത്
Fr.Gerard Deegan ആണ് (Parish priest, The Church of the Nativity of Our Lord Beaumont) പൊതുയോഗംഅധ്യക്ഷൻ മോൺസിഞ്ഞോർ ആന്റണി പെരുമായനാണ് (National Coordinator, Syro Malabar Catholic Church Ireland). വൈകിട്ട് 8 മണി വരെ നീണ്ടു നിൽക്കുന്ന കലോത്സവത്തിൽ ഡബ്ലിൻ സിറോ മലബാർ സഭയുടെ 9 മാസ് സെന്ററുകളിൽ നിന്നുള്ള പ്രതിഭകൾ അണിയിച്ചൊരുക്കുന്ന കലാവിരുന്നാണ് അവതരിപ്പിക്കപ്പെടുന്നത്.
ഡബ്ലിൻ സീറോ മലബാർ സഭയിലെ നവ പ്രതിഭകളെആദരിക്കുവാനും ഈ അവസരം വിനിയോഗിക്കുന്നതാണ്. ബൈബിൾ ക്വിസ് 2016 ൽ Juniors, Seniors, Supper seniors വിഭാഗങളിൽ സമ്മാനാർഹരായവർക്ക് വേദിയിൽ സമ്മാനങ്ങൾ നൽകും. കൂടാതെ കാറ്റിക്കിസം സെൻട്രൽ ലെവൽ പരീക്ഷയിൽ സ്‌കോളർഷിപ്‌നേടിയ 5 - 10 ക്ലാസ്സിലെ കുട്ടികളെയുംആദരിക്കും.
ജൂനിയർ സെർട്ട്, ലീവിങ് സെർട്ട് എന്നീ പരീക്ഷകളിൽ ഹയർ ലെവലിൽ മികച്ച പ്രകടനം കാഴ്ച വച്ചവരെ തദവസരത്തിൽ അവാർഡ് നൽകി ആദരിക്കും. വിവാഹത്തിന്റെ സിൽവർ ജൂബിലി ഈ വർഷംആഘോഷിക്കുന്ന ദമ്പതികളെ ബൈബിൾ കലോത്സവവേദിയിൽ ആദരിക്കുന്നു.
ഡോക്ടർ പഠനം പൂർത്തിയാക്കിയ Dr .Tom Thomas നെയും(Lucan mass centre) ഈയവസരത്തിൽ ആദരിക്കും. Poland krackow world youth day ൽ പങ്കെടുത്ത നമ്മുടെയുവജനങ്ങളെ Dublin SMCC യുവജന വിഭാഗം Youth Ignite ന്റെ നേതൃത്വത്തിൽ അഭിമാനപൂർവം ബൈബിൾകലോത്സവ വേദിയിൽ ആദരിക്കുന്നതാണ്.
പൊതുയോഗ വേദിയിൽ ആദരിക്കപ്പെടുന്നവൻ ഉച്ചക്ക് 2 .30 ന് മുൻപായി Beaumont Artine Hall, ബൈബിൾ കലോത്സവവേദിയിൽ സന്നിഹിതരാകണം എന്ന് അഭ്യർത്ഥിക്കുന്നു
പൊതുയോഗത്തിനു ശേഷം അരങ്ങേറുന്ന വിശ്വസത്തിന്റെആഘോഷമായ ബൈബിൾ കലോത്സവത്തിന്റെ നിറസന്ധ്യയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.
ബൈബിൾ കലോത്സവത്തിലും അനുബന്ധപരിപാടികളിലും പങ്കുചേർന്ന് കൂട്ടായ്മയിൽ ആഴപെടാനും ദൈവൈക്യത്തിൽ ഒന്നുചേരുവാനും വിശ്വാസികൾ ഏവരെയും 18 ന് ബൂമോണ്ട് ആർട്ടൈൻ ഹാളിലേക്ക് ക്ഷണിക്കുന്നതായി സിറോ മലബാർ സഭയുടെഡബ്ലിൻ ചാപ്ലൈന്മാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ.ആന്റണി ചീരംവേലിൽ എന്നിവർ അറിയിച്ചു.
കലോത്സവത്തിനെത്തുന്നവർക്കു വേണ്ടി സൗജന്യമായിചായയും സ്നാക്സും ,കൂടാതെ മിതമായ നിരക്കിൽ ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നു
.
വിശദ വിവരങ്ങൾക്ക്
ഫാ .ജോസ് ഭരണിക്കുളങ്ങര . 089 9741568
ഫാ. ആന്റണി ചീരംവേലിൽ . 089 4538926
മാർട്ടിൻ സ്‌കറിയ . 086 3151380
ജോമോൻ ജേക്കബ്. 086 8362369
ജോബി ജോൺ . 086 3725536