കൊച്ചി: ഗുഡ്‌നെസ്, ഡിവൈൻ ചാനലുകളിൽ ഒരുവർഷത്തിലേറെയായി തുടരുന്ന കാനാൻദേശം ബൈബിൾ റിയാലിറ്റി ഷോ മെഗാറൗണ്ടിലേയ്ക്ക് ഇന്നു (26/4/2015) മുതൽ പ്രവേശിക്കുന്നു.

നാല് എപ്പിസോഡുകളായുള്ള മെഗാറൗണ്ടിൽ കാനാൻദേശം ബൈബിൾ റിയാലിറ്റി ഷോ സീസൺ 1ന്റെ വിജയികളെ പ്രഖ്യാപിക്കും. വിശുദ്ധ ബൈബിളിനെ അടിസ്ഥാനമാക്കി ആധുനിക സാങ്കേതിക സംവിധാനങ്ങളോടുകൂടിയ അവതരണവും ചോദ്യോത്തരങ്ങളുമായി ഒരു മണിക്കൂർ പ്രോഗ്രാമാണിത്. ''അറിവാണ് സമൃദ്ധി, ബൈബിളാണ് അറിവ്'' ഏന്നതാണ് കാനാൻദേശത്തിന്റെ സന്ദേശം. ഷെവലിയർ വി സി.സെബാസ്റ്റ്യൻ അവതാരകനും സന്തോഷ് മണിമല പ്രൊഡ്യൂസറുമാണ്.

എല്ലാ ഞായറാഴ്ചയും വൈകുന്നേരം 7.30ന് പ്രക്ഷേപണം ചെയ്യുന്ന കാനാൻദേശം തിങ്കൾ രാവിലെ 7.30, ബുധൻ ഉച്ചകഴിഞ്ഞ് 2.00, വെള്ളി വൈകുന്നേരം 4.00 എന്നീ ക്രമത്തിലാണ് പുനഃപ്രക്ഷേപണം. വിവിധ എപ്പിസോഡുകളിൽ സഭാപിതാക്കന്മാരും ബൈബിൾ പണ്ഡിതരും ചോദ്യങ്ങളുമായി പങ്കുചേരുന്നു.

കത്തോലിക്കാസഭയുടെ ആഗോളവളർച്ച, നവസുവിശേഷപ്രഘോഷണങ്ങൾ, ആതുരസേവന, ആരോഗ്യ, വിദ്യാഭ്യാസ ശുശ്രൂഷാതലങ്ങൾ, സാമൂഹ്യ ഇടപെടലുകൾ, കുടുംബജീവിതങ്ങൾ, വൈദിക സന്യാസിനി അല്മായ പ്രവർത്തനങ്ങൾ എന്നിവയെല്ലാം കാനാൻദേശം ബൈബിൾ റിയാലിറ്റി ഷോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.