- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെർത്തിൽ വിപുലമായ പരിപാടികളോടെ ബൈബിൾ കലോത്സവം 2015
പെർത്ത്: ഹോളി ഫാമിലി സീറോ മലബാർ കത്തോലിക്ക സമൂഹം ജൂൺ 27, ജൂലൈ 5 തിയതികളിലായി ബൈബിൾ കലോത്സവം സംഘടിപ്പിക്കുന്നു. മാഡിങ്ടനിലും ജൂണ്ടാലപ്പിലും ആയി വിശ്വാസ പരിശീലനം നടത്തുന്ന 500ലേറെ കുട്ടികൾക്കായി ഒരുക്കുന്ന കലോത്സവത്തിൽ നിരവധി മത്സര പരിപാടികൾ അരങ്ങേറും. ബൈബിളിലെ സുപ്രധാനമായ മലകളുടെയും സ്ഥല നാമങ്ങളുടെയും പേരിനെ ആസ്പദമാക്കി സീനായ്, ത
പെർത്ത്: ഹോളി ഫാമിലി സീറോ മലബാർ കത്തോലിക്ക സമൂഹം ജൂൺ 27, ജൂലൈ 5 തിയതികളിലായി ബൈബിൾ കലോത്സവം സംഘടിപ്പിക്കുന്നു. മാഡിങ്ടനിലും ജൂണ്ടാലപ്പിലും ആയി വിശ്വാസ പരിശീലനം നടത്തുന്ന 500ലേറെ കുട്ടികൾക്കായി ഒരുക്കുന്ന കലോത്സവത്തിൽ നിരവധി മത്സര പരിപാടികൾ അരങ്ങേറും.
ബൈബിളിലെ സുപ്രധാനമായ മലകളുടെയും സ്ഥല നാമങ്ങളുടെയും പേരിനെ ആസ്പദമാക്കി സീനായ്, താബോർ, കാർമൽ, മോറിയ, സെഹിയോൻ എന്നിങ്ങനെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് കലോത്സവം സംഘടിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന ടീമിന് എവർ റോളിങ് ട്രോഫി സമ്മാനിക്കും. പ്രാരംഭ ദിനമായ ജൂൺ 27ന് ഉപന്യാസരചന, കവിതാരചന, ബൈബിൾ വായന, മലയാള പ്രസംഗം, പാട്ട് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികളെ സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി നടത്തുന്ന മത്സരത്തിൽ ഇരുന്നൂറിലേറെ കുട്ടികൾ പങ്കെടുക്കും.
പ്രധാന ദിനമായ ജൂലൈ അഞ്ചിന് മൂന്നു വേദികളിലയാണ് മത്സരങ്ങൾ അരങ്ങേറുക. മടിങ്ങ്‌ടോൻ കമ്മ്യൂണിറ്റി ഹാളിൽ ഉച്ചയ്ക്ക് രണ്ടുമുതൽ സംഘഗാനം, മാർഗംകളി, ബൈബിൾ ക്വിസ്, സംഘനൃത്തം, ഫാൻസി ഡ്രസ്സ്, ബൈബിൾ സ്‌കിറ്റ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ അരങ്ങേറും. വൈകുന്നേരം ഏഴുമണിക്ക് സമ്മാനദാനം നടക്കും.
പെർത്ത് ഹോളി ഫാമിലി സീറോ മലബാർ കമ്മ്യൂണിറ്റി വികാരി ഫാ. വർഗീസ് പാറയ്ക്കൽ, കുട്ടികളുടെ വിശ്വാസ പരിശീലന വിഭാഗം കോ ഓർഡിനേറ്റർ ജോൺ ജോസഫ് എന്നിവർ ബൈബിൾ കലോത്സവം 2015ന് മേൽനോട്ടം വഹിക്കുന്നു. പ്രകാശ് ജോസഫ് (കോ ഓർഡിനേറ്റർ), ദീപക് കുര്യാക്കോസ്, എബിൻ ജോയ്, നവീൻ ജോൺ, മരിയ ആൽബർട്ട്, റാണി സിറിയക്, ബിന്ദു ബിജു, അനു ആന്റണി, രേഷ്മ ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രോഗ്രാം കമ്മിറ്റിയാണ് മത്സരങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
ജോൺസൻ ഇടക്കളത്തൂർ, ജിജോ എബ്രഹാം, ഷിജു ജോസഫ്, ഒഷിൻ ദേവസ്സി, ബിന്ദു ബിജു എന്നിവർ മത്സരരംഗത്തുള്ള അഞ്ചു ഗ്രൂപ്പുകൾക്കും ചുമതല വഹിക്കുന്നു. ഓരോ ഗ്രൂപ്പിനും കുട്ടികളിൽ നിന്നായി ക്യാപ്റ്റനും രണ്ടു വൈസ് ക്യാപ്റ്റന്മാരുമുണ്ട്. കുട്ടികളുടെ വിശ്വാസ വളർച്ചയിൽ വലിയ പ്രാധാന്യമുള്ള ബൈബിൾ കലോത്സവത്തിൽ വെസ്‌റ്റേൺ ഓസ്‌ട്രേലിയ
യിലെ മുഴുവൻ കത്തോലിക്കരും പങ്കെടുക്കണമെന്ന് ഫാ. വർഗീസ് പാറയ്ക്കൽ വി. സി . ആഹ്വാനംചെയ്തു.