ഡബ്ലിൻ :ഡബ്ലിൻ സീറോ മലബാർ സഭ ഒരുക്കുന്ന 'ബൈബിൾ ക്വിസ് 2016 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.45 PM ന് ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.ഡബ്ലിൻ സീറോ മലബാർ സഭയിലെ 9 മാസ് സെന്ററുകളിൽ നിന്നുള്ളവർക്കായി മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ബൈബിൾ ക്വിസ് നടത്തപെടുക:

1. ആറാം ക്ലാസ്സ് വരെയുള്ള (ജൂനിയർ) വിഭാഗം

2. ഏഴു മുതൽ വേദപാഠം പഠിക്കുന്ന കുട്ടികൾ എല്ലാവരും ഉൾപ്പെടുന്ന (സീനിയർ) വിഭാഗം .

3. മാതാപിതാക്കളടക്കം ബാക്കിയെല്ലാവരും ഉൾപ്പെടുന്ന (സൂപ്പർ സീനിയർ)വിഭാഗം.

മൂന്നു വിഭാഗത്തിനും വ്യത്യസ്തമായ ചോദ്യപേപ്പറുകൾ ആയിരിക്കും.

ജൂനിയർ , സീനിയർ വിഭാഗങ്ങൾക്ക് ഇംഗ്ലീഷിലും, സൂപ്പർ സീനിയർ വിഭാഗത്തിന് മലയാളത്തിലോ, ഇംഗ്ലീഷിലോ ഉള്ള ചോദ്യ പേപ്പർ രജിസ്ട്രേഷൻ സമയത്ത് തിരഞ്ഞെടുക്കാവുന്നതാണ്.

ഇംഗ്ലീഷ് വിഭാഗത്തിന് NRSV BIBLE (New Revised Standard Version ), മലയാളം വിഭാഗത്തിന് POC BIBLE പരിഭാഷയും ആയിരിക്കും അടിസ്ഥാനം.

പഠനഭാഗങ്ങൾ : വി.മത്തായി എഴുതിയ സുവിശേഷം അദ്ധ്യായം 16 മുതൽ 28 ,അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ അദ്ധ്യായം 16 മുതൽ 28 .ഇവയിൽ നിന്നും 45 മാർക്കിന്റെ ചോദ്യങ്ങളും,5 മാർക്കിന്റെ സഭാപരമായ ചോദ്യങ്ങളും ഉൾപ്പെടുന്ന 50 മാർക്കിന്റെ ചോദ്യങ്ങളാണ് ആകെയുണ്ടാകുക.

ഒരു മണിക്കൂറാണ് ക്വിസ് മത്സരത്തിന്റെ സമയപരിധി.

കൂടുതൽ വിവരങ്ങൾക്ക്
ഫാ.ജോസ് ഭരണിക്കുളങ്ങര (089 974 1568)
ഫാ.ആന്റെണി ചീരംവേലിൽ

(0894538926)

മാർട്ടിൻ സ്‌കറിയ (സെക്രട്ടറി)-0863151380

കിസാൻ തോമസ്-0876288906 (പി ആർ ഓ സീറോ മലബാർ സഭ ഡബ്ലിൻ)