- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു; വിടവാങ്ങിയത് നാനൂറിൽ പരം സിനിമകൾക്ക് ഗാനങ്ങൾ രചിച്ച പ്രതഭ: രണ്ട് തവണ സംസ്ഥാന അവാർഡ് നേടിയ അദ്ദേഹത്തിന്റെ അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ

തിരുവനന്തപുരം: പ്രശസ്ത ഗാന രചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 80 വയസ്സായിരുന്നു. രണ്ട് തവണ സംസ്ഥാന അവാർഡ് നേടി. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 3.45 ഓടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആറ് പിറ്റാണ്ടോളം മലയാള സിനിമാ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു ബിച്ചു തിരുമല. മലയാളത്തിലെ എക്കാലത്തെയും മികച്ച നൂറു കണക്കിന് ഗാനങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ വിരിഞ്ഞിട്ടുണ്ട്. നാനൂറിൽ പരം സിനിമാ ഗാനങ്ങൾ രചിച്ച അദ്ദേഹം ലളിതഗാനങ്ങളും സിനിമാ ഗാനങ്ങളും അടക്കം അയ്യായിരത്തിലേറെ പാട്ടുകൾ എഴുതി.
1942 ഫെബ്രുവരിയിൽ ചേർത്തലയിൽ ആയിരുന്നു ജനനം. ആദ്യ ഗാനം രചിച്ചത് ഭഗജോവിന്ദം സിനിമയ്ക്ക് വേണ്ടിയായിരുന്നു. ആദ്യം പുറത്തിറങ്ങിയ ചിത്രം അക്കൽദാമ (1975)യായിരുന്നു. ആറ് പതിറ്റാണ്ടിലേറെ മലയാള സിനിമയെ സംഗീത സാന്ദ്രമാക്കിയ ഗാനരചയിതാവാണ് വിടവാങ്ങിയത്. ആറ് ദിവസം മുമ്പാണ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹത്തെ ആശുപപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലാരുന്നു അദ്ദേഹം വെന്റിലേറ്ററിയാരുന്നു. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലേക്കാവും മൃതദേഹം കൊണ്ടു പോവുക.
മലയാള സിനിമാ ഗാനങ്ങളും ലളിതഗാനങ്ങളും അടക്കം മൂവായിരത്തിൽ അധികം ഗാനങ്ങൾ തന്റെ എഴുത്ത് ജീവിതത്തിനിടെ സമ്മാനിച്ചിട്ടുണ്ട്. കൂടാതെ നിരവധി ലളിത ഗാനങ്ങളും കവിതകളും അടക്കം അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറന്നു. പ്രായാധിക്യം മൂലം അദ്ദേഹം തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് വീട്ടിൽ എഴുത്തുമായി വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.
ഏഴ് സ്വരങ്ങളും, പഴന്തമിഴ് പാട്ടിഴയും,കണ്ണാം തുമ്പീ പോരാമോ, ആയിരം കണ്ണുമായ്, ഓലത്തുമ്പത്തിരുന്നൂയലാടും, ഉണ്ണികളേ ഒരു കഥ പറയാം, ഏഴു സ്വരങ്ങളും, നീല ജലാശയത്തിൽ, പാവാട വേണം മേലാട വേണം, മനസ്സിൽ നിന്നും മനസ്സിലേക്കൊരു, പൂങ്കാറ്റിനോടും കിളികളോടും, നക്ഷത്ര ദീപങ്ങൾ തുടങ്ങി മലയാളികൾ എന്നും മൂളി നടക്കുന്ന അനശ്വര ഗാനങ്ങൾ ബിച്ചു തിരുമലയുടെ സംഭാവനയാണ്. 70കളിലും 80കളിലുമായി നൂറു കണക്കിന് ഹിറ്റുഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു. എ.ആർ റഹ്മാൻ മലയാളത്തിൽ ഈണം നൽകിയ യോദ്ധ എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത് അദ്ദേഹമായിരുന്നു.
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ടുതവണ ലഭിച്ചു 1981 ലും (തൃഷ്ണ, 'ശ്രുതിയിൽനിന്നുയരും...', തേനും വയമ്പും 'ഒറ്റക്കമ്പി നാദം മാത്രം മൂളും...' ), 1991 ലും (കടിഞ്ഞൂൽ കല്യാണം- 'പുലരി വിരിയും മുമ്പേ...', 'മനസിൽ നിന്നു മനസിലേക്കൊരു മൗന സഞ്ചാരം...'). സുകുമാർ അഴീക്കോട് തത്വമസി പുരസ്‌കാരം, കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ ചലച്ചിത്രരത്‌നം പുരസ്‌കാരം, സ്വാതിപി ഭാസ്‌കരൻ ഗാനസാഹിത്യപുരസ്‌കാരം തുടങ്ങിയവയ്ക്കും അർഹനായി.
1942 ഫെബ്രുവരി 13ന് ചേർത്തല അയ്യനാട്ടുവീട്ടിൽ സി.ജി ഭാസ്‌കരൻ നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായാണ് ബിച്ചു തിരുമല എന്ന ബി.ശിവശങ്കരൻ നായരുടെ ജനനം. അറിയപ്പെടുന്ന പണ്ഡിതൻ കൂടിയായിരുന്ന മുത്തച്ഛൻ വിദ്വാൻ ഗോപാലപിള്ള സ്‌നേഹത്തോടെ വിളിച്ച വിളിപ്പേരാണ് ബിച്ചു. തിരുവനന്തപുരം തിരുമലയിലേക്ക് താമസം മാറിയതോടെ അദ്ദേഹം ബിച്ചു തിരുമലയായി. ഗായിക സുശീലാ ദേവി, വിജയകുമാർ, ഡോ.ചന്ദ്ര, ശ്യാമ, ദർശൻരാമൻ എന്നിവരാണ് സഹോദരങ്ങൾ.


